Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറുക്കോളി മൊയ്തീനെ വെട്ടിലാക്കി പഴയ അഴിമതിക്കേസ് കുത്തിപ്പൊക്കി എൽ.ഡി.എഫ്; മാൽകോ ടെക്‌സിന്റെ അവസ്ഥ വരണോ തിരൂരിനെന്നും ചോദ്യം; ഫലപ്രദമായ ഇടപടൽ നടത്തിയെന്ന് കുറുക്കോളിയും; തിരൂരിൽ യുഡിഎഫിനെ വിടാതെ പ്രചാരണത്തിന്റെ അവസാനനാളിലും എൽഡിഎഫ്

കുറുക്കോളി മൊയ്തീനെ വെട്ടിലാക്കി പഴയ അഴിമതിക്കേസ് കുത്തിപ്പൊക്കി എൽ.ഡി.എഫ്; മാൽകോ ടെക്‌സിന്റെ അവസ്ഥ വരണോ തിരൂരിനെന്നും ചോദ്യം; ഫലപ്രദമായ ഇടപടൽ നടത്തിയെന്ന് കുറുക്കോളിയും; തിരൂരിൽ യുഡിഎഫിനെ വിടാതെ പ്രചാരണത്തിന്റെ അവസാനനാളിലും എൽഡിഎഫ്

ജംഷാദ് മലപ്പുറം

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം കുറ്റിപ്പുറം മാൽകോ ടെക്‌സിലെ അഴിമതിയും കെടുകാര്യസ്ഥതയും തിരൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെയുള്ള ആയുധമാക്കി എൽ.ഡി.എഫ്. യുഡിഎഫ് ഭരണകാലത്ത് മാൽകോ ടെക്‌സിന്റെ ചെയർമാനായിരുന്നു തിരൂർ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ. ഇദ്ദേഹത്തിന്റെ കാലത്താണ് മാൽകോ ടെക്‌സിൽ വൻ അഴിമതി ആരോപണവും വിജിലൻസ് കേസുമുണ്ടായത്. അക്കാലത്ത് യന്ത്രശേഷിയുടെ മൂന്നുലൊന്നു മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെന്നുമാണ് ആരോപണം.

അസംസ്‌കൃത പരുത്തി നൂലാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി 18,000 സ്പിന്റിലുകളുണ്ടായിരുന്നു ഇവിടെ. ഇതിൽ ആറായിരം മാത്രമായിരുന്നു കുറുക്കോളി മൊയ്തീന്റെ കാലത്ത് പ്രവർത്തിച്ചത്. ചില ലീഗുകാർക്ക് പണമുണ്ടാക്കാനായി തത്പര കക്ഷികളിൽ നിന്നും പരുത്തി വാങ്ങിയതിനെ തുടർന്ന് നൂൽ മാർക്കറ്റിൽ നിന്നും തിരിച്ചയച്ചിരുന്നുവെന്നും ഇതേത്തുടർന്ന് മാൽടെക്‌സിന്റെ നൂലിന് വിപണിയിൽ മൂല്യം നഷ്ടപ്പെടുകയായിരുന്നുവെന്നുമാണ് അഴിമതിക്കാധാരമായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്.

നഷ്ടത്തിൽ പോകുകയും നിലവിലെ യന്ത്രം പോലും കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യാതെയാണ് അന്ന് വൻ വിലയ്ക്ക് പുതിയ യന്ത്രം വാങ്ങിയതെന്നും ഇക്കാര്യം തെളിവു സഹിതം ഏഷ്യനെറ്റ്, മനോരമ ചാനലുകളിൽ വന്നിരുന്നുവെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. തുടർന്ന് ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുഡിഎഫ് നേതൃത്വം വെട്ടിലാവുകയായിരുന്നു.

സ്പിന്നിങ് മില്ലിൽ നൂൽ ചുറ്റിയെടുക്കുന്ന ഓട്ടോ കോർണർ യന്ത്രം വാങ്ങിയതിലായിരുന്നു അഴിമതി ആരോപണം ഉയർന്നത്. യന്ത്രം വലിയ വിലയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അന്ന് മനോരമ ന്യൂസ് പുറത്തുവിട്ട വാർത്ത. ഒരേ കമ്പനിയുടെ ഒരു പോലെയുള്ള രണ്ടു യന്ത്രത്തിന് 15 ലക്ഷത്തിന്റെ വ്യത്യാസം വന്നതോടെയാണ് അധികാരികൾ വെട്ടിലായത്. 1.7 കോടി രൂപ വിലയിലായിരുന്നു യന്ത്രം വാങ്ങിയത്. ഇതിലും കുറഞ്ഞ വിലയ്ക്ക് ഇതേ യന്ത്രം ക്വട്ടേഷനുണ്ടായിട്ടും വലിയ വിലയ്ക്കുള്ള യന്ത്രമാണ് വാങ്ങിയതെന്ന് കോയമ്പത്തൂരിലെ വ്യാപാരികൾ വ്യക്തമാക്കിയതും മനോരമ വാർത്തയിലുണ്ട്.

തുടർന്നു വന്ന ഇടതുപക്ഷ സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് നിലവിൽ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. യുഡിഎഫ് കാലത്ത് വൈദ്യുതി ബിൽ പോലും അടയ്ക്കാതെ കമ്പനിയുടെ പ്രവർത്തനം പോലും നിലച്ച അവസ്ഥയിലായിരുന്നു. ഈ അവസ്ഥയിൽ നിന്നാണ് കമ്പനിയെ ഇടതു സർക്കാർ മെച്ചപ്പെടുത്താൻ തുടങ്ങിയത്.

വിദ്യാഭ്യാസപരമായ മുന്നേറ്റമില്ലാത്തതിനാൽ തന്നെ കുറുക്കോളി ചെയർമാനായിരുന്ന സമയത്ത് കാര്യങ്ങളിൽ യാതൊരു ഇടപെടൽ നടത്താനോ അഭിപ്രായങ്ങൾ പറയാനോ പോലും കഴിയാത്ത സാഹചര്യങ്ങൾ ചില സമയങ്ങളിൽ ഉണ്ടായിരുന്നുവെന്നും മില്ലിൽ ജോലിചെയ്തിരുന്ന എൽ.ഡി.എഫ് അനുഭാവികൾ പറയുന്നു. എന്നാൽ കൂടുതൽ എസ്.ടി.യു തൊഴിലാളികളുള്ള
മില്ലിൽ തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാനും പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനും കുറുക്കോളി ഇടപെട്ടിരുന്നുവെന്നും എസ്.ടി.യു തൊഴിലാളികൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP