Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെപിസിസി യോഗത്തിൽ വാഗ്വാദവും ഗോഗ്വാ വിളിയും; ബഹളം മൂലം യോഗം തടസ്സപ്പെട്ടു; പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം.സുധീരൻ; കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് ഗ്രൂപ്പ് മാനേജർമാരുടെ വളഞ്ഞിട്ട ആക്രമണം മൂലം; നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഗ്രൂപ്പ് വീതം വയ്‌പെന്നും സുധീരൻ; സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചയിലും നേതാക്കൾക്ക് കൂച്ചുവിലങ്ങിടാൻ കെപിസിസി തീരുമാനം

കെപിസിസി യോഗത്തിൽ വാഗ്വാദവും ഗോഗ്വാ വിളിയും; ബഹളം മൂലം യോഗം തടസ്സപ്പെട്ടു; പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ തീരുമാനിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം.സുധീരൻ; കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചത് ഗ്രൂപ്പ് മാനേജർമാരുടെ വളഞ്ഞിട്ട ആക്രമണം മൂലം; നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഗ്രൂപ്പ് വീതം വയ്‌പെന്നും സുധീരൻ; സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചയിലും നേതാക്കൾക്ക് കൂച്ചുവിലങ്ങിടാൻ കെപിസിസി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ പദവിയിൽ നിന്ന താൻ രാജി വച്ചത് ഗ്രൂപ്പ് മാനേജർമാരുടെ വളഞ്ഞിട്ട ആക്രമണം കാരണമെന്ന് തുറന്നടിച്ച് വി എം.സുധീരൻ. താൻ ഗ്രൂപ്പ് വൈരത്തിന്റെ ഇരയായിരുന്നു. ഇതാദ്യമായാണ് സുധീരൻ രാജി കാരണം തുറന്നടിക്കുന്നത്. തന്നെ പ്രവർത്തിക്കാൻ അനുവദിക്കാതെ വന്നപ്പോളാണ് രാജി വെക്കേണ്ടി വന്നത്. ഇതോടെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിലെ അനുരഞ്ജന ശ്രമങ്ങൾ പാളിയിരിക്കുകയാണ്. ഗ്രൂപ്പ് വൈരം കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ലെന്നും സുധീരൻ പറഞ്ഞു.

ഗ്രൂപ്പ് പ്രവർത്തനം കാരണം സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോകാനായില്ല. ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താൻ. ഗ്രൂപ്പ് അതിപ്രസരം തന്നെയാണ് തിരഞ്ഞെടുപ്പിലെ തോൽവിക്കും കാരണമായത്. ഗ്രൂപ്പ് പ്രവർത്തനം കാരണം കഴിവുള്ള പലർക്കും പാർട്ടിയിൽ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കഴിവുള്ളവർ അവഗണിക്കപ്പെടുന്നതിനും ഗ്രൂപ്പ് പ്രവർത്തനം ഇടയാക്കുന്നതായും സുധീരൻ പറഞ്ഞു.

ഗ്രൂപ്പ് വൈരം കാരണം നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവിക്ക് കാരണമായെന്നും സുധീരൻ പറഞ്ഞു.ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടുള്ള പ്രവർത്തനമല്ല ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. താൻ എന്ത് കാര്യം ചെയ്താലും ഓരോരുത്തർക്കും കൊടുക്കേണ്ട അംഗീകാരവും ആദരവും കൊടുത്തുകൊണ്ടാണ് ചെയ്തിരുന്നത്. എന്നാൽ, പാർട്ടിയല്ല ഗ്രൂപ്പാണ് പ്രധാനമെന്ന നിലപാടാണ് ഗ്രൂപ്പ് നേതാക്കന്മാർക്കുള്ളത്. താൻ എല്ലാക്കാലത്തും ഗ്രൂപ്പിസത്തിന് എതിരായിരുന്നുവെന്നും സുധീരൻ പറഞ്ഞു.

അതേസമയം, സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾക്കും ചാനൽ ചർച്ചകളിലെ നിലപാടുകൾക്കും നേതാക്കന്മാർക്ക് പെരുമാറ്റചട്ടം കൊണ്ടുവരാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ഇന്ന് ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പെരുമാറ്റചട്ടം ഏത് വിധേന ഏർപ്പെടുത്തണമെന്ന കാര്യം പരിശോധിക്കാൻ യോഗം കെപിസിസി അധ്യക്ഷൻ എം.എം.ഹസനെ ചുമതലപ്പെടുത്തി.

രാജ്യസഭാ സീറ്റ് വിഷയത്തിൽ പാർട്ടി നേതൃത്വത്തിനെതിരേ യുവ എംഎൽഎമാരും നേതാക്കളും വ്യാപകമായി സോഷ്യൽ മീഡയ വഴി വിമർശനം ചൊരിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ നടപടി. നവമാധ്യമങ്ങൾ വഴി പാർട്ടിയെ വിമർശിക്കുന്ന യുവനേതാക്കൾക്ക് കൂച്ചുവിലങ്ങിടണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇതേതുടർന്നാണ് പെരുമാറ്റചട്ടം കൊണ്ടുവരാൻ തീരുമാനിച്ചത്. കെപിസിസി യോഗം ഇന്ന് രൂക്ഷമായ വാക്കേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്‌ല ചില നേതാക്കൾ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.

പാർട്ടിക്കുവേണ്ടി വെള്ളം കോരിയിട്ടും തന്നെ തഴഞ്ഞെന്നും സ്വന്തം നാട്ടിൽ ഒരു സീറ്റ് ചോദിച്ചിട്ട് തന്നില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കെപിസിസി നേതൃയോഗത്തിൽ വിമർശനം ഉയർത്തിയിരുന്നു.

കെപിസിസി പ്രസിഡന്റ് എം.എം ഹസ്സനും രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിൽ യോഗത്തിൽ വലിയ ഏറ്റുമുട്ടലാണ് ഉണ്ടായത്. രാജ്യസഭാ സീറ്റ് വിഷയത്തിൽ വീഴ്ച പറ്റിയെന്നും വിമർശനം അതിരു കടന്നുവെന്നും പറഞ്ഞ ഹസ്സനെ ശക്തമായ ഭാഷയിലാണ് രാജ്‌മോഹൻ ഉണ്ണിത്താൻ വിമർശിച്ചത്. ഹസ്സന് തങ്ങളെ തിരുത്താൻ എന്ത് അവകാശമെന്നും ഉണ്ണിത്താൻ ചോദിച്ചു. മറ്റു നേതാക്കൾ ഇടപെട്ടാണ് അദ്ദേഹത്തെ ശാന്തനാക്കിയത്.

കെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും വളർന്നു വന്ന നേതാക്കളേയാണ് യുവ നേതാക്കൾ വിമർശിക്കുന്നത്. ഈ ചിന്ത യുവാക്കൾക്കുണ്ടാകണമെന്ന് കെ.സി ജോസഫ് പറഞ്ഞു.സോളാർ വിഷയത്തിലുൾപ്പെടെ മാധ്യമങ്ങളിൽ പാർട്ടിയെ ന്യായീകരിച്ച തനിക്ക് സ്ഥാനമാനങ്ങൾ തരുന്നതിൽ എന്താണ് വിഷമമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ചോദിച്ചു. ഉണ്ണിത്താനെ കോൺഗ്രസ് വക്താവാക്കിയതിനേക്കുറിച്ച് ഹസ്സൻ സംസാരിച്ചപ്പോൾ, ഹസ്സനല്ല ഹൈക്കമാൻഡാണ് തന്നെ വക്താവാക്കിയത് എന്ന് രാജ്‌മോഹൻ തിരിച്ചടിച്ചു.അതിനിടെ, രാജ്യസഭാ സീറ്റ് പ്രശ്‌നത്തിൽ വീഴ്ച സമ്മതിച്ചെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. കെപിസിസി നേതൃയോഗത്തിലാണ് ചെന്നിത്തല നിലപാട് അറിയിച്ചത്. ഇന്നലെ ചേർന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ രാജ്യസഭാ സീറ്റ് നൽകിയതിൽ വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല സമ്മതിച്ചിരുന്നു. ഇനി നിർണ്ണായക തീരുമാനം എടുക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതി ചർച്ച ചെയ്യുമെന്നും ഇന്നലെ ചെന്നിത്തല പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP