Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീനാരായണ ഗുരു ഫ്‌ളോട്ട് വിവാദത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി; കോട്ടയത്ത് പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ പ്രവർത്തകർ ഇടിച്ചുകയറി

ശ്രീനാരായണ ഗുരു ഫ്‌ളോട്ട് വിവാദത്തിൽ പ്രതിഷേധവുമായി എസ്എൻഡിപി; കോട്ടയത്ത് പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ പ്രവർത്തകർ ഇടിച്ചുകയറി

കോട്ടയം: ഗുരുദേവന്റെ ഫ്‌ളോട്ട് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിഷയം വിവാദമായിരിക്കെ പിണറായി വിജയൻ പങ്കെടുത്ത യോഗസ്ഥലത്തേക്ക് എസ്എൻഡിപി പ്രവർത്തകർ തള്ളിക്കയറി. തിങ്കളാഴ്ച വൈകുന്നേരം തിരുനക്കര മൈതാനിയിൽ സിപിഐ(എം) സംഘടിപ്പിച്ച യോഗ സ്ഥലത്തേയ്ക്കാണ് എസ്എൻഡിപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

പിണറായി വിജയൻ സംസാരിക്കുമ്പോഴാണ് എസ്എൻഡിപി പ്രവർത്തകർ ഇരച്ചു കയറി യോഗം അലങ്കോലമാക്കിയത്. ഇത് ഏറെ നേരം നഗരത്തിൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. നഗരത്തിൽ സ്ഥാപിച്ച പിണറായി വിജയന്റെ ഫ്ളാ്‌സ് ബോർഡുകൾ എസ്എൻഡിപി പ്രവർത്തകർ നശിപ്പിച്ചു. പൊലീസ് വളരെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.

ടികെ രാമകൃഷ്ണൻ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച വർഗീയ വിരുദ്ധ സെമിനാർ വേദിയിയിലാണ് എസ്എൻഡിപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രതിഷേധവുമായി എത്തിയത്. പിണറായി വിജയന്റെ പ്രസംഗം അവസാനിച്ച ശേഷമായിരുന്നു എസ്എൻഡിപിക്കാരുടെ പ്രതിഷേധം.

പരിപാടിയുടെ പ്രചരണാർത്ഥം കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്‌ളെക്‌സുകളും എസ്എൻഡിപിക്കാർ നശിപ്പിച്ചു. പരിപാടിക്കിടെ സംഘർഷാവസ്ഥ സൃഷ്ടിച്ചപ്പോൾ പൊലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്. എന്നാൽ, കോട്ടയത്ത് നടന്ന സംഭവവുമായി എസ്എൻഡിപിക്ക് ബന്ധവുമില്ലെന്ന് സംഘടനയുടെ ജില്ലാ നേതൃത്വം പറയുന്നു. എന്നാൽ ചാനൽ ചർച്ചകളിൽ പങ്കെടുത്ത എസ്എൻഡിപി പ്രതിനിധികൾ ഗുരുദേവനെതിരെ നിലപാടെടുത്താൽ കൈയും കെട്ടി നോക്കിനിൽക്കില്ലെന്നു വ്യക്തമാക്കി.

ശ്രീനാരായണ ഗുരുവിനെ ചെറുതായി കാണുന്ന പ്രസ്ഥാനമല്ല സിപിഐഎം എന്നു സെമിനാറിൽ പ്രസംഗിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞിരുന്നു. ശ്രീനാരായണ ധർമത്തെ കുരിശേറ്റാൻ ശ്രമിക്കുകയാണ് ചിലർ. ഗുരുവിനെ നോക്കിലോ വാക്കിലോ പാർട്ടി ചെറുതായി കാണുന്നില്ല. ഗുരുധർമം പ്രചരിപ്പിക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്നും പിണറായി പറഞ്ഞിരുന്നു.

ഗവേഷണ കേന്ദ്രത്തിന്റെ പരിപാടിയിൽ അക്രമം നടത്തിയത് ആർഎസ്എസ് ഗുഢാലോചനയാണെന്നു സിപിഐഎം ജില്ലാ നേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന ബാലസംഘത്തിന്റെ ഘോഷയാത്രയിൽ ശ്രീനാരായണ ഗുരുവിനെ ക്രൂശിൽ തറയ്ക്കുന്ന നിശ്ചലദൃശ്യം വിവാദമായിരുന്നു. ഇതിന് പിന്നാലെ സിപിഐഎമ്മിന്റെ ഗുരുനിന്ദയ്‌ക്കെതിരെ പ്രതിഷേധിക്കാൻ എസ്എൻഡിപി പ്രവർത്തകരോട് തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള സമുദായ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP