Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിവാദം കൊഴുക്കുമ്പോൾ ശശി തരൂരിന് അപ്രതീക്ഷിത പിന്തുണയുമായി ടി സിദ്ധിഖ്! സ്വച്ഛ്ഭാരത് യജ്ഞം മോദിയുടെ പദ്ധതിയല്ലെന്ന് വിശദീകരിച്ച് ഫേസ്‌ബുക്കിൽ

വിവാദം കൊഴുക്കുമ്പോൾ ശശി തരൂരിന് അപ്രതീക്ഷിത പിന്തുണയുമായി ടി സിദ്ധിഖ്! സ്വച്ഛ്ഭാരത് യജ്ഞം മോദിയുടെ പദ്ധതിയല്ലെന്ന് വിശദീകരിച്ച് ഫേസ്‌ബുക്കിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് യജ്ജം പദ്ധതിയുടെ വെല്ലുവിളി ഏറ്റെടുത്തതിനെ തുടർന്ന് ശശി തരൂർ എംപി രൂക്ഷമായ വിമർശനം നേരിടുന്നതിനിടെ ഒരു അപ്രതീക്ഷിത പിന്തുണ. കോൺഗ്രസ് നേതാവ് ടി സിദ്ധിഖാണ് തരൂരിനെ പിന്തുണച്ച് രംഗത്തുവന്നത്. സ്വച്ഛ്ഭാരത് യജ്ഞം മോദിയുടെ പദ്ധതിയല്ല അത് കോൺഗ്രസ്സിന്റെ ആശയമാണിത്തിന്റെ പേര് മാറ്റിയതാണ്. പദ്ധതിയെ പിന്തുണക്കേണ്ടത് കോൺഗ്രസ്സുകാരുടെ ഉത്തരവാദിത്തമാണെന്നും സിദ്ധിഖ് അഭിപ്രായപ്പെട്ടു. ഫേസ്‌ബുക്കിലൂടെയാണ് സിദ്ധിഖിന്റെ അഭിപ്രായ പ്രകടനം. തരൂരിന്റെ ഫോട്ടോയോടപ്പമാണ് ഫേസ്‌ബുക്ക് പോ

സിദ്ധിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടേ:

സ്വാതന്ത്ര്യ സമ്പാദനത്തിനു മുന്നേ തന്നെ മഹാത്മാഗാന്ധി പ്രാമുഖ്യം കൊടുത്ത ഒന്നാണ് ശുചിത്വം എന്നത്.ആ നിലക്ക് മഹാത്മാഗാന്ധിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്ന് തന്നെ ആയിരുന്നു ശുചിത്വ ഭാരതം എന്നത്. ആ ലക്ഷ്യം സ്വാതന്ത്ര്യ അനന്തരം തുടർന്ന് പോന്നതും കോൺഗ്രസ് പാർട്ടി ആണ്.

1999 ഇൽ കോൺഗ്രസ് കൊണ്ടുവന്ന ഞൗൃമഹ ടമിശമേശേീി ജൃീഴൃമാാല,െ എൻ ഡി എ സർക്കാർ ഠീമേഹ ടമിശമേശേീി ഇമാുമശഴി എന്നാ പേരിൽ തത്തുല്യമായ പദ്ധതി രൂപമാറ്റം വരുത്തി. അതുപോലെ 2012 ഇൽ കോൺഗ്രസ് കൊണ്ടുവന്ന നിർമൽ അഭിയാൻ പദ്ധതി 2022 ഓടു കൂടി സമ്പൂര്ണ സൗച്യാലയം എന്ന ലക്ഷ്യം മുന്നിൽകണ്ട് തുടങ്ങിയതാണ്.

'സ്വച് ഭാരത്' എന്നത് നരേന്ദ്ര മോദിയുടെ സ്വന്തമായ ഒരു പദ്ധതി അല്ല മറ്റ് പല പദ്ധതിയെ പോലെ പേര് മാറ്റി നടപ്പിലാക്കുന്ന മുൻ കാലങ്ങളിൽ കോണ്ഗ്രസ് പാർട്ടി നടപ്പിലാക്കി കൊണ്ടിരുന്ന ഒരു പദ്ധതി ആണ്. പേര് മാറ്റിയതുകൊണ്ട് ഇത് കോൺഗ്രസ് പദ്ധതി അല്ലാതെഇതിനെ സപ്പോർട്ട് ചെയ്യേണ്ടത് ഓരോ കോൺഗ്രസ്സുകാരന്റെയും ഉത്തരവാദിത്തം ആണ്.

മഹാത്മാഗാന്ധിയുടെ പേരിൽ നടപ്പിലാക്കി കൊണ്ടിരുന്ന ഒരു പദ്ധതി നരേന്ദ്ര മോദി പേര് മാറ്റിയതുകൊണ്ട് അവർ അതിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്നത് അൽപത്വം ആണ്. ഈ പദ്ധതിക്ക് ശ്രീ ശശി തരൂർ എം പി എടുത്ത തീരുമാനം തികച്ചും ശെരിയാണ്. ഈ കാര്യങ്ങൾ മുഴുവൻ കോണ്ഗ്രസ് പ്രവർത്തകരും മനസ്സിലാക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP