Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുധീരനോട് സന്ധി ചെയ്ത് ഒപ്പം നിൽക്കാൻ ആലോചിച്ച് ഐ വിഭാഗം; ഭരണം കിട്ടിയില്ലെങ്കിൽ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ ധാരണ; അടൂർ പ്രകാശിന് വേണ്ടി ശബ്ദിക്കില്ല; സുധീരന്റെ പിടിവാശിക്ക് മുമ്പിൽ ഒറ്റപ്പെടുന്നത് ഉമ്മൻ ചാണ്ടിയെന്ന് സൂചന

സുധീരനോട് സന്ധി ചെയ്ത് ഒപ്പം നിൽക്കാൻ ആലോചിച്ച് ഐ വിഭാഗം; ഭരണം കിട്ടിയില്ലെങ്കിൽ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാൻ ധാരണ; അടൂർ പ്രകാശിന് വേണ്ടി ശബ്ദിക്കില്ല; സുധീരന്റെ പിടിവാശിക്ക് മുമ്പിൽ ഒറ്റപ്പെടുന്നത് ഉമ്മൻ ചാണ്ടിയെന്ന് സൂചന

തിരുവനന്തപുരം: അഴിമതിവിരുദ്ധനെന്ന തന്റെ ഇമേജ് സംരക്ഷിക്കാൻ ഹൈക്കമാൻഡിനു മുന്നിലും വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കെ പി സി സി പ്രസിഡന്റ് വി എം സുധീരനോട് സന്ധിചെയ്യാൻ കോൺഗ്രസ് ഐ വിഭാഗത്തിന്റെ ആലോചന. ഭരണത്തുടർച്ചയുണ്ടായില്ലെങ്കിൽ അതിന്റെ സമ്പൂർണ ഉത്തരവാദിത്തം ഉമ്മൻ ചാണ്ടി ഏറ്റെടുക്കുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ഉമ്മൻ ചാണ്ടിയെ മാറ്റി നിർത്തി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് ആക്കാനുള്ള നീക്കമാണ് ഐ ഗ്രൂപ്പ് ആരംഭിച്ചത്. ഇതിനായി അടൂർ പ്രകാശിനായി സംസാരിക്കുന്നത് ഐ ഗ്രൂപ്പ് പൂർണ്ണമായും ഉപേക്ഷിക്കും.

അടൂർ പ്രകാശിനോട് ഐ ഗ്രൂപ്പിനും കുറച്ച് നാളായി താൽപ്പര്യമില്ല. ബാർ കോഴ ആരോപണത്തിന്റെ സൂത്രധാരനായ അടൂർ പ്രകാശിനെതിരെ രമേശ് ചെന്നിത്തല കടുത്ത നിലപാടുകൾ എടുത്തിരുന്നു. രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചതോടെയായിരുന്നു ഇത്. ഈ സാഹചര്യത്തിൽ അടൂർ പ്രകാശിനെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഭൂമി ദാനത്തിലും മറ്റും ഗ്രൂപ്പ് വികാരം മാനിക്കാൻ റവന്യൂമന്ത്രി തയ്യാറായുമില്ല. ഈ സാഹചര്യത്തിലാണ് അടൂർ പ്രകാശിനെ കൈവിടാനുള്ള തീരുമാനം. സുധീരൻ പറയുന്നതിൽ കാര്യമുണ്ടെന്നാണ് ചെന്നിത്തലയുടേയും പക്ഷം.

അതുകൊണ്ട് തന്നെ കോൺഗ്രസിലേയും യുഡിഎഫിലേയും ഉമ്മൻ ചാണ്ടിവിരുദ്ധ കക്ഷികളെ ഒപ്പം നിർത്താനുള്ള നീക്കം ഐഗ്രൂപ്പ് നേതാക്കൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടണമെങ്കിൽ രമേശ് ചെന്നിത്തലയുടെ വിജയം ഉറപ്പാക്കണം. അതിനു പുറമേ പരമാവധി ഐ ഗ്രൂപ്പ് അംഗങ്ങളുടെ വിജയവും ഉറപ്പിക്കണം. ഭരണവിരുദ്ധവികാരം പ്രതിലിച്ചാൽ ആർക്കൊക്കെ അടിതെറ്റുമെന്ന് പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിലാണ് യുഡിഎഫ്. അതേസമയം എതിർഘടകങ്ങൾ എന്തുതന്നെ ഉണ്ടായാലും പുതുപ്പള്ളിയിൽനിന്ന് ഉമ്മൻ ചാണ്ടിതന്നെ വിജയിച്ചുവരുമെന്ന് എല്ലാവർക്കും അറിയാം.

രമേശ് ചെന്നിത്തല പരാജയപ്പെട്ടാൽ കെ മുരളീധരനെ മുന്നിൽ നിർത്തി കളിക്കാനാണ് ഐ ഗ്രൂപ്പിന്റെ മറ്റൊരു നീക്കം. മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയുടെ പിന്തുണയും ഐ ഗ്രൂപ്പിനുണ്ട്. പക്ഷേ മുരളീധരൻ ഇതുവരെ ഈ നീക്കങ്ങൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടില്ലെന്നാണ് സൂചന. ഉമ്മൻ ചാണ്ടിയോട് യുദ്ധം ചെയ്യാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് മുരളീധരൻ ഐ ഗ്രൂപ്പിന്റെ നീക്കങ്ങൾക്ക് പച്ചക്കൊടി കാട്ടാത്തതെന്നും സമയമാകുമ്പോൾ തീരുമാനം അറിയിക്കാമെന്നുമുള്ള നിലപാടിലാണ് മുരളിയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ ഐ ഗ്രൂപ്പുകാരും ചെന്നിത്തലയും വിചാരിക്കുമ്പോലെ എളുപ്പമല്ലെന്ന് എല്ലാവർക്കും അറിയാം.

ഭരണത്തുടർച്ചയുണ്ടാകില്ലെങ്കിൽ, അതിനു കാരണക്കാരൻ ഉമ്മൻ ചാണ്ടിയാണെന്നു വരുത്തിത്തീർക്കാനുള്ള കളികളാണ് വി എം സുധീരൻ നടത്തുന്നതെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം. സുധീരൻ പറഞ്ഞ മാറ്റങ്ങൾ അംഗീകരിക്കാതെ സ്ഥാനാർത്ഥിപ്പട്ടിക അംഗീകരിക്കുകയും ഭരണം നഷ്ടമാകുകയും ചെയ്താൽ ഉമ്മൻ ചാണ്ടിയെ പ്രതിക്കൂട്ടിലാക്കാൻ വി എം സുധീരന്റെ കൂടെ ഐ ഗ്രൂപ്പുകാർ ചേരും. അതേസമയം, ബാർ കോഴക്കേസിൽ തനിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയെന്ന ബിജുരമേശിന്റെ ആരോപണം നിലനിൽക്കുന്നതുകൊണ്ടുമാത്രമാണ് രമേശ് ചെന്നിത്തല വി എം സുധീരന്റെ നിലപാടുകളെ ഉമ്മൻ ചാണ്ടിയോടൊപ്പം നിന്ന് എതിർക്കുന്നത്.

എന്നാൽ തനിക്കെതിരേ കേസോ, അന്വേഷണമോ ഇല്ലാത്തതിനാൽ വി എം സുധീരൻ തന്നോടുള്ള നിലപാട് കടുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തലയ്ക്ക് അറിയാം. ഉമ്മൻ ചാണ്ടി വിരോധികളായ ഇരുവരേയും ഒരേ ലക്ഷ്യത്തിനുവേണ്ടി ഒരുമിപ്പിക്കാം എന്നാണ് അനുയായികളുടെ പ്രതീക്ഷ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP