Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

'ചെന്നിത്തല'യുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് ഭരണത്തിൽ; രണ്ടുതവണ രാജിവെച്ച വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റ്; തൃപ്പെരുന്തുറയിൽ എൽഡിഎഫിനെ പിന്തുണച്ചത് ബിജെപി അധികാരത്തിൽ വരാതിരിക്കാനെന്ന് വിശദീകരണം

'ചെന്നിത്തല'യുടെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് ഭരണത്തിൽ; രണ്ടുതവണ രാജിവെച്ച വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റ്; തൃപ്പെരുന്തുറയിൽ എൽഡിഎഫിനെ പിന്തുണച്ചത് ബിജെപി അധികാരത്തിൽ വരാതിരിക്കാനെന്ന് വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ എൽഡിഎഫ് വീണ്ടും അധികാരത്തിൽ. രണ്ടുതവണ രാജിവെച്ച വിജയമ്മ ഫിലേന്ദ്രനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തു. എൽഡിഎഫിന് പിന്തുണ നൽകിയത് ബിജെപി അധികാരത്തിൽ വരാതിരിക്കാനെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്താണിത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഏറെ ചർച്ച ചെയ്യപ്പെട്ട പഞ്ചായത്താണിത്. ഒരു മുന്നണികൾക്കും ഇവിടെ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കോൺഗ്രസിനും ബിജെപിക്കും ഒരുപോലെയായിരുന്നു വോട്ടുനില. എൽഡിഎഫിനാവട്ടെ, ഒരു വോട്ടിന്റെ കുറവും. തുടർന്നാണ് കോൺഗ്രസ്-എൽഡിഎഫ് ധാരണയാവാമെന്ന ആലോചനകൾ ഉയർന്നത്.

സംവരണ മണ്ഡലമായ തൃപ്പെരുന്തൂറിൽ പക്ഷേ, കോൺഗ്രസിന് സംവരണ വിഭാഗത്തിൽനിന്നുള്ള ആരെയും വിജയിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഎമ്മിന്റെ വിജയമ്മ ഫിലേന്ദ്രന് നൽകാം എന്ന് തീരുമാനമാവുകയും ഇവരെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയും ചെയ്തു.

തുടർന്ന് വലിയ വാദപ്രതിവാദങ്ങളാണ് തൃപ്പെരുന്തൂരിനെച്ചൊല്ലിയുണ്ടായത്. സിപിഐഎം ജില്ലാക്കമ്മറ്റി വിജയമ്മയോട് പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇവർ സ്ഥാനമൊഴിഞ്ഞു. പിന്നീടും നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗങ്ങൾ എൽഡിഎഫിനെ പിന്തുണച്ച് വിജയമ്മ വീണ്ടും പ്രസിഡന്റായി. ഇതും വിവാദമായി. വിജയമ്മ രണ്ടാമതും രാജിവെച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP