Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് വിഷയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ചു തള്ളിയ പിണറായിയെ കുടുക്കാനുള്ള സ്വർണായുധമായി സ്വപ്‌ന സുരേഷ്; സ്വർണ്ണക്കടത്തിലെ മുഖ്യസൂത്രധാരികയുടെ പ്രഭാവലയത്തിൽ കുടുങ്ങിത് സർക്കാറിലെ നിരവധി ഉന്നതർ; സർക്കാറിലെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളെല്ലാം ഉയർന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിന് നേരെയെന്നത് പിണറായിയെ പാർട്ടിയിലും പ്രതിരോധത്തിലാക്കും; 'സരിതക്കാലം' ആഘോഷിച്ച എൽഡിഎഫിന് കാലം കാത്തുവെച്ച മറുപടിയായി 'സ്വപ്‌നക്കാലം'

കോവിഡ് വിഷയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ചു തള്ളിയ പിണറായിയെ കുടുക്കാനുള്ള സ്വർണായുധമായി സ്വപ്‌ന സുരേഷ്; സ്വർണ്ണക്കടത്തിലെ മുഖ്യസൂത്രധാരികയുടെ പ്രഭാവലയത്തിൽ കുടുങ്ങിത് സർക്കാറിലെ നിരവധി ഉന്നതർ; സർക്കാറിലെ പ്രതിരോധത്തിലാക്കിയ വിവാദങ്ങളെല്ലാം ഉയർന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ഐടി വകുപ്പിന് നേരെയെന്നത് പിണറായിയെ പാർട്ടിയിലും പ്രതിരോധത്തിലാക്കും; 'സരിതക്കാലം' ആഘോഷിച്ച എൽഡിഎഫിന് കാലം കാത്തുവെച്ച മറുപടിയായി 'സ്വപ്‌നക്കാലം'

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് വിഷയത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്തി മുന്നേറിയ പിണറായി സർക്കാറിന് കിട്ടിയ കനത്ത പ്രഹരമാണ് യുഎഇ കോൺസിലേറ്റിലേക്കെന്ന വ്യാജേന സ്വർണം കടത്തിയ സംഭവം. കള്ളക്കടത്തിലെ വിവാദ നായിക സ്വപ്‌ന സുരേഷിന് സർക്കാറിനെ ഉന്നതരുമായുള്ള ബന്ധം കുടി പുറത്തുവന്നതോടെ പ്രതിപക്ഷം ശക്തമായ ആയുധമാക്കുകയാണ്. മുഖ്യമന്ത്രിക്ക് കീഴിലുള്ള ഐ.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനുമായി സ്വർണക്കടത്ത് കേസിലെ പ്രതിയായ യുവതിക്കുള്ള സൗഹൃദം തന്നെയാണ് ഇതിലെ പ്രധാന ആയുധം. ഒരുകാലത്ത് സരിതക്കാലം ആഘോഷിച്ച എൽഡിഎഫിന് കാലം കാത്തുവെച്ച മറുപടിയാണ് 'സ്വപ്‌നക്കാലം'.

ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസും ബിജെപി.യും മുഖ്യമന്ത്രിയുടെ ഓഫീസിനെ കടന്നാക്രമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയസംഘങ്ങളുടെ അഭയകേന്ദ്രമായി മാറിയെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സ്വപ്നാ സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധമുണ്ടെന്നായിരുന്നു ബിജെപി. സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ ആരോപണം. ശിവശങ്കരന്റെ താൽപ്പര്യമാണ് സ്വപ്നയെ സുപ്രധാന തസ്തികയിൽ നിയമിച്ചതിന് പിന്നിലുള്ളത്. ബാഗേജ് വിട്ടു കിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺവിളി കൂടി പുറത്തുപോയതോടെ സർക്കാർ തീർത്തും പ്രതിരോധത്തിലായ അവസ്ഥയിലാണ്.

സ്വപ്നാസുരേഷിന്റെ ഐ.ടി. വകുപ്പിലെ നിയമനവും വിവാദത്തിൽ. കോൺസുലേറ്റിൽനിന്ന് പുറത്താക്കിയ ഇവരെ യോഗ്യതയുള്ളവരെ തഴഞ്ഞാണ് ഐ.ടി. വകുപ്പിന്റെ പാർക്കിൽ ഓപ്പറേഷൻ മാനേജരായി നിയമനം നൽകിയതെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്ത ബന്ധമുള്ള ഐ.ടി. വകുപ്പിലെ ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഇതിന് സഹായിച്ചതെന്നാണ് പ്രധാന ആരോപണം. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളെല്ലാം അതിനുള്ള തെളിവ് വ്യക്തമാക്കുന്നതുമാണ്.

തെളിവായി ഐ.എ.എസ്. ഉദ്യോഗസ്ഥനൊപ്പം ഇവർ നിൽക്കുന്ന ചിത്രവും കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു. പരാതിയുയർന്ന് മണിക്കൂറുകൾക്കുള്ളിൽ ഇവരെ ജോലിയിൽനിന്ന് പുറത്താക്കിയതായി ഐ.ടി. വകുപ്പിന്റെ വിശദീകരണവും എത്തി. ഹെസ്സ് ഇ-ബസ് ഇടപാട്, പ്രൈസ്വാട്ടർ ഹൗസ്‌കൂപ്പർ കൺസൾട്ടൻസി എന്നിവയിൽ പ്രതിസന്ധിയിലായ ഐ.ടി.വകുപ്പിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് സ്വർണക്കടത്ത് കേസ് പ്രതിയുടെ നിയമനം.

കസ്റ്റംസിന്റെ പിടിയിലായ കോൺസുലേറ്റ് മുൻ പി.ആർ.ഒ.യും തിരുവല്ലം സ്വദേശിയുമായ സരിത്തിൽനിന്നാണ് കൂട്ടാളിയായ സ്വപ്നയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സരിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്സലിൽ കണ്ടെത്തിയത്. 2019 മുതൽ ഈ രീതിയിൽ സ്വർണം കടത്തിയിരുന്നതായി സരിത്ത് കസ്റ്റംസിന് മൊഴിനൽകി. കസ്റ്റംസിന്റെ കൊച്ചി യൂണിറ്റാണ് കേസന്വേഷിക്കുന്നത്.

കേസിൽപ്പെട്ടതിനുപിന്നാലെ ഐ.ടി. പാർക്കിലെ ജോലിയിൽനിന്ന് സ്വപ്നയെ സർക്കാർ പുറത്താക്കി. സ്വപ്നയുടെ ഉന്നതബന്ധങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തിയതോടെ സംഭവത്തിന് രാഷ്ട്രീയമാനവും കൈവന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐ.ടി. സെക്രട്ടറി എം. ശിവശങ്കറുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. ഒരുലക്ഷം രൂപയ്ക്കുമേൽ ശന്പളമുള്ള നിയമനം വഴിവിട്ടാണെന്നും ആരോപണം ഉയർന്നു.

സ്വപ്നയുടെ തിരുവനന്തപുരം അമ്പലമുക്കിലെ ഫ്‌ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടത്തെ നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു. ഹാർഡ് ഡിസ്‌ക് പിടിച്ചെടുത്തു. സ്വർണക്കടത്തിലെ കൂട്ടാളികൾ ഫ്‌ളാറ്റിൽ എത്തിയിരുന്നതായി സൂചനയുണ്ട്. കടത്തുകാർ മറയാക്കിയത് യു.എ.ഇ. കോൺസുലേറ്റുമായി ഇന്ത്യയ്ക്കുള്ള മികച്ച നയതന്ത്രബന്ധം. എംബസി ഉദ്യോഗസ്ഥർക്ക് നാട്ടിൽനിന്നുള്ള ഭക്ഷണസാധനങ്ങളെന്നു പറഞ്ഞായിരുന്നു കടത്ത്. കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് തുറക്കാൻ സാധാരണ വിദേശമന്ത്രാലയം അനുമതി നൽകില്ല. അനുമതി ആവശ്യപ്പെട്ടാൽപോലും രണ്ടോമൂന്നോ ദിവസം വേണ്ടിവരും. ഇതിനിടെ സമ്മർദംചെലുത്തി ബാഗ് കൊണ്ടുപോകാൻ കഴിയും. ഈ പഴുതാണ് ഉപയോഗിച്ചത്. ഇതേസമയം, സ്വർണക്കടത്തുമായി ബന്ധമില്ലെന്നാണ് കോൺസുലേറ്റിന്റെ വിശദീകരണം.

സ്വർണം കടത്തിയ നയതന്ത്രബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചപ്പോൾ സരിത്തിനൊപ്പം വിമാനത്താവളത്തിലെത്തിയയാൾ. 'അറബി' വേഷത്തിലായിരുന്നു ഇയാൾ. എംബസി ഉദ്യോഗസ്ഥനെന്ന നിലയിലാണ് ഇദ്ദേഹത്തെ കൊണ്ടുവന്നത്. ഇദ്ദേഹം യഥാർഥത്തിൽ എംബസി ഉദ്യോഗസ്ഥനാണോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള ഒരു ഉന്നതൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെട്ടതായും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP