Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202323Thursday

ഇന്ത്യയെന്നാൽ മോദി എന്നല്ല; ജനകീയ പ്രതിരോധജാഥ സംവദിച്ചത് രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ; കേന്ദ്രസർക്കാറിനെ തുറന്ന് കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി;രാഷ്ട്രപതിയുടെ പ്രശംസ കേരളത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി; അദാനിക്കെതിരെ അന്വേഷണത്തിന് മടി എന്തിനെന്നും വിമർശനം

ഇന്ത്യയെന്നാൽ മോദി എന്നല്ല; ജനകീയ പ്രതിരോധജാഥ സംവദിച്ചത് രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ; കേന്ദ്രസർക്കാറിനെ തുറന്ന് കാട്ടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി;രാഷ്ട്രപതിയുടെ പ്രശംസ കേരളത്തെ പറ്റി അസത്യം പ്രചരിപ്പിക്കുന്ന അമിത് ഷായ്ക്കുള്ള മറുപടി; അദാനിക്കെതിരെ അന്വേഷണത്തിന് മടി എന്തിനെന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ പറ്റി അസത്യ പ്രചാരണം നടത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇതര സർക്കാർ എന്ന നിലയിൽ, ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏക സർക്കാരാണ് കേരളത്തിലേത് എന്നും യെച്ചൂരി അവകാശപ്പെട്ടു.

മോദി സർക്കാരിനെ ചോദ്യം ചെയ്താൽ ദേശവിരുദ്ധരായി മുദ്രകുത്തുകയാണ്. പ്രതിപക്ഷ നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം ലക്ഷ്യം വെയ്ക്കുകയാണ്. ഗവർണർമാരെ ഉപയോഗിച്ച് സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുന്നു.കേരളത്തിലെ പ്രതിപക്ഷം യാഥാർത്ഥ്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ കേരളത്തോട് സംവദിക്കാൻ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞു

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സർക്കാരിന്റെ കീഴിൽ നടക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയിൽ കാണുന്നത്. സംയുക്ത പാർലമെന്ററി സമിതി, അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ മോദി മടിക്കുന്നതെന്ത്കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. ആരെങ്കിലും വിമർശിച്ചാൽ അവർ രാജ്യ വിരുദ്ധരാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണ ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഇന്ത്യയുടെ അടിസ്ഥാന സ്തംഭങ്ങൾ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് നടക്കുന്നത്. അതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പൊതുമുതൽ കൊള്ളയടിക്കുന്നവർക്ക് ഒത്താശ നൽകുകയാണ് കേന്ദ്ര സർക്കാരെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസ. ഇന്ത്യൻ പ്രസിഡന്റ് തന്നെ കേരള സർക്കാരിന് സാക്ഷ്യപത്രം നൽകിയെന്ന് വ്യക്തമാക്കിയ യെച്ചൂരി ബദൽ നയങ്ങൾ മുന്നോട്ട് വയ്ക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും ചൂണ്ടിക്കാട്ടി. അധികാരത്തിൽ ഇരിക്കുന്നത് ജനാധിപത്യത്തിന്റെ കടമയാണ്. ചോദ്യം ചെയ്താൽ അവരെ ദേശവിരുദ്ധരാക്കുന്ന സമീപനത്തിനെതിരെയുള്ള പോരാട്ടമാണ് ജാഥ മുന്നോട്ടുവച്ചതെന്നും യെച്ചൂരി പറഞ്ഞു.

140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരിൽ 37% മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. സബ്സിഡി ഇനത്തിൽ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. മോദി ഇക്കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംവിധാനങ്ങളെ ആകെ കേന്ദ്രം ദുർവിനിയോഗിക്കുകയാണ്. ഗവർണർമാരെ ഇതിന് ഉപയോഗിക്കുന്നു. നരേന്ദ്ര മോദി തെറ്റിധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകേണ്ടി വരുന്നു എന്നത് തന്നെ സർക്കാരിനെതിരായ കുറ്റപത്രമാണ്. സബ്സിഡി റദ്ദാക്കിയ വസ്തുത മറച്ചുവെക്കുകയാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP