Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവരാമന് കോൺഗ്രസ് മടുത്തു; കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവച്ച് മുൻ എംപി മാതൃസംഘടനയിലേക്ക് മടങ്ങും? എം ആർ മുരളിക്ക് പിന്നാലെ പാലക്കാട്ടെ പഴയ സഖാവും സിപിഎമ്മിലേക്ക്

ശിവരാമന് കോൺഗ്രസ് മടുത്തു; കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവച്ച് മുൻ എംപി മാതൃസംഘടനയിലേക്ക് മടങ്ങും? എം ആർ മുരളിക്ക് പിന്നാലെ പാലക്കാട്ടെ പഴയ സഖാവും സിപിഎമ്മിലേക്ക്

പാലക്കാട്: ഷൊർണ്ണൂരിൽ നിന്ന് എംആർ മുരളിയും കൂട്ടരും സിപിഎമ്മിലേക്ക് മടങ്ങിയതിന് പിന്നാലെ മറ്റൊരു പഴയ സഖാവ് കൂടി മാതൃപ്രസ്ഥാനത്തിൽ തിരിച്ചെത്തുമെന്ന് സൂചന. പാർലമെന്റ് അംഗമായിരുന്ന എസ്. ശിവരാമൻ സിപിഎമ്മിലേക്ക് മടങ്ങിയെത്തും. ശിവരാമൻ സിപിഐ(എം). നേതൃത്വവുമായി അവസാനവട്ട ചർച്ചയും പൂർത്തിയാക്കിയെന്നാണു വിവരം. ഒറ്റപ്പാലം ഏരിയാ സെക്രട്ടറി കെ. സുരേഷ്, എം. ഹംസ എംഎ‍ൽഎ എന്നിവരാണു മടങ്ങിവരവിനു ചുക്കാൻ പിടിക്കുന്നത്.

കെ.ആർ. നാരായണൻ ഉപരാഷ്ട്രപതിയായതിനെ തുടർന്നാണ് ശിവരാമൻ സിപിഐ(എം). ടിക്കറ്റിൽ ഒറ്റപ്പാലത്തു മത്സരിച്ചു വിജയിക്കുന്നത്. എന്നാൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ശിവരാമന് അടുത്ത തെരഞ്ഞെടുപ്പിൽ സിപിഐ(എം). സീറ്റ് നിഷേധിച്ചു. വി എസ് അച്യൂതനന്ദനുമായുള്ള അടുപ്പമാണ് വിനയായത്. ഇതോടെ പാർട്ടിയിൽ നിന്ന് ശിവരാമൻ അകന്നു. വെട്ടിനിരത്തലുകൾ സ്ഥിരമായപ്പോൾ സിപിഐ(എം) വിട്ട് ശിവരാമൻ കോൺഗ്രസിൽ ചേർന്നു.

എന്നിട്ടും പാലക്കാട്ടെ രാഷ്ട്രീയത്തിൽ നിറയാൻ ശിവരാമന് കഴിഞ്ഞിരുന്നില്ല. നിലവിൽ എ സി എസ് ടി കമ്മീഷന്റെ ചെയർമാനാണ് ശിവരാമൻ. എന്നാൽ കോൺഗ്രസിൽ തുടർന്നാൽ രാഷ്ട്രീയത്തിൽ വലിയ ഭാവിയില്ലെന്ന് ശിവരാമൻ തിരിച്ചറിയുന്നു. കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ കാര്യമായ റോളില്ലാത്തതും തിരിച്ചടിയാണ്. അതുകൊണ്ടാണ് സിപിഎമ്മിലേക്ക് മടങ്ങാനുള്ള നീക്കം. എം. ആർ മുരളിക്ക് നൽകുന്ന പരിഗണ ഉറപ്പാക്കി പാർട്ടിയിൽ തിരിച്ചെത്താനാണ് നീക്കം

2010ലാണ് ശിവരാമൻ സിപിഐ(എം) വിട്ടത്. ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും ലക്കിടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അന്ന് ശിവരാമൻ. സംവരണ സീറ്റായിരുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ എംപിയായിരുന്ന കെആർ നാരായണൻ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് വന്ന ഉപതിരഞ്ഞെടുപ്പിലാണ് സിപിഐ(എം) സ്ഥാനാർത്ഥിയായ എസ് ശിവരാമൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു ശിവരാമന്റെ വിജയം. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ഒറ്റപ്പാലം സിപിഐ(എം) നിലനിർത്തിയെങ്കിലും ശിവരാമനെ പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് കോൺഗ്രസ് ക്യാമ്പിലെത്തിയത്.

എന്നാൽ വേണ്ടത്ര പരിഗണന രാഷ്ട്രീയമായി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പ്രാദേശീക സിപിഐ(എം) നേതൃത്വവുമായി ചർച്ച തുടങ്ങിയത്. സംസ്ഥാന കമ്മറ്റിയുടെ അംഗീകാരത്തോടെ ശിവരാമൻ സിപിഎമ്മിൽ മടങ്ങിയെത്തുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ശിവരാമനെ പാർട്ടിയിലെത്തിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP