Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വലപ്പാട് പ്രചാരണത്തിനിടെ മീൻ മുള്ള് കൊണ്ടത് സെക്രട്ടറി സിനോജിന്റെ തൊണ്ടയിൽ; വലപ്പാട്ടെ ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ അശ്വനി ആശുപത്രിയിലെത്തി; മുള്ളെടുത്തത് ഇഎൻടി വിദഗ്ധനും; മേക്കപ്പുമാനെ ആശുപത്രിയിലാക്കാൻ എത്തിയത് ആക്ഷൻ ഹീറോയ്ക്ക് വിനയായി; വീടുകളിൽ എത്തി ഭക്ഷണം ചോദിച്ച് വാങ്ങി കഴിച്ചതും ചർച്ചയാക്കി വ്യാജ പ്രചരണം; സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ളു കുടുങ്ങിയ വാർത്തിയിലെ സത്യം ഇങ്ങനെ

വലപ്പാട് പ്രചാരണത്തിനിടെ മീൻ മുള്ള് കൊണ്ടത് സെക്രട്ടറി സിനോജിന്റെ തൊണ്ടയിൽ; വലപ്പാട്ടെ ആശുപത്രിയിൽ ഡോക്ടറില്ലാത്തതിനാൽ അശ്വനി ആശുപത്രിയിലെത്തി; മുള്ളെടുത്തത് ഇഎൻടി വിദഗ്ധനും; മേക്കപ്പുമാനെ ആശുപത്രിയിലാക്കാൻ എത്തിയത് ആക്ഷൻ ഹീറോയ്ക്ക് വിനയായി; വീടുകളിൽ എത്തി ഭക്ഷണം ചോദിച്ച് വാങ്ങി കഴിച്ചതും ചർച്ചയാക്കി വ്യാജ പ്രചരണം; സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ളു കുടുങ്ങിയ വാർത്തിയിലെ സത്യം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീന്മുള്ള തുളഞ്ഞുകയറിയെന്ന് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധം. മീൻ മുള്ള തൊണ്ടയിൽ കുടുങ്ങിയ സെക്രട്ടറിയെ ആശുപത്രിയിൽ കൊണ്ടു പോയതാണ് സുരേഷ് ഗോപിയെ വിവാദത്തിലാക്കിയത്. സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയതെന്ന പ്രചാരണം മറ്റ് മുന്നണികളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ വിശദാംശങ്ങൾ പുറത്തു വിടുന്നതും. മീൻ മുള്ള് തൊണ്ടയിൽ കുടുങ്ങിയതിനാൽ സുരേഷ് ഗോപിയുടെ പ്രചരണങ്ങൾ വേണ്ടെന്ന് വച്ചെന്ന് പോലും വാർത്ത എത്തി. എന്നാൽ ഇന്നും സുരേഷ് ഗോപി പ്രചരണത്തിൽ സജീവമാണ്.

ബുധനാഴ്ച ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് മുള്ള് തൊണ്ടയിൽ കുടുങ്ങിയെന്നായിരുന്നു പ്രചരണം. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊണ്ടയിൽ കുടുങ്ങിയ മുള്ള് വലിയ താമസമില്ലാതെ ഡോക്ടർമാർ എടുത്ത് കളയുകയും ചെയ്തുവെന്നായിരുന്നു വാർത്ത. എന്നാൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് സുരേഷ് ഗോപി പറയുന്നു. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീൻ മുള്ള് കുടുങ്ങിയത്. അദ്ദേഹം ചികിത്സ തേടിയെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.

വലപ്പാട് പ്രചാരണത്തിനിടെ സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മുള്ള് കുടുങ്ങിയത്. അസ്വസ്ഥത തോന്നിയപ്പോൾ ഉടനെ വലപ്പാട്ടെ ആശുപത്രിയിൽ ചികിൽസ തേടി. അവിടെ ഡോക്ടറില്ലെന്ന് അറിഞ്ഞതോടെ തൊണ്ടയിൽ മുള്ളുമായി തൃശൂർ അശ്വിനി ആശുപത്രിയിൽ എത്തി. ഇ.എൻ.ടി. വിദഗ്ധനെ കണ്ട് മുള്ളെടുത്തു. സുരേഷ് ഗോപിയാകട്ടെ മേക്കപ്പ് മാനെ ആശുപത്രിയിലാക്കിയ ശേഷം എസ്.എൻ.ഡി.പിയുടെ യോഗത്തിൽ പങ്കെടുക്കാൻ പോയി. ഇതിനിടെയാണ്, മുള്ള് കുടുങ്ങിയ വിവരം പരന്നത്. ഇത് പറഞ്ഞ് പറഞ്ഞ് സുരേഷ് ഗോപിയുടെ തൊണ്ടയിൽ കുടുങ്ങിയെന്ന വിധത്തിൽ പ്രചരിക്കുകയായിരുന്നു.

ഉച്ചയാകുമ്പോൾ വോട്ടർമാരുടെ വീടുകളിൽ എത്തി ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കുകയാണ് സുരേഷ് ഗോപിയുടെ പതിവ്. ഇതിനെ പരിഹസിച്ച് സോഷ്യൽ മീഡിയകളിൽ നിരവധി ട്രോളുകളും എത്തിയിരുന്നു. എന്നാൽ സിനിമകളിൽ അഭിനയിക്കുന്ന് സമയത്തും ലൊക്കേഷന് അടുത്തുള്ള വീടുകളിൽ നിന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP