Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സോഷ്യലിസ്റ്റ് ചിന്താഗതിക്കാർക്ക് സിപിഎമ്മുമായി യോജിച്ച് പോകാൻ കഴിയാത്ത സാഹചര്യം; മുതലാളിമാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി സിപിഎം മാറി; പുതുതായി രൂപീകൃതമാവുന്ന സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ പിന്തുണ യുഡിഎഫിന്; തമ്പാൻ തോമസ് മറുനാടനോട് പ്രതികരിക്കുന്നു

സോഷ്യലിസ്റ്റ് ചിന്താഗതിക്കാർക്ക് സിപിഎമ്മുമായി യോജിച്ച് പോകാൻ കഴിയാത്ത സാഹചര്യം; മുതലാളിമാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി സിപിഎം മാറി; പുതുതായി രൂപീകൃതമാവുന്ന സോഷ്യലിസ്റ്റ് കൂട്ടായ്മയുടെ പിന്തുണ യുഡിഎഫിന്; തമ്പാൻ തോമസ് മറുനാടനോട് പ്രതികരിക്കുന്നു

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതുതായി രൂപീകൃതമാവുന്ന സോഷ്യലിസ്റ്റ് കൂട്ടായ്മ വിധി നിർണ്ണയിക്കുന്ന പ്രധാനഘടകമായി മാറുമെന്നും കേരളത്തിൽ ഇതിന്റെ ഗുണം യുഡിഎഫിന് ആയിരിക്കുമെന്നും പ്രമുഖ അഭിഭാഷകനും ട്രേഡ് യൂണിയൻ നേതാവുമായ തമ്പാൻ തോമസ്സ്.'രാജ്യമാകെ സോഷ്യലിസ്റ്റുകളുടെ കൂട്ടായ്മയ്ക്കായി ശ്രമം നടന്നുവരികയാണ്. വിവിധ കക്ഷികളിലെ പ്രമുഖർ ഈ വിഷയത്തിൽ ചർച്ചകൾക്കായി സമീപിച്ചിരുന്നു.ഈ നീക്കത്തിന് എല്ലാവിധത്തിലുള്ള പിന്തുണയും നൽകി പ്രവർത്തിച്ചുവരികയാണ്്. എച്ച് എം എസിന്റെ ദേശീയ പ്രസിഡന്റ് എന്ന നിലയിൽ 10 വർഷം പ്രവർത്തിക്കാൻ കഴിഞ്ഞത് ഈ വഴിക്കുള്ള നീക്കത്തിന് ഗുണകരമായിട്ടുണ്ട്.ദേശീയ തലത്തിൽ ബിജെപിക്കും കോൺഗ്രസ്സിനും ബദലായി നിലകൊള്ളുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം.എൽജെഡി ,ജെ ഡിഎസ്, ആർജെഡി തുടങ്ങിയ കക്ഷികളിലെ അസംതൃപ്തരിൽ വലിയൊരുവിഭാഗം ഈ കൂട്ടായമയുടെ ഭാഗമാവാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ പാർട്ടികളുടെ ഉന്നത നേതാക്കളിൽ ചിലരും നിലവിൽ ഈ നീക്കത്തോട് സഹകരിക്കുന്നുണ്ട്.'- തമ്പാൻ തോമസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കർണ്ണാടകയിൽ കുമാരസ്വാമി ബിജെപി യുമായി അടുക്കുക്കുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിൽ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ പുതുതായി രൂപപ്പെടുന്ന സോഷ്യലിസ്റ്റ് കൂട്ടായമയിലേയ്ക്ക് കുമാരസ്വാമി പക്ഷത്തുനിന്നും പ്രമുഖരടക്കം ഒട്ടനവധി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് സോഷ്യലിസ്റ്റ് ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിച്ചുവരുന്ന ചെറുകൂട്ടായ്മകളിലെയും സംഘടനകളിലെയും പ്രവർത്തകരിൽ വലിയൊരുവിഭാഗം ഈ കൂട്ടായമയുടെ ഭാഗമാവാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പരിസ്ഥിതിസംഘടനകളിലെയും ദളിത് സംഘടനകളിലെയും വിലിയൊരുവിഭാഗത്തിന്റെ പിൻതുണയും പൂതിയ നീക്കത്തിന് പിൻതുണ അറിയിച്ചിട്ടുണ്ട്.

സോഷ്യലിസ്റ്റ് ചിന്താഗതിക്കാർക്ക് സി പി എമ്മുമായി ഒത്തൊരുമിച്ച് പോകാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് സംജാതമായിരിക്കുന്നത്.ധാർഷ്ട്യത്തിന്റെ രാഷ്ട്രീയമാണ് ഇന്ന് ആ പാർട്ടിക്കുള്ളത്. പണമുള്ളവർ കാര്യക്കാരാവുന്ന സ്ഥിതിയാണ് ഇന്ന് ഈ പാർട്ടിയിലുള്ളത്. പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ ഇപ്പോൾ മാറ്റി നിർത്തിയിരിക്കുകയാണ്.കണ്ണൂർ ലോബിയാണ് ഇന്ന് പാർട്ടിയെ നയിക്കുന്നത്. ഇവിടെയും പാർട്ടിയുടെ അടിത്തറ പൊളിയുകയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാവുന്നത്.വ്യക്തികളെയും സമ്പത്തിനെയും നോക്കി കാര്യങ്ങൾ തീരുമാനിക്കുന്ന അവസ്ഥിയിലേയ്ക്ക് പാർട്ടിനയം മാറിയെന്ന് താഴെത്തട്ടിലെ പ്രവർത്തകർ തിരിച്ചറിഞ്ഞു കഴിഞ്ഞു.മുതലാളിമാർക്കുവേണ്ടി പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി സിപിഎം മാറി എന്നതാണ് സത്യം.ഈ സാഹചര്യത്തിൽ സി പി എമ്മിൽ നിന്നും പുതായി രൂപംകൊള്ളുന്ന സോഷ്യലിസ്റ്റ് കൂട്ടായമയിലേയ്ക്ക് ഒഴുക്കുണ്ടാവുമെന്ന് ഉറപ്പാണ്.- തമ്പാൻ തോമസ് ചൂണ്ടിക്കാട്ടി.

വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കക്ഷി-രാഷ്ട്രീയത്തിനപ്പുറം കഴിവുള്ള ,സമാന ആശയങ്ങൾ പിൻതുടരുന്നവരെ കണ്ടെത്തി മത്സര രംഗത്തിറക്കുന്നതിനാണ് നീക്കം നടത്തുന്നത്.സംസ്ഥാനതലത്തിൽ ഇതിനായുള്ള ശ്രമങ്ങൾ നടന്നുവരുന്നു.പ്രാദേശിക തലത്തിൽ യൂ ഡി എഫിനെ പിൻതുണച്ചോ അവരുടെ പിൻതുണ സ്വീകരിച്ചോ നീക്കുപോക്കുകളുടെ അടിസ്ഥാനത്തിലോ ആവും തിരഞ്ഞെടുപ്പ് രംഗത്ത് മുന്നോട്ടുപോകുക.ഇത് യൂഡിഎഫിന്ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.നിലവിൽ എൽ ഡി എഫിനൊപ്പം നിൽക്കുന്ന കക്ഷികളിലെ അസംതൃപ്തരിൽ ചിലരൊക്കെ യൂഡിഎഫിൽ എത്തി സീറ്റുറപ്പിക്കാൻ നീക്കം നടത്തിയെന്ന് സൂചകൾ പുറത്തുവന്നിരുന്നു.ഒറ്റയ്ക്കുവരേണ്ടെന്നും സമാനചിന്താഗതിക്കാരായ മുഴുവൻപേരെയും ഉൾക്കൊള്ളിച്ച് ഒരുകൂട്ടായുമായെത്തിയാൽ പരിഗണിക്കാമെന്ന് യൂഡിഎഫ് നേതൃത്വം ഇവർക്ക് ഉറപ്പുനൽകിയതായിട്ടാണ് വിവരം.ഇത് ആശാവഹമാണ്.യൂ ഡി എഫ് ആവശ്യപ്പെട്ടാൽ മുന്നിയിൽ അംഗമാവാമെന്ന നിലപാടാണ് കേരളത്തിൽ രൂപപ്പെട്ടുവരുന്ന സോഷ്യലിസല്റ്റ് കൂട്ടായമയ്ക്കുള്ളത്.

ഇതിനകം രാജ്യത്തിന്റെ പലഭാഗങ്ങളിലായി ഈ ലക്ഷ്യത്തിനായി നിരവിധി യോഗങ്ങൾ നടന്നു.കേരളത്തിൽ ഈ വഴിക്കുള്ള സജീവ നീക്കമാണ് ഇപ്പോൾ നടന്നുവരുന്നത്.ഗൾഫ് നാടുകളിലും ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട് .മലയാളി സാംസ്‌കാരിക കൂട്ടായമകളാണ് ഇതിന് നേതൃത്വം നൽകുന്നത്-തമ്പാൻ തോമസ്സ് വ്യക്തമാക്കി.സോഷ്യലിസ്റ്റ് കോഡിനേഷൻ കമ്മറ്റിയുടെ ദേശീയ കോ-ഓർഡിനേറ്ററാണ് തമ്പാൻ തോമസ്സ്. ഇദ്ദേഹം ചെയർമാനും മനോജ് സാരംഗ് ജനറൽ സെക്രട്ടറിയുമായ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് പുതിയ സോഷ്യലിസ്റ്റ് കൂട്ടായ്മയ്ക്കായി നീക്കം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP