Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച നാണക്കേടിന്റെ കത്രികപ്പൂട്ടിൽ നിന്നു രക്ഷപ്പെടാൻ സുധീരൻ ശ്രമിക്കുന്നു; ലാവലിൻ വിഷയത്തിൽ കെപിസിസി പ്രസിഡന്റിന്റെ തുറന്ന കത്തിനു തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ

ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച നാണക്കേടിന്റെ കത്രികപ്പൂട്ടിൽ നിന്നു രക്ഷപ്പെടാൻ സുധീരൻ ശ്രമിക്കുന്നു; ലാവലിൻ വിഷയത്തിൽ കെപിസിസി പ്രസിഡന്റിന്റെ തുറന്ന കത്തിനു തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: ലാവലിൻ കേസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് പ്രസിദ്ധീകരിച്ച തുറന്ന കത്തിനു സിപിഐ(എം) നേതാവ് ടി എം തോമസ് ഐസക്കിന്റെ മറുപടി. ഉമ്മൻ ചാണ്ടിയും സഹമന്ത്രിമാരും സൃഷ്ടിച്ച നാണക്കേടിന്റെ കത്രികപ്പൂട്ടിൽ നിന്നു രക്ഷപ്പെടാൻ സുധീരൻ ശ്രമിക്കുകയാണെന്നു തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു.

ലാവലിൻ കേസു സംബന്ധിച്ച് താങ്കൾ പ്രസിദ്ധീകരിച്ച അതിദീർഘമായ തുറന്ന കത്ത് അസംബന്ധങ്ങളെയും നുണകളെയും അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത് എന്നു വിമർശിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.

''അക്കാദമിക് താൽപര്യത്തോടെ ലാവലിൻ കേസ് പഠിക്കുകയും അതു സംബന്ധിച്ച് രണ്ടു പുസ്തകങ്ങളെഴുതുകയും ചെയ്ത പരിചയത്തിൽനിന്നാണ് ഞാനീ പ്രതികരണം കുറിക്കുന്നത്. ആമുഖമായി പറയട്ടെ, ഇത്തരത്തിൽ ഒരു തുറന്ന കത്തു തയ്യാറാക്കാൻ വേണ്ട ഗൃഹപാഠങ്ങളൊന്നും താങ്കൾ നടത്തിയിട്ടില്ല. താങ്കളെപ്പോലൊരാൾ നുണ പറയുന്നു എന്നു വിമർശിക്കേണ്ടി വരുന്നതിൽ വിഷമമുണ്ട്. പക്ഷേ, നുണയെ നുണയെന്നല്ലാതെ എന്തു വിളിക്കും? സോളാർ കേസിൽ നുണ പറഞ്ഞാണല്ലോ ഉമ്മൻ ചാണ്ടി ഭരണം തള്ളിനീക്കുന്നത്. ജനരക്ഷായാത്ര തള്ളി നീക്കാൻ, ആ മാതൃക തന്നെയാണ് താങ്കളും പരീക്ഷിക്കാൻ ശ്രമിക്കുന്നത്.''- തോമസ് ഐസക് കുറിച്ചു.

കെപിസിസി പ്രസിഡൻറ് വി എം സുധീരന് ഒരു തുറന്ന പ്രതികരണംപ്രിയപ്പെട്ട ശ്രീ സുധീരൻ,ലാവലിൻ കേസു സംബന്ധിച്ച് താങ്കൾ...

Posted by Dr.T.M Thomas Isaac on Wednesday, 3 February 2016

അഴിമതിക്കെതിരെ പറയുന്ന സിപിഐ(എം) നേതാക്കൾ ലാവലിൻ കേസിനെക്കുറിച്ചു മൗനംപാലിക്കുന്നുവെന്ന് ആരോപിച്ചാണ് വി എം സുധീരൻ തുറന്ന കത്തു പ്രസിദ്ധീകരിച്ചത്. നേരത്തെ സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സുധീരനു മറുപടിയുമായി എത്തിയിരുന്നു.

സിപിഐ.(എം.) പി.ബി. അംഗം പിണറായി വിജയന് കെപിസിസി. പ്രസിഡന്റ് വി എം. സുധീരന്റെ തുറന്ന കത്ത്.പ്രിയപ്പെട്ട പിണറായി,...

Posted by VM Sudheeran on Tuesday, 2 February 2016

എസ്എൻസി ലാവ്‌ലിൻ കേസിനെ ഭയക്കുന്നില്ലെന്നും ആ കാര്യത്തിൽ വി എം സുധീരനുള്ളത് തെറ്റിദ്ധാരണ മാത്രമാണെന്നും പിണറായി വിജയൻ പറഞ്ഞു. ആരോ എന്തോ പറയുന്നതു കേട്ട് ആരോപണങ്ങൾ ഉന്നയിക്കുന്നതു വി എം സുധീരനു ചേർന്നതല്ലെന്നും പിണറായി പറഞ്ഞു. ലാവ്‌ലിൻ കേസിൽ വിശദീകരിക്കാൻ സിപിഐ എമ്മിന് യാതൊരു ഭയവുമില്ല. കേസ് വേഗം വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച് കോടതിയിൽ പോയയാളാണ് താൻ. സ്വകാര്യമായ വിധിയല്ല. വാദവും പ്രതിവാദവും കഴിഞ്ഞു കുറ്റാരോപിതർക്കെതിരേ തെളിവില്ലെന്നു കണ്ടു കേസ് പോലും റദ്ദാക്കിയതാണു കോടതി. കുറ്റം പോലും ആരോപിക്കാൻ അർഹതയില്ലെന്നാണു കോടതി പറഞ്ഞത് .പിന്നെന്തിനാണ് ഇപ്പോൾ സർക്കാർ ഇടപെടുന്നത്. കേസ് വിധിയായിട്ട് രണ്ടു വർഷം കഴിഞ്ഞു.

ഇപ്പോൾ സംസ്ഥാന സർക്കാർ അപ്പീൽ പോയി. ഇതു രാജ്യത്തെ നിയമത്തിന് അനുസൃതമായ നടപടിയാണോ എന്നു സുധീരന് അറിയുമോ? കേസിൽ അപ്പീൽ പോകാൻ സിബിഐക്കേ അവകാശമുള്ളൂ. സംസ്ഥാനം ചാടിപ്പുറപ്പെട്ട സാഹചര്യങ്ങളിലൊക്കെ സുപ്രീം കോടതി അതിന് അർഹതയില്ലെന്നു പറഞ്ഞിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP