Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർ എസ് എസിനെതിരെ എന്ന ലേബലിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും വിഷം കുത്തി വയ്ക്കരുത്; മുസ്ലിംകൾ അവരുടെ തോളിൽ കയറി ഇരിക്കില്ല; ആ മുദ്രാവാക്യം തിരുത്തപ്പെടണം, ചെറുക്കപ്പെടണം; പ്രതികരണവുമായി ടി.സിദ്ദിഖ്

ആർ എസ് എസിനെതിരെ എന്ന ലേബലിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും വിഷം കുത്തി വയ്ക്കരുത്; മുസ്ലിംകൾ അവരുടെ തോളിൽ കയറി ഇരിക്കില്ല; ആ മുദ്രാവാക്യം തിരുത്തപ്പെടണം, ചെറുക്കപ്പെടണം; പ്രതികരണവുമായി ടി.സിദ്ദിഖ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ട്': ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പത്തുവയസുകാരൻ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സംഭവത്തെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ ടി സിദ്ദീഖ് ശക്തമായി അപലപിച്ചു. ആർ എസ് എസിനെതിരെ എന്ന ലേബലിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും വിഷം കുത്തി വെക്കുന്നത് മതേതര ജനാധിപത്യ രാജ്യത്ത് അത്യന്തം അപകടകരമാണ്. ഇതിനെതിരെ ഒന്നിച്ചുനിന്ന് എതിർക്കണം. മുസ്ലിംകൾ അവരുടെ തോളിൽ കയറി ഇരിക്കില്ല, നമുക്ക് ഒരുമിച്ച് വർഗീയ വിപത്തിനെ നേരിടേണ്ടതുണ്ട്. ആർഎസ്എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം. അത് തിരുത്തപ്പെടണമെന്നും ടി സിദ്ദീഖ് ഫേസ്‌ബുക്കിലെഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു.

ടി സിദ്ദീഖിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ആലപ്പുഴയിൽ പോപുലർ ഫ്രണ്ടിന്റെ റാലിയിൽ ഒരു കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ നടുക്കത്തോടെയാണു കേട്ടത്. ആർ എസ് എസിനെതിരെ എന്ന ലേബലിൽ കുഞ്ഞുങ്ങളുടെ മനസ്സിൽ പോലും വിഷം കുത്തി വെക്കുന്നത് മതേതര ജനാധിപത്യ രാജ്യത്ത് അത്യന്തം അപകടകരമാണ്. ആർ എസ് എസ് എത്ര ശ്രമിച്ചിട്ടും കേരളത്തിൽ ക്ലച് പിടിക്കാത്തത് മുസ്ലിംകൾ മാത്രം തടഞ്ഞ് നിർത്തുന്നതുകൊണ്ടല്ല. ഹിന്ദുക്കളും ക്രിസ്ത്യനികളും ഒന്നടങ്കം പ്രതിരോധിക്കുന്നതുകൊണ്ട് കൂടിയാണു.

മുസ്ലിംകൾക്കെതിരെ ഉയരുന്ന അനീതികളെ അവർ മതേതര മനസ്സ് കൊണ്ട് ചെറുക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളും മത സാംസ്‌കാരിക സംഘടനകളും ഒന്നടങ്കം മുസ്ലിംകൾക്ക് വേണ്ടി നില കൊള്ളുന്നു. എന്നാൽ മുസ്ലിംകളുടെ അരക്ഷിതാവസ്ഥ രാഷ്ട്രീയമായി മുതലാക്കാനും അത് വഴി ആർ എസ് എസിനും ബിജെപിക്കും അവർ ആഗ്രഹിക്കുന്ന രീതിയിൽ അവസരം ഒരുക്കിക്കൊടുക്കാനും ചിലർ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

വളരുന്ന തലമുറയിൽ ഇത് പോലെ വിഷം കുത്തി വെക്കുന്നത് നമ്മൾ ഒന്നിച്ച് നിന്ന് ചെറുക്കണം. ഇങ്ങനെയൊരു കുട്ടി സ്‌കൂളിൽ പോകുമ്പോൾ അവൻ മറ്റ് മതത്തിലെ കുട്ടികളോട് എന്ത് സമീപനം സ്വീകരിക്കും എന്നത് ഭയപ്പെടുത്തുന്നു. മുസ്ലിംകൾ അവരുടെ തോളിൽ കയറി ഇരിക്കില്ല, നമുക്ക് ഒരുമിച്ച് വർഗീയ വിപത്തിനെ നേരിടേണ്ടതുണ്ട്. ആർ എസ് എസിനെ കാണിച്ച് ബാലൻസ് ചെയ്യേണ്ട ഒന്നല്ല ആ മുദ്രാവാക്യം. അത് തിരുത്തപ്പെടണം, ചെറുക്കപ്പെടണം.

രണ്ടു ദിവസം മുമ്പാണ് ആലപ്പുഴയിൽ നടന്ന പ്രകടനത്തിനിടെ ഒരാളുടെ തോളിലിരുന്ന് ചെറിയ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വിവിധ മതവിഭാഗങ്ങളെ പ്രകോപിപ്പിക്കുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്. എന്നാൽ കുട്ടിയെ പ്രവൃത്തിയെ പോപ്പുലർ ഫ്രണ്ട് തള്ളിപ്പറഞ്ഞു. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലർ ഫ്രണ്ട് വക്താവ്് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP