Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ; കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികത; പിണറായി 'ഗ്ലോറിഫൈഡ് കൊടി സുനി'; വീണ്ടും പിണറായിയെ വെല്ലുവിളിച്ച് സുധാകരൻ; അവഗണിച്ച് മുഖ്യനെ രക്ഷിക്കാൻ സിപിഎമ്മും

മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ; കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികത; പിണറായി 'ഗ്ലോറിഫൈഡ് കൊടി സുനി'; വീണ്ടും പിണറായിയെ വെല്ലുവിളിച്ച് സുധാകരൻ; അവഗണിച്ച് മുഖ്യനെ രക്ഷിക്കാൻ സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കെ സുധാകരനെ കുറിച്ച് എല്ലാം അറിയാം. അതിൽ ചിലത് ഇന്നലെ നിയമസഭയിൽ പറയുകയും ചെയ്തു. പക്ഷേ മുഖ്യമന്ത്രി പിണറായിയെ കുറിച്ച് സുധാകരനും പലതും അറിയാം. നിയമസഭയിലെ വിമർശനത്തിന് തനിക്ക് അറിയാവുന്ന കാര്യങ്ങളിലൂടെ മറുപടി നൽകുകയാണ് കെപിസിസി അധ്യക്ഷൻ. ഇതോടെ വീണ്ടും പിണറായിയും സുധാകരനും നേർക്കു നേർ എത്തേണ്ട അവസ്ഥയാണ്. എന്നാൽ സുധാകരന്റെ ഈ പോസ്റ്റിനേയും സിപിഎം അവഗണിക്കും. നേരത്തെ പിസി ജോർജ് പറഞ്ഞതെല്ലാം സിപിഎം അവഗണിച്ചിരുന്നു. ഇത് തന്നെ ഇവിടേയും തുടരും.

മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂരജന്മമാണ് പിണറായി വിജയനെന്ന് സുധാകരൻ വിമർശിച്ചു. പിണറായിയെ 'ഗ്ലോറിഫൈഡ് കൊടിസുനി' എന്ന് വിശേഷിപ്പിച്ച സുധാകരൻ, രാജ്യദ്രോഹ കുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. ഫെയസ്ബുക്ക് കുറിപ്പിലൂടെയാണ് സുധാകരന്റെ പ്രതികരണം. ടി പി കേസിനെ കുറിച്ച് പോലും പറയാതെ തനിക്ക് അറിയാവുന്നത് മാത്രമാണ് സുധാകരൻ കുറിക്കുന്നത്.

എ.കെ.ജി. സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെയും കോൺഗ്രസിനെയും നിശിതമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. അക്രമത്തെ അപലപിക്കാൻ പ്രതിപക്ഷം തയ്യാറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ ആദ്യം നടത്തിയ ആദ്യ പ്രതികരണം. സംഭവം കഴിഞ്ഞ് പിറ്റേന്ന് കാലത്താണ് ഈ പ്രസ്താവന നടത്തിയത്. അക്രമം നടത്തിയത് ആരുമാകട്ടെ, ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാൻ തയ്യാറാവണ്ടേ?. അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ എന്തുകൊണ്ടു വരുന്നു- മുഖ്യമന്ത്രി ആരാഞ്ഞു.

ഇതിനു പിന്നാലെ ആക്രമണത്തെ അപലപിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. സംഭവം നടന്നതിന്റെ പിറ്റേന്ന് രാവിലെ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ, അതിശക്തമായി ഞങ്ങൾ അപലപിക്കുന്നു എന്നാണ് താൻ പറഞ്ഞത്- സതീശൻ പറഞ്ഞു. താൻ പ്രതിപക്ഷ നേതാവും യു.ഡി.എഫ്. ചെയർമാനുമാണ്. താൻ പറഞ്ഞാൽ, യു.ഡി.എഫ്. അപലപിക്കുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നും സതീശൻ പറഞ്ഞു. എന്നാൽ താൻ പറഞ്ഞത് ഇ.പി. ജയരാജനാണ് എ.കെ.ജി. സെന്റർ ആക്രമണം സംഘടിപ്പിച്ചതെന്ന കെപിസിസി. പ്രസിഡന്റിന്റെ പ്രസ്താവനയെ കുറിച്ചാണെന്ന് മുഖ്യമന്ത്രി സതീശന് മറുപടി നൽകി.

മുഖ്യമന്ത്രിയുടെ ഈ പരാമർശത്തിനെതിരേ പ്രതിപക്ഷ ബെഞ്ചിൽനിന്ന് ശബ്ദം ഉയർന്നപ്പോൾ സുധാകരന്റെ രീതികളെ കുറിച്ചാണോ എന്നെ ഓർമിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ആരാഞ്ഞു. അതിലേക്കൊന്നും പോകാൻ താൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ നേതാവല്ലേ. നിങ്ങൾ അദ്ദേഹത്തെ നേതാവായി അംഗീകരിച്ചു നടക്കുകയാണ്. ആയിക്കോട്ടെ, പക്ഷേ സുധാകരൻ ആര് എന്നൊക്കെ എന്നെ പഠിപ്പിക്കാൻ നിൽക്കരുത്. അപ്പോൾ എനിക്ക് നാൽപ്പാടി വാസുവിന്റെ മാത്രമല്ല, ആ സേവ്യർ ഹോട്ടലിൽ... ഓർമയില്ലേ നാണുവിന്റെ കഥ- മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇതിനാണ് ഫെയ്‌സ് ബുക്ക് പേജിലൂടെ സുധാകരൻ മറുപടി നൽകുന്നത്.

സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എനിക്കും അറിയാത്ത ആളൊന്നുമല്ലല്ലോ പിണറായി വിജയൻ താങ്കൾ....

മഞ്ഞമുണ്ടും നീലഷർട്ടുമിട്ട് കൈക്കോടാലി കൊണ്ട് വാടിക്കൽ രാമകൃഷ്ണന്റെ തലച്ചോറ് പിളർന്ന ക്രൂരതയുടെ പേരല്ലേ പിണറായി വിജയൻ. കൂടപ്പിറപ്പിനെ പോലെ കൂടെനടന്ന വെണ്ടുട്ടായി ബാബുവിനെ നിസ്സാര പിണക്കത്തിന്റെ പേരിൽ കൊത്തിനുറുക്കിയ പൈശാചികതയുടെ പേരല്ലേ പിണറായി വിജയൻ. താങ്കളെ എനിക്കറിയാവുന്ന പോലെ മറ്റാർക്കാണ് അറിയാൻ കഴിയുക!

വെട്ടേറ്റു പിടഞ്ഞ ബാബുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അനുവദിക്കാത്ത മൃഗീയത മറ്റൊരു രാഷ്ട്രീയ നേതാവിലും കേരളം ഇന്നോളം കണ്ടിട്ടുണ്ടാകില്ല. സാമൂഹിക ഭ്രഷ്ട് കല്പിച്ച് ഒറ്റപ്പെടുത്തിയ ആ കുടുംബത്തിന് വേണ്ടി, അന്ന് ആ മൃതദേഹം അടക്കം ചെയ്യാൻ പോയത് കണ്ണൂരിലെ കോൺഗ്രസുകാരാണ്. ദൃക്സാക്ഷികൾ ഭയന്ന് പിന്മാറിയില്ലായിരുന്നെങ്കിൽ ഏതെങ്കിലും സെൻട്രൽ ജയിലിൽ ഉണ്ട തിന്നു കിടക്കേണ്ടിയിരുന്ന കൊടുംകുറ്റവാളിയാണ് നിങ്ങൾ. ആ പൂർവകാല ചരിത്രം എന്നെകൊണ്ട് അധികം പറയിപ്പിക്കാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത്.

താങ്കളെപ്പോലൊരു പൊളിറ്റിക്കൽ ക്രിമിനൽ ഇരിക്കുന്ന നിയമസഭയിൽ കൂടെ ഇരിക്കേണ്ടി വരുന്നവരെ ഓർത്തു എനിക്ക് സങ്കടമുണ്ട്. താങ്കൾ ഭരിക്കുന്ന നാട്ടിലെ ജനങ്ങളുടെ അവസ്ഥയിൽ വിഷമവുമുണ്ട്. പിആർ ഏജൻസികളും കോവിഡും അനുഗ്രഹിച്ചു നൽകിയ തുടർഭരണം ഇനിയും അധിക കാലം മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കില്ല. പിണറായി വിജയൻ, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്. മറ്റുള്ളവരുടെ കണ്ണീരും വിഷമവും കാണുമ്പോൾ സന്തോഷം തോന്നുന്ന അപൂർവം ക്രൂര ജന്മങ്ങളിൽ ഒന്ന്.

അനാഥമാക്കപ്പെട്ട ഒരുപാട് കുടുംബങ്ങളുടെ ശാപമുണ്ട് നിങ്ങൾക്ക് മേൽ. വിധവയാക്കപ്പെട്ട ഭാര്യമാർ....മക്കളെ നഷ്ടപെട്ട അമ്മമാർ.... അവരുടെയൊക്കെയും കണ്ണുനീരാണ് ഇന്ന് നിങ്ങളെ മറ്റൊരു രൂപത്തിൽ വേട്ടയാടുന്നത്. താങ്കളുടെ ചീഞ്ഞുനാറിയ രാഷ്ട്രീയ പാരമ്പര്യത്തിന്റെ കഥ പിന്നീടൊരിക്കൽ ചർച്ച ചെയ്യാം. ഇപ്പോൾ, രാജ്യദ്രോഹകുറ്റാരോപണ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയും കുടുംബവും കേരളത്തിന് മറുപടി തന്നേ തീരൂ. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP