Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോൺഗ്രസ് വിട്ട സോളമൻ അലക്‌സ് സിപിഎമ്മിലേക്ക്? യുഡിഎഫിന് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം നഷ്ടമാകാൻ സാധ്യത; പാർട്ടി വിടുന്നത് ജനപിന്തുണ ഇല്ലാത്തവരെന്ന് പ്രതികരിച്ച് കെ.സുധാകരൻ

കോൺഗ്രസ് വിട്ട സോളമൻ അലക്‌സ് സിപിഎമ്മിലേക്ക്? യുഡിഎഫിന് കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണം നഷ്ടമാകാൻ സാധ്യത; പാർട്ടി വിടുന്നത് ജനപിന്തുണ ഇല്ലാത്തവരെന്ന് പ്രതികരിച്ച് കെ.സുധാകരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവെച്ച സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സോളമൻ അലക്സ് സിപിഎമ്മിലേക്ക് എന്ന് സൂചന. കെപിസിസി എക്‌സിക്യൂട്ടിവ് അംഗവും യുഡിഎഫ് തിരുവനന്തപുരം ജില്ലാ ചെയർമാനുമായിരുന്നു സോളമൻ അലക്സ്.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് നിഷേധിക്കപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനമെങ്കിലും ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ പുനഃസംഘടന നടന്നാൽ നിർവാഹക സമിതിയിൽ പോലും അംഗത്വം ലഭിക്കാൻ സാധ്യതയില്ല. അതുകൊണ്ടാണ് സ്ഥാനങ്ങൾ രാജിവെയ്ക്കുന്നതെന്നും സോളമൻ അലക്സ് പ്രതികരിച്ചു.

യുഡിഎഫിന് കാർഷിക ഗ്രാമ വികസനബാങ്ക് ഭരണം നഷ്ടമാകുമെന്നും സോളമൻ അലക്സ് പറഞ്ഞു. പത്തു വർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് സോളമൻ അലക്‌സിന്റെ രാജിയോടെ അഡ്‌മിനിസ്‌ട്രേറ്റിവ് ഭരണത്തിലാകും. ഈ സാഹചര്യത്തിൽ സോളമൻ അലക്‌സിന്റെ പിന്തുണയോടെ ബാങ്ക് ഭരണം പിടിക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ.

അതേസമയം, പാർട്ടി വിടുന്നത് ജനപിന്തുണയില്ലാത്തവരാണെന്നായിരുന്നു സോളമൻ അലക്‌സിന്റെ രാജിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. ആരും അവർക്ക് പിന്നാലെ പോകുന്നില്ലെന്നും സുധാകരൻ പറഞ്ഞു. നാലു പേർ പാർട്ടി വിട്ടപ്പോൾ നാനൂറു പേർ പാർട്ടിയിൽ ചേർന്നുവെന്നും മാധ്യമങ്ങളത് കാണുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

കെപിസിസി സെക്രട്ടറി, എക്‌സിക്യൂട്ടീവ് അംഗം, യുഡിഎഫ് ജില്ലാ ചെയർമാൻ എന്നിങ്ങനെ നിരവധി ചുമതലകൾ വഹിച്ചിട്ടുള്ള സോളമൻ അലക്‌സ് പ്രമുഖ സഹകാരിയാണ്. നെയ്യാറ്റിൻകരയിലെ ഗ്രാമ പ്രദേശങ്ങളിലെയും മലയോര പ്രദേശങ്ങളിലെയും കർഷകരെ സഹകരണ പ്രസ്ഥാനത്തോട് അടുപ്പിക്കുന്നതിൽ നിർണായകമായ പങ്ക് അദ്ദേഹത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP