ഇ. ശ്രീധരൻ ബിജെപിക്കാരനായതിന് ശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്; ഹൈസ്പീഡ് റെയിൽ ലൈനിനെ അനുകൂലിച്ച് മെട്രോമാൻ 2016 ൽ എഴുതിയ ലേഖനം പങ്കുവച്ച് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച മെട്രോമാനും ബിജെപി അനുഭാവിയുമായ ഇ. ശ്രീധരന് മറുപടിയുമായി മുൻ മന്ത്രി തോമസ് ഐസക്ക്. ഇ. ശ്രീധരൻ 2016 ജനുവരി 15ന് മാതൃഭൂമിയിൽ എഴുതിയ ലേഖനം പങ്കുവച്ചായിരുന്നു തോമസ് ഐസക്കിന്റെ വിമർശനം. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഹൈസ്പീഡ് റെയിൽവേലൈൻ സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന്റെ നവയുഗം അവതരിക്കും എന്നായിരുന്ന ലേഖനത്തിൽ ശ്രീധരൻ എഴുതിയരുന്നത്.
അന്ന് ഇങ്ങനെ ലേഖനമെഴുതിയ ശ്രീധരന് ഇന്ന് എന്ത് പറ്റിയെന്നും അദ്ദേഹം ചോദിക്കുന്നു. ഇ. ശ്രീധരൻ ബിജെപിക്കാരനായതിന് ശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
മലയാളികളുടെ മനസ്സിൽ വളരെയേറെ ബഹുമാനമുണ്ടായിരുന്ന ഒരു വ്യക്തിത്വമായിരുന്നു ഇ. ശ്രീധരൻ. പക്ഷെ അദ്ദേഹം ബിജെപിക്കാരനായതിനുശേഷം എന്തോ കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. നാളെ (ശനിയാഴ്ച) അവതരിപ്പിക്കുന്ന 'മണിമാറ്റേഴ്സി'ലേക്ക് വന്ന ചോദ്യങ്ങളിൽ പലതും ഇ. ശ്രീധരൻ പറഞ്ഞതിനോട് പ്രതികരണം എന്താണ് എന്നായിരുന്നു. സമയപരിമിതിമൂലം ചുരുക്കി പ്രതികരിക്കാനേ സാധിക്കൂ. എന്നാൽ, ഇ. ശ്രീധരൻ ഇന്നു പറയുന്നതിന് 2016-ൽ തന്നെ അദ്ദേഹം മറുപടി പറഞ്ഞിട്ടുണ്ട്. ഇതാ ഇ. ശ്രീധരൻ ഇ. ശ്രീധരന് മറുപടി പറയുന്നു:
'ചതുരശ്ര കിലോമീറ്ററിലുള്ള റോഡിന്റെ നീളം എന്ന കണക്കുവെച്ച് രാജ്യത്ത് ഏറ്റവും റോഡ്സാന്ദ്രത (റോഡ് ഡെൻസിറ്റി) കേരളത്തിലാണ്. ഡൽഹി, മുംബൈ, ചെന്നൈ തുടങ്ങിയ മഹാനഗരങ്ങളെ ഒഴിവാക്കിയാൽ ഇവിടെത്തന്നെയാണ് ഏറ്റവും വാഹനസാന്ദ്രതയും. ചതുരശ്ര കിലോമീറ്ററിലെ റോഡപകടങ്ങളുടെ കണക്കുനോക്കിയാലും കേരളം തന്നെ മുന്നിൽ. പ്രതിവർഷം അത് 8000 വരും. തെക്കുവടക്കായാണ് സംസ്ഥാനത്തിന്റെ കിടപ്പ്, 580 കിലോമീറ്റർ നീളത്തിൽ, ശരാശരി വീതി 67 കിലോമീറ്ററും. ഈ നീളത്തിലും വീതിയിലുമെല്ലാം സംസ്ഥാനത്തിന് ഒരു നഗരത്തിന്റെ രുചിയും മണവുമുണ്ട്. തെക്കേ അറ്റത്തുകിടക്കുന്ന തലസ്ഥാനം തിരുവനന്തപുരവും കുറച്ച് വടക്കുമാറി തെക്കുതന്നെ കിടക്കുന്ന വാണിജ്യ തലസ്ഥാനമായ കൊച്ചിയും കണക്കിലെടുത്താൽ നാട്ടിലെ പ്രധാന ഗതാഗതരീതി തെക്കുവടക്കായിട്ടാണ്. ഇപ്പോൾ ലഭ്യമായിട്ടുള്ള രണ്ട് ഗതാഗത ഇടനാഴികൾ, അതായത് റെയിൽവേ ലൈനും നാഷണൽ ഹൈവേയും നമ്മുടെ പോക്കുവരവുകൾ കൈകാര്യംചെയ്യാൻ പര്യാപ്തമല്ല.
റെയിൽവേ ഇപ്പോൾത്തന്നെ ഇരട്ടിയായിട്ടുണ്ട്, മിക്കവാറും വൈദ്യുതീകരിച്ചിട്ടുണ്ട്. അതിന്റെ ശേഷി പ്രയോജനപ്പെടുത്തൽ പല സ്ട്രെച്ചുകളിലും 100 ശതമാനത്തിലധികമാണ്. തെക്കുവടക്കൻ ദേശീയപാതയ്ക്ക് രണ്ട് ലൈനുകളേയുള്ളൂ. നാഷണൽ ഹൈവേ നാലുവരിയാക്കാനുള്ള ശ്രമം കടുത്ത പ്രതിരോധത്തെ നേരിടുകയുമാണ്. തെക്കുവടക്ക് ഗതാഗതശേഷി വർധിപ്പിക്കാൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ വേറിട്ടൊരു എട്ടുവരി മോട്ടോർവേ നിർമ്മിക്കാൻ നിർദേശമുണ്ടായെങ്കിലും സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച ജനരോഷത്തെത്തുടർന്ന് ഉപേക്ഷിക്കേണ്ടിവന്നു. നാഷണൽ ഹൈവേകൾക്കും റെയിൽവേ ലൈനുകൾക്കും പാർശ്വങ്ങളിലെ കനത്ത നിർമ്മാണപ്രവർത്തനങ്ങളുടെ ഫലമായി ഈ ഇടനാഴികൾ വിസ്തരിക്കാൻ സ്ഥലം ഏറ്റെടുക്കൽ ഇപ്പോൾ അസാധ്യമാണ്.
മേൽപ്പറഞ്ഞ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്നീട് കാസർക്കോടുവരെ നീട്ടാവുന്ന തിരുവനന്തപുരം കണ്ണൂർ അതിവേഗ റെയിൽവേ ലൈൻ സർക്കാർ പരിഗണിച്ചത്. അതിന്റെ ഒരു സാധ്യതാപഠനം ഡൽഹി മെട്രോറെയിൽ കോർപ്പറേഷൻ നടത്തുകയും റിപ്പോർട്ട് 2011ൽ കേരള സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. സർക്കാർ ഈ റിപ്പോർട്ട് സ്വീകരിക്കുകയും വിശദമായ ഒരു പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കാൻ ഡി.എം.ആർ.സി.യെ ഏൽപ്പിക്കുകയും ചെയ്തു. 2016 മാർച്ച് ആവുമ്പോഴേക്കും ഈ ഡി.പി.ആർ. സർക്കാറിന് സമർപ്പിക്കാൻ തയ്യാറാവും.
എട്ടുവരി മോട്ടോർവേയെ അപേക്ഷിച്ച് ഈ അതിവേഗ റെയിൽവേ ലൈനിന്റെ പ്രധാന മേന്മ റോഡിനുവേണ്ടി 70 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന് പകരം 20 മീറ്റർ വീതി മതിയെന്നതാണ്. റോഡിനെ അപേക്ഷിച്ച് അതിവേഗ റെയിൽവേ ലൈനിന്റെ വാഹനശേഷി ഏതാണ്ട് ഇരട്ടിയായിരിക്കും. നോക്കിനടത്തിപ്പിന്റെ മൂലധനച്ചെലവും റോഡ് നോക്കിനടത്തൽച്ചെലവും ഇന്ധനച്ചെലവുമെല്ലാം കൂട്ടിയാൽ റെയിൽ യാത്രയുടെ ഇരട്ടിയാകും മൊത്തം ചെലവ്. യാത്രക്കാരന് കിലോമീറ്ററിന്റെ ചെലവ് നോക്കിയാൽ റോഡ് ഗതാഗതത്തിന്റെ ആറിലൊന്നുമാത്രമേ റെയിൽ വഴിയുണ്ടാകൂ. പോരെങ്കിൽ മലിനീകരണം കുറവായിരിക്കും, റോഡപകടങ്ങൾ കുറയും. റോഡിലൂടെയുള്ള സഞ്ചാരത്തിന്റെ നാലിലൊന്ന് സമയമേ റെയിൽവഴി വേണ്ടിവരൂ.
ട്രെയിനിന്റെ വേഗം മണിക്കൂറിൽ 200 കിലോമീറ്ററിൽ അധികമായാൽ അതിനെ ഹൈസ്പീഡ് ട്രെയിൻ എന്നാണ് വിളിക്കുക. കൊടും വളവുകളും ദുർബലദേശങ്ങളും മൂലം നിലവിലുള്ള റെയിൽവേ ട്രാക്കുകളിലൂടെ 80 മുതൽ 100 കിലോമീറ്റർവരെ മാത്രം വേഗത്തിലേ സഞ്ചരിക്കാൻ കഴിയൂ. അതിനാൽ നിലവിലുള്ള ട്രാക്കുകളിലൂടെ വേഗം വർധിപ്പിക്കാൻ കഴിയില്ല. ഈ ട്രാക്കുകളിൽ ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനും കഴിയില്ല. അതുപോലെ നിലവിലുള്ള ദേശീയപാതകളുടെ പാർശ്വങ്ങളിൽ കനത്ത ജനവാസമുണ്ട്, അതിനാൽ റോഡ് വീതികൂട്ടലിനെതിരെ കടുത്ത പ്രതിരോധം ഉണ്ടാവുകയും ചെയ്യും. അതിനാൽ നിർദിഷ്ട ഹൈസ്പീഡ് റെയിലിന്റെ പാത ഈ രണ്ട് സഞ്ചാര ഇടനാഴികളിൽനിന്നും അകലെയായിട്ടാണ് തിരഞ്ഞെടുത്തിരിക്കുന്നത്, കിഴക്കുമാറി ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെ (നിർദിഷ്ട സ്റ്റേഷൻ സ്ഥാനങ്ങളടക്കമുള്ള ഹൈസ്പീഡ് റെയിലിന്റെ റൂട്ട് മാപ് കാണുക).
ഹൈസ്പീഡ് റെയിൽവേയിൽ മണിക്കൂറിൽ 350 കിലോമീറ്റർവരെ വേഗത്തിൽ പോകാൻ കഴിയും. തിരുവനന്തപുരത്തുനിന്ന് കൊല്ലംവരെ 20 മിനുട്ടുകൊണ്ട് ഓടാൻ കഴിയും, തിരുവനന്തപുരത്തുനിന്ന് കൊച്ചിവരെ 53 മിനുട്ടുകൊണ്ടും. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 98 മിനുട്ടുകൊണ്ടും കണ്ണൂർവരെ രണ്ടുമണിക്കൂർ കൊണ്ടും ഈ വണ്ടിക്ക് ഓടിയെത്താൻ കഴിയും. ആവശ്യമെങ്കിൽ ഓരോ മൂന്ന് മിനുട്ടിലും ഒരു വണ്ടി എന്നകണക്കിൽ ഓടാൻ കഴിയുമെങ്കിലും 15 മിനുട്ടിൽ ഒരു വണ്ടി എന്ന രീതിയിലാണ് ട്രെയിനുകൾ വിഭാവനംചെയ്യുന്നത്.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള 430 കിലോമീറ്റർ ദൂരത്തിൽ 190 കിലോമീറ്റർ തറനിരപ്പിൽനിന്ന് ഉയർത്തിയിട്ടായിരിക്കും. 146 കിലോമീറ്റർ ഭൂഗർഭപാതയായിരിക്കും. ബാക്കിദൂരം ഭൂമി കിളച്ച് ചാലുകളുണ്ടാക്കിയും വരമ്പുകളുണ്ടാക്കിയും ആയിരിക്കും പൂർത്തിയാക്കുക. റെയിൽപ്പാതയുണ്ടാക്കാൻ വേണ്ടി ഏറ്റെടുക്കുക 20 മീറ്റർ വീതിയിലുള്ള സ്ഥലം മാത്രമായിരിക്കും. വിശദമായ സർവേയിൽ കണ്ടത് ഇതിനായി ഏറ്റെടുക്കേണ്ട സ്ഥലം 600 ഹെക്ടറാണെന്നാണ്. അതിൽ സ്വകാര്യഭൂമി 450 ഹെക്ടർ മാത്രമാണ്. ഇതിൽ നാശങ്ങളുണ്ടാവുക 3868 നിർമ്മാണങ്ങൾക്കും വെട്ടിക്കളയേണ്ടി വരിക 37,000 മരങ്ങളും ആയിരിക്കും. ഹൈസ്പീഡ് റെയിൽ പ്രവർത്തനം ആരംഭിക്കുന്ന വർഷം പ്രതിദിനം ഒരു ലക്ഷം യാത്രികർക്ക് സഞ്ചരിക്കാൻ കഴിയും. 2025 ആകുമ്പോഴേക്കും ഇത് 1.25 ലക്ഷവും 2040ൽ 1.75 ലക്ഷവുമാകും. ഇത്രയും യാത്രക്കാർമൂലം ഹൈസ്പീഡ് റെയിൽ സാമ്പത്തിക സ്വയംപര്യാപ്തമാകും.
ഹൈസ്പീഡ് റെയിൽവേ ലൈനിനുവേണ്ട സാങ്കേതികവിദ്യ ഇന്ന് രാജ്യത്ത് നിലവിലില്ല. ഇന്ത്യാ സർക്കാർ മുംബൈ അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ ലൈനിനായി ജപ്പാൻ സർക്കാറുമായി ധാരണപത്രം ഒപ്പിട്ടതുപോലെ ഒരു തന്ത്രം തിരുവനന്തപുരം കണ്ണൂർ ഹൈസ്പീഡ് റെയിലിനുവേണ്ടിയും ചെയ്യേണ്ടിവരും. അങ്ങനെയെങ്കിൽ പദ്ധതിയുടെയും സാങ്കേതികവിദ്യയുടെയും 85 ശതമാനം ചെലവും ജപ്പാനിൽനിന്ന് സംഘടിപ്പിക്കാൻ കഴിയുംവെറും 0.3 ശതമാനം പലിശനിരക്കിൽ 10 വർഷത്തെ മൊറട്ടോറിയത്തിനുശേഷം 30 വർഷംകൊണ്ട് തിരിച്ചടയ്ക്കേണ്ട വായ്പ എന്നനിലയിൽ. അപ്പോൾ ഇതിലേക്കായി കേന്ദ്രസർക്കാറിന്റെ നിക്ഷേപം 7500 കോടിയും സംസ്ഥാനസർക്കാറിന്റെ നിക്ഷേപം 15,000 കോടിയും ആയിരിക്കും.
ഹൈസ്പീഡ് റെയിൽവേ ലൈൻ റോഡപകടങ്ങൾ 30 ശതമാനംകണ്ട് കുറയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത്, ഓരോ വർഷവും 2400 പേരുടെ ജീവൻ രക്ഷപ്പെടും. ഇതുതന്നെ ഹൈസ്പീഡ് റെയിലിനുവേണ്ട ന്യായമാണ്. ഓരോ വർഷവും 1000 വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്ന കേരളത്തിൽ ഗതാഗതക്കുരുക്കുകളിലും റോഡപകടങ്ങളിലും ഉണ്ടാകാൻ പോകുന്ന വർധന ആലോചിക്കാവുന്നതേയുള്ളൂ.
1964ൽ ടോക്യോയ്ക്കും ഒസാക്കയ്ക്കും ഇടയിൽ ബുള്ളറ്റ് ട്രെയിനുകൾ അവതരിപ്പിച്ചത്, വർധിതമായ സാമ്പത്തികപ്രവർത്തനങ്ങൾകൊണ്ടുമാത്രം ജപ്പാന്റെ മുഖച്ഛായ മാറ്റി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ഹൈസ്പീഡ് റെയിൽവേലൈൻ സംസ്ഥാനത്തിന്റെ സാമ്പത്തികവികസനത്തിന്റെ നവയുഗം അവതരിപ്പിച്ച് കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്നാണ് എന്റെ അഭിപ്രായം.'
ഇ. ശ്രീധരൻ, 2016 ജനുവരി 15ന് എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ചതാണ്.
കേന്ദ്രം അതിവേഗ കോറിഡോർ കൊണ്ടുവരുമല്ലോ..?..നഞ്ചൻഗോഡ് പാത, ഗുരുവായൂർ-തിരൂർ അനുമതി കിട്ടിയല്ലോ എന്നെല്ലാം പ്രചരിപ്പിക്കുന്നവർ ആലപ്പുഴയിലേക്ക് ഒന്ന് നോക്കണം.. 1991 ൽ പൂർത്തിയായ തീരദേശ പാതയിൽ ഇരട്ടിപ്പിക്കൽ തുടങ്ങി 20 വർഷം ആയി. ഇത് വരെ കായംകുളം-ഹരിപ്പാട് വരെ 20 കിലോമീറ്റർ മാത്രമാണ് ഇരട്ടിപ്പിച്ചത്.. ഈ വർഷം അമ്പലപ്പുഴ വരെ കമ്മീഷൻ ചെയ്യും. ആകെ 100 കിലോമീറ്ററിലധികം വരുന്ന തീരദേശപാത, റെയിൽവേയുടെ ഈ സമയ കണക്കു വച്ചാണെങ്കിൽ പൂർത്തിയാകാൻ 100 വർഷത്തിലധികം എടുക്കും. ഏതായാലും അമ്പലപ്പുഴ മുതൽ എറണാകുളം വരെയുള്ളത് ഇതിനിടെ റെയിൽവേ ഫ്രീസ് ചെയ്തു.
2016-ൽ പിണറായി സർക്കാർ വന്ന സമയം മുതൽ ശ്രമിച്ചതിന്റെയും 2019 മുതൽ എ.എം. ആരിഫ് എംപിയുടെ നിരന്തരമായ ഫോളോഅപ്പിന്റെയും അവസാനം, 2020-ലാണ് ഡീഫ്രീസ് ചെയ്ത് പദ്ധതി തുടരാൻ അനുമതി കിട്ടിയതും ഭൂമി ഏറ്റെടുക്കാനും നിർമ്മാണത്തിനും പണം അനുവദിച്ച് ടെൻഡറിലേക്ക് പോയതും.
കേരളത്തിൽ ഭൂമി വില കൂടുതലാണ്. റെയിൽവേക്ക് പദ്ധതികൾ ലാഭകരമല്ല എന്ന് പറഞ്ഞ് മുകളിൽ പറഞ്ഞ പദ്ധതികൾ എല്ലാം ഫ്രീസ് ചെയ്യുകയോ ഉപേക്ഷിക്കുകയോ ചെയ്തു കഴിഞ്ഞു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോഴും ബിജെപി ഭരിക്കുമ്പോഴും ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ കേരളം ഇല്ല. ഇവിടെ ട്രെയിൻ ഓടണമെന്ന് റെയിൽവേയ്ക്ക് ഒരു നിർബന്ധവുമില്ല. അത് ഏറ്റവും നന്നായി ഇ. ശ്രീധരന് അറിയാം.
- TODAY
- LAST WEEK
- LAST MONTH
- അതെ ഞങ്ങൾ വേർപിരിഞ്ഞു; എന്നാൽ മകനെ ആലോചിച്ച് ഇതുവരെ വിവാഹ മോചനം നേടിയിട്ടില്ല: നടി വീണാ നായരുമായി പിരിഞ്ഞെന്ന് വ്യക്തമാക്കി ആർ.ജെ അമൻ
- ഒഴിവുള്ളത് അഞ്ചുലക്ഷം തസ്തികകളിൽ; ആളെ കിട്ടാതെ വലഞ്ഞ് ആസ്ട്രേലിയയും; നഴ്സുമാർക്കും അദ്ധ്യാപകർക്കുമുള്ള നിയന്ത്രണങ്ങൾ നീക്കാൻ ഒരുങ്ങി ആസ്ട്രേലിയ; ഇന്ത്യാക്കാർക്ക് മറ്റൊരു രാജ്യത്തേക്ക് കൂറ്റി സുവർണ്ണാവസരം തെളിയുന്നു
- അമീർ ഖാനെ വിജയിപ്പിക്കാൻ അതിഥി റോളിൽ എത്തിയത് സാക്ഷാൽ ഷാറൂഖ്! രണ്ടു പേരും ഒത്തു പിടിച്ചിട്ടും തിയേറ്ററുകളിൽ ചലനമില്ല; 180 കോടി മുടക്കിയ ലാൽ സിങ് ഛദ്ദയ്ക്ക് പകുതി കളക്ഷൻ പോലും കിട്ടില്ലെന്ന് റിപ്പോർട്ട്; പാൻ ഇന്ത്യൻ ആരാധകർക്ക് ഹിന്ദി സിനിമയോട് താൽപ്പര്യക്കുറവ്; ഒടിടി കാലത്ത് ബോളിവുഡിന് തളർച്ച; ഇന്ത്യൻ സിനിമയെ ദക്ഷിണേന്ത്യ നിയന്ത്രിക്കുമ്പോൾ
- സൗമ്യ സ്വഭാക്കാരൻ എന്ന് പറഞ്ഞ് മോഷണ കേസിലെ പ്രതിയെ കൂട്ടുകാർക്ക് പരിചയപ്പെടുത്തിത് ആദിഷ്; അംജത്തിനും ക്രിമിനലിനെ നന്നായി അറിയാമായിരുന്നു; അംജദിന്റെ ബൈക്കിൽ രക്ഷപ്പെട്ട അർഷാദിനൊപ്പം അശ്വന്ത് കോഴിക്കോട് നിന്ന് ചേർന്നു; മയക്കുമരുന്നുമായി തീവണ്ടിയിൽ പോയത് മംഗലാപുരത്തേക്ക്; സജീവ് കൃഷ്ണയുടെ കൊലയ്ക്ക് പിന്നിൽ എന്ത്?
- സ്വന്തമായി പ്രസിഡന്റും പ്രധാനമന്ത്രിയുമുള്ള രാജ്യത്തിനുള്ളിലെ രാജ്യം; ഗാന്ധിത്തല നോട്ട് കൊടുത്താൽ കിട്ടുക ജിന്നാ നോട്ട്; കാശ്മീർ വികസിക്കുമ്പോൾ ഇവിടെ ദാരിദ്ര്യം മാത്രം; അജ്മൽ കസബിന് പരിശീലനം കൊടുത്ത നാട്; അൽഖായിദക്ക് തൊട്ട് താലിബാനു വരെ ബ്രാഞ്ച്; പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറി! ജലീലിനെ കുടുക്കിയ 'ആസാദ് കാശ്മീരിന്റെ' കഥ
- അപ്പോസ്തലനായ പത്രോസ് ജനിച്ച ഗ്രാമം കണ്ടെത്തി ചരിത്ര ഗവേഷകർ; വടക്കൻ ഇസ്രയേലിലെ അൽ- അറാജ് പത്രോസിന്റെ ബെത്സൈദയെന്ന് തെളിയിച്ചത് മൊസൈക്കിൽ തീർത്ത ഗ്രീക്ക് കല്ലറ പരിശോധിച്ച്; യേശു ക്രിസ്തുവിന്റെ അസ്തിത്വം സംശയിക്കുന്നവർക്ക് വീണ്ടും ചരിത്രത്തിന്റെ മറുപടി
- ബലാത്സംഗം ചെയ്തെന്ന് പറയുന്ന മുറി പോലും പരാതിക്കാരി കണ്ടിട്ടില്ല; 'ഇര' ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയി; അഞ്ചോളം ഓൺലൈൻ മാധ്യമ പ്രവർത്തകർ പരാതിക്കാരിയെ മൊഴി പഠിപ്പിച്ചു; ദിലീപിന്റെ മുൻ മാനേജർ വ്യാസൻ എടവനക്കാടിനെതിരെയും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ; ബാലചന്ദ്രകുമാർ ആരേയും പീഡിപ്പിച്ചിട്ടില്ല; വ്യാജ പരാതിക്ക് പിന്നിലുള്ളവർക്ക വിന സിസിടിവി
- തിരുവനന്തപുരത്തെ പാർട്ടിയെ പിടിച്ചെടുക്കാനും റിയാസ്! നിയമസഭയിൽ 'വീണയ്ക്കായി' പൊരുതിയ വർക്കല എംഎൽഎയ്ക്ക് ഇരട്ടപദവി കിട്ടുമോ? തടയിടാൻ രണ്ടും കൽപ്പിച്ച് കോടിയേരിയും; സുനിൽകുമാറിനെ മുമ്പിൽ നിർത്തി മുൻതൂക്കം നേടാൻ ആനാവൂർ; ജയൻബാബുവിന് വേണ്ടി കടകംപള്ളിയും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ കണ്ടെത്താനാകുമോ? സിപിഎമ്മിൽ അനിശ്ചിതത്വം
- സി എസ് ഐ ബിഷപ്പ് ഇഡിക്ക് മുന്നിൽ വിയർക്കുമ്പോൾ വിഴിഞ്ഞത്തെ സമരനായകനായി ലത്തീൻ അതിരൂപത ബിഷപ്പ്; സൂസപാക്യത്തിന്റെ കരുതലും സൂക്ഷ്മതയും വിട്ട് മത്സ്യ തൊഴിലാളികൾക്ക് വേണ്ടി പൊരി വെയിലത്ത് പ്രതിഷേധം കത്തിച്ച് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ; തിരുവനന്തപുരത്ത് 'വോട്ട് ബാങ്കിൽ' ചലനം ഭയന്ന് മുന്നണികൾ
- തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലെ പ്രധാനിയുടെ വീട്ടിലെ കാർ ഓടിച്ച് കയറ്റാനുള്ള ശ്രമത്തെ കണക്കാക്കേണ്ടിയിരുന്നത് അപ്രതീക്ഷിത അക്രമണമായി; കമാണ്ടോകളുടെ പ്രതികരണം ആ ഗൗരവത്തിൽ ആയിരുന്നില്ല; ശരീരത്തിൽ ചിപ്പുണ്ടെന്ന് പറഞ്ഞ ബംഗ്ളൂരുക്കാരനെ കൈകാര്യം ചെയ്തതിൽ വീഴ്ച; ഡോവലിന്റെ സുരക്ഷ അതിപ്രധാനം; ഫെബ്രുവരിയിലെ സുരക്ഷാ വീഴ്ചയിൽ നടപടി വരുമ്പോൾ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- മെട്രോയിൽ സീറ്റിനായി സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ പോര്; വീഡിയോ വൈറൽ; ഇതിനോടകം കണ്ടത് ഒരു ലക്ഷത്തിലേറെ പേർ
- കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് യുവാവ്; കൊത്താനാഞ്ഞ പാമ്പിനെ നിമിഷ നേരം കൊണ്ട് വരുതിയിലാക്കിയും വിരുത് വീഡിയോ കാണാം
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- അതിക്രൂരമായി കുത്തി കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാൻ ആദ്യ ശ്രമം; പതിനാറാം നിലയിൽ നിന്ന് താഴെ കൊണ്ടു പോകുക അസാധ്യമായപ്പോൾ വേസ്റ്റുകൾ താഴേക്ക് എത്തിക്കാനുള്ള പൈപ്പിൽ തിരുകി കയറ്റി; അഴുകി തുടങ്ങിയ മൃതദേഹം ചർച്ചയാക്കുന്നതും ലഹരി; സജീവിനെ കൊന്നതും കഞ്ചാവ്?
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- കോളേജിലെ പ്രണയം; വിവാഹത്തിന് ശേഷമുള്ള പുനസമാഗമം ഇഷ്ടത്തെ അസ്ഥിയിൽ കയറ്റി; തൊടുപുഴയിൽ കാമുകൻ ജോലിക്കെത്തിയപ്പോൾ രണ്ടര വയസ്സുള്ള കുട്ടിയേയും മറന്ന് ഒളിച്ചോട്ടം; കൽപ്പറ്റയിലെ വാടക വീട്ടിൽ നിന്നും ഇഫാമും അജുമിയ മോളും കുടുങ്ങി; ഈ വിവാഹാനന്തര പ്രണയവും അഴിക്കുള്ളിൽ
- പ്രേക്ഷകരെ കുഴിയിൽ വീഴിക്കാത്ത ചിത്രം; ഇത് ഒരു സോഷ്യോ പൊളിറ്റിക്കൽ സറ്റയർ; കുഞ്ചാക്കോ ബോബൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനം; ഞെട്ടിച്ചത് പുതുമുഖ താരങ്ങൾ; അന്തങ്ങളേ നിങ്ങളെ തന്നെയാണ് ഈ ചിത്രം ലക്ഷ്യമിടുന്നത്! 'ന്നാ താൻ കേസ് കൊട്' ഒരു ഫീൽഗുഡ് മൂവി
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്