Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലീഗിന് 'വിനാശകാലേ വിപരീത ബുദ്ധി'; 'മുങ്ങാൻ പോകുന്ന കപ്പലിൽ എത്ര കാലം നിൽക്കും'; എൻഡിഎയിലേക്കുള്ള 'ക്ഷണം' നിരസിച്ച മുനീറിന് ശോഭാ സുരേന്ദ്രന്റെ മറുപടി വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണച്ചടങ്ങിൽ

മുസ്ലിം ലീഗിന് 'വിനാശകാലേ വിപരീത ബുദ്ധി'; 'മുങ്ങാൻ പോകുന്ന കപ്പലിൽ എത്ര കാലം നിൽക്കും'; എൻഡിഎയിലേക്കുള്ള 'ക്ഷണം' നിരസിച്ച മുനീറിന് ശോഭാ സുരേന്ദ്രന്റെ മറുപടി വിജയ യാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണച്ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: ദേശീയത ഉൾക്കൊണ്ടും നരേന്ദ്ര മോദിയുടെ ആശയങ്ങൾ സ്വീകരിച്ചും എൻഡിഎയിലേക്ക് കടന്നുവരണമെന്ന തന്റെ ക്ഷണം തള്ളിയ മുസ്ലിം ലീഗ് നേതാക്കൾക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. മുസ്ലിം ലീഗിന് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂവെന്നും മുങ്ങാൻ പോകുന്ന കപ്പലിൽ എത്ര കാലം നിൽക്കുമെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

തെറ്റ് തിരുത്താൻ തയ്യാറല്ലെന്ന് ലീഗ് അസന്നിഗ്ധമായി പറഞ്ഞ സ്ഥിതിക്ക് വിനാശകാലേ വിപരീത ബുദ്ധി എന്ന് മാത്രമേ അതിന് ഉത്തരം പറയാനുള്ളൂവെന്ന് അവർ വ്യക്തമാക്കി. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് തൃപ്പൂണിത്തുറയിൽ നൽകിയ സ്വീകരണത്തിലാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

ദേശീയത ഉൾകൊണ്ടും നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ വിശ്വസിച്ചും കടന്നുവരണമെന്നാണ് താൻ പറഞ്ഞത്. എസ്ഡിപിഐയേയും പോപ്പുലർ ഫ്രണ്ടിനേയും മടിയിലിരുത്തി കൊണ്ട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇരുന്ന ചരിത്രം മാറ്റണമെന്നാണ് താൻ പറഞ്ഞതെന്നും ശോഭ സുരേന്ദ്രൻ എം.കെ.മുനീറിനോടായി പറഞ്ഞു.

കോഴിയുടെ സംരക്ഷണം താനേറ്റെടുത്തുകൊള്ളാമെന്ന് വളരെ സ്‌നേഹത്തോടെ കുറുക്കൻ പറയുന്നതിനു സമാനമാണ് ബിജെപിയിലേക്ക് ലീഗിനെ ക്ഷണിക്കുന്നുവെന്ന ശോഭ സുരേന്ദ്രന്റെ പ്രസ്താവനയെന്നു എം.കെ. മുനീർ പ്രതികരിച്ചിരുന്നു. ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതികേട് വരുമെങ്കിൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചു വിടുന്നതായിരിക്കും അഭികാമ്യമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുനീർ വ്യക്തമാക്കിയിരുന്നു.

ഇതിനുള്ള മറുപടിയായാണ് തൃപ്പൂണിത്തുറയിലെ സ്വീകരണ ചടങ്ങിൽവെച്ച് നടത്തിയ പ്രതികരണം. മുനീറിന് മനസ്സിലാകാത്ത കാര്യം കുഞ്ഞാലിക്കുട്ട് മനസ്സിലായിട്ടുണ്ട്. മൂന്ന് പേരുമായി ഡൽഹിയിലേക്ക് ചെന്നപ്പോഴാണ് അവിടെ 303 പേരാണ് താമര ചിഹ്നത്തിൽ ജയിച്ച് എംപിമാരായിട്ടുള്ളത് എന്ന വസ്തുത കുഞ്ഞാലിക്കുട്ടി മനസ്സിലാക്കുന്നത്. അത് കണ്ട ഭയപ്പെട്ടാണ് വേഗം ഇങ്ങോട്ടേക്ക് തന്നെ വന്നത്. കോൺഗ്രസ് എന്ന കപ്പൽ മുങ്ങാൻ പോകുകയാണ്. ഇതിനേയും പ്രതീക്ഷിച്ച് നിങ്ങൾ പതിറ്റാണ്ടുകളോളം ഇരിക്കുമോയെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP