Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സ്വപ്‌ന ഒരുപവർ ബ്രോക്കർ ആയിരുന്നു എന്ന ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയത് പിഴവ്; തന്റെ ബന്ധുവാണ് സ്വപ്‌ന എന്ന് ശിവശങ്കർ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി; വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ ഉണ്ടായില്ലെന്നും സ്പീക്കർ ഏഷ്യാനെറ്റ് അഭിമുഖത്തിൽ

സ്വപ്‌ന ഒരുപവർ ബ്രോക്കർ ആയിരുന്നു എന്ന ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയത് പിഴവ്; തന്റെ ബന്ധുവാണ് സ്വപ്‌ന എന്ന് ശിവശങ്കർ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി; വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ ഉണ്ടായില്ലെന്നും സ്പീക്കർ ഏഷ്യാനെറ്റ് അഭിമുഖത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്ന സുരേഷ് ഒരു പവർ ബ്രോക്കറായിരുന്നു എന്നു തിരിച്ചറിയാൻ സാധിക്കാതെ പോയതും ബാക്ഗ്രൗണ്ട് തിരിച്ചറിയാതെ പോയതും പിഴവായി പോയെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. തന്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കർ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായെന്നും സ്പീക്കർ പറഞ്ഞു. വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ ഉണ്ടായില്ല. ഏഷ്യാനെറ്റ് ന്യൂസിൽ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.

സ്വപ്‌നയുടെ കാര്യത്തിൽ കൃത്യമായ ഇന്റലിജൻസ് വിവരങ്ങളും ഇക്കാര്യത്തിൽ തനിക്ക് കിട്ടിയില്ലെന്ന് സ്പീക്കർ പറഞ്ഞു. യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിക്കുന്നത്. സ്വാഭാവികമായും അവരോട് ആ രീതിയിൽ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. തീർത്തും പ്രൊഫഷണലായ ഒരു ബന്ധമാണ് സ്വപ്നയോട് ഉണ്ടായിരുന്നത്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന രീതിയിൽ അവരോട് ബഹുമാനത്തോടെ തന്നെയാണ് പെരുമാറിയതും ബന്ധം സൂക്ഷിച്ചതും.

സ്വപ്നയെ കൂടുതലായി പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. പരിപാടികളിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതൊഴിച്ചാൽ സ്വപ്ന എന്തെങ്കിലും സഹായം തന്നിൽ നിന്നും ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ജോലി ചെയ്യുന്ന ആൾ കൂടെയുള്ളപ്പോൾ തന്റെ സഹായം അവർക്ക് ആവശ്യമില്ല. തന്റെ നാടായ മലബാറിൽ നിന്നും മറ്റും കോൺസുലേറ്റിൽ പലവിധ ആവശ്യങ്ങളുമായി വരുന്നുവരുണ്ടായിരുന്നു. അവരിൽ പലരുടേയും പ്രശ്‌ന പരിഹാരത്തിന് സ്വപ്നയുടെ സഹായം തേടിയിരുന്നു. വ്യക്തിപരമായ സൗഹൃദം എന്നതിനെ എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. നന്നായി കാണുന്നു, സംസാരിക്കുന്നു, ഭർത്താവിനൊപ്പം വീട്ടിൽ വന്നു കാപ്പി കുടിച്ചു പോകുന്നു. ഇതൊക്കെയുണ്ടായിട്ടുണ്ട്.

കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിലാണ് അവരെ ബഹുമാനത്തോടെ സ്വീകരിച്ചത്. അവരുടെ ബാക്ക്ഗ്രൗണ്ട് തിരിച്ചറിയാൻ സാധിച്ചില്ല. തന്റെ ബന്ധുവാണ് സ്വപ്ന എന്നാണ് ശിവശങ്കർ ഒരു തവണ പറഞ്ഞത് അവരെ കൂടുതൽ വിശ്വസിക്കാൻ കാരണമായി. സ്വപ്നയ്‌ക്കൊപ്പമുള്ള സന്ദീപിനേയും സരിത്തിനേയും എനിക്ക് പരിചയമില്ല. സന്ദീപിനെ താൻ കണ്ടിട്ടു പോലുമില്ല. സരിത്തിനെ ഒരു തവണ സ്വപ്നയ്‌ക്കൊപ്പം കണ്ടെങ്കിലും നേരിട്ട് പരിചയമില്ല.

സ്പീക്കറായി പ്രവർത്തിച്ച അഞ്ച് വർഷത്തിൽ ഏറ്റവും വിഷമം തോന്നിയത് തന്നെക്കുറിച്ച് ഇല്ലാക്കഥകൾ മാധ്യമങ്ങൾ ആരോപണമായി കൊണ്ടു വന്നപ്പോൾ ആണ്. രാവിലെ പത്രം വായിക്കുമ്പോൾ ആയിരിക്കും സ്പീക്കർക്ക് വിദേശനിക്ഷേപം എന്നൊക്കെയുള്ള വാർത്ത കാണുക. പക്ഷേ സ്പീക്കറായതിനാൽ തുറന്ന്പ്രതികരിക്കാനോ തിരിച്ചടിക്കാനോ പറ്റില്ല. വിവാദങ്ങളെ പ്രതിരോധിക്കാൻ കൂട്ടായ നീക്കം മന്ത്രിമാരുടെ ഇടയിൽ ഉണ്ടായില്ലെന്നും സ്പീക്കർ പറഞ്ഞു.

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ സ്വപ്നയുടെ മൊഴി നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ചാക്കയിലെ ഫ്‌ളാറ്റ് തന്റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്‌ളാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്‌പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

സിഎം ഓഫിസിൽ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവർ. സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ മൊഴി നേരത്തെ പുറത്തു വന്നിരുന്നു. സ്പീക്കർക്ക് ഒമാനിലെ മിഡിൽ ഈസ്റ്റ് കോളജിൽ നിക്ഷേപമുണ്ടെന്നും ഷാർജയിൽ ഇതേ കോളജിന്റെ ശാഖ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തുന്ന മൊഴിയാണ് പുറത്തു വന്നത്. സ്ഥാപനത്തിന് സൗജന്യമായി ഭൂമി ലഭിക്കാൻ സ്പീക്കർ ഷാർജാ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്തെ ലീലാ പാലസ് ഹോട്ടലിലായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിനെതിരെ ക്രൈംബ്രാഞ്ച് എടുത്തിട്ടുള്ള കേസിന്റെ എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയിൽ നൽകിയ ഹർജിക്കൊപ്പം സമർപ്പിച്ച മൊഴിയുടെ പകർപ്പാണ് പുറത്തുവന്നത്.

സ്വപ്ന സുരേഷിന്റെ വാട്‌സാപ് ചാറ്റുകളെ കേന്ദ്രീകരിച്ചു നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്ന, പി. സ്പീക്കർക്കർക്ക് എതിരായുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ലഫീർ എന്ന വ്യക്തിയെ പരാമർശിച്ച് ഒരു വാട്‌സാപ് ചാറ്റ് സ്വപ്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അയച്ചിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് സ്പീക്കറുടെ പേര് വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP