Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ധന സെസിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു; നിയമസഭയിലേക്ക് കാർ കെട്ടിവലിച്ച് പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്

ഇന്ധന സെസിനെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്; കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു; നിയമസഭയിലേക്ക് കാർ കെട്ടിവലിച്ച് പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ധന സെസിലും നികുതി വർധനക്കുമെതിരെ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. പത്തനംതിട്ടയിലും കൊച്ചിയിലും യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രവർത്തകർ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലാത്തിയടിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പത്തിലേറെ പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബജറ്റിനെതിരെ പത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിലേക്കെത്തി. പ്രവർത്തകർ പൊലീസിനെ കൂകി വിളിച്ചു. ബാരിക്കേടിന് മുകിളിൽ കയറിയും പ്രതിഷേധിച്ചു. ബാരിക്കേഡുകൾ മറിച്ചിട്ടതോടെയാണ് പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയത്.

തിരുവനന്തപുരത്ത് നികുതി വർധനക്കെതിരെ മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് കാർ കെട്ടിവലിച്ച് പ്രതിഷേധിച്ചു. ബജറ്റിലെ ഇന്ധന സെസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ യൂത്ത് കോൺഗ്രസുകാർ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനിടെ വാഹനം കത്തിച്ചിരുന്നു. ഇരുചക്രവാഹനം കൊണ്ടുവന്ന് നിയമസഭയ്ക്ക് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP