Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌നേഹം കൊണ്ട് ശ്രീശാന്ത് എന്നെ ക്ലീൻ ബൗൾഡാക്കി; ശശി തരൂരിന്റെ അനാവശ്യ ട്വീറ്റിൽ ഗൂഢാലോചന കണ്ട് ശിവകുമാർ; ബിജെപി സ്ഥാനാർത്ഥിക്കായുള്ള വോട്ട് പിടിത്തമെന്ന് ആരോപണം; തിരുവനന്തപുരം എംപിക്ക് എതിരെ പരാതി നൽകും

സ്‌നേഹം കൊണ്ട് ശ്രീശാന്ത് എന്നെ ക്ലീൻ ബൗൾഡാക്കി; ശശി തരൂരിന്റെ അനാവശ്യ ട്വീറ്റിൽ ഗൂഢാലോചന കണ്ട് ശിവകുമാർ; ബിജെപി സ്ഥാനാർത്ഥിക്കായുള്ള വോട്ട് പിടിത്തമെന്ന് ആരോപണം; തിരുവനന്തപുരം എംപിക്ക് എതിരെ പരാതി നൽകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പലാക്കാട് നിന്ന് ഐക്യരാഷ്ട്ര സഭയിലൂടെ തിരുവനന്തപുരത്തിന്റെ മനസ്സ് അനുകൂലമാക്കിയ നേതാവാണ് ശശി തരൂർ. രണ്ട് തവണ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭാ അംഗമായി. ഈ കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കോൺഗ്രസുകാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. വ്യക്തമായ തന്ത്രങ്ങളോടെ കഴിഞ്ഞ തവണയും ശശി തരൂർ ജയിച്ചു. നഗമേഖലയിൽ എല്ലാം പിന്നിൽ പോയിട്ടും നെയ്യാറ്റിൻകരയും പാറശ്ശാലയും അനുകൂലമാക്കി ശശി തരൂർ ജയിച്ചു. പിന്നീട് നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്തിന്റെ നഗരമേഖലയിൽ കോൺഗ്രസ് പിന്നോക്കം പോയി. ഇതിന് കാരണം വി എസ് ശിവകുമാറും ബിജെപിയും തമ്മിലെ വോട്ട് കച്ചവടമെന്ന ആരോപണമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് എത്തിയതോടെ ശിവകുമാർ വിജയപ്രതീക്ഷയിലുമായി.

ശ്രീശാന്തിന്റെ ദേഷ്യക്കാരനെന്ന പൊതു ചിത്രം തനിക്ക് ഗുണകരമാകുമെന്നായിരുന്നു ശിവകുമാറിന്റെ വിലയിരുത്തൽ. ഇതിനിടെയിലാണ് ശ്രീശാന്തിന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകി ശശി തരൂർ എത്തുന്നത്. ശ്രീശാന്ത് പ്രചരണം തുടങ്ങിയ ആദ്യ ദിനം തന്നെ ശശി തരൂരിനെ റോഡിൽ വച്ച് കാണുന്നു. അതും മണക്കാട്‌ . അന്ന് വൈകിട്ട് മാത്രമാണ് ശ്രീശാന്ത് വോട്ട് ചോദിച്ച് എത്തിയത്. അതുകൊണ്ട് തന്നെ ശശി തരൂർ-ശ്രീശാന്ത് കൂടിക്കാഴ്ചയിൽ ഗൂഢാലോചനയുണ്ട്. അതിന് ശേഷം മാദ്ധ്യമങ്ങൾ ഈ കൂടിക്കാഴ്ച വാർത്തയാക്കുന്നു. അതിലൊരു ഫോട്ടോയെടുത്ത് ശശി തരൂർ ട്വിറ്ററിൽ ഇടുന്നു. അതിൽ കോൺഗ്രസിനെതിരെ ഒന്നുമില്ല. എന്നാൽ ശ്രീശാന്തിന്റെ സ്‌നേഹത്തെ വാനോളം പുകഴ്‌ത്തുകയാണ്. തിരുവനന്തപുരത്തെ കോൺഗ്രസ് എംപി തന്നെ ഇതു ചെയ്യുന്നത് ബിജെപി സ്ഥാനാർത്ഥിക്ക് മാത്രമേ ഗുണകരമാകൂവെന്നാണ് ശിവകുമാറിന്റെ പക്ഷം.

ശ്രീശാന്തും ശശി തരൂരും വളരെ അടുത്ത ബന്ധം പുലർത്തുന്നവരാണ്. ക്രിക്കറ്റ് ഫീൽഡിലെ വിവാദങ്ങളിലും ശ്രീശാന്തിന് ശശി തരൂർ പൂർണ്ണ പിന്തുണ നൽകിയിരുന്നു. കൊച്ചി ടസ്‌കേഴ്‌സുമായെത്തിയ ശശി തരൂരിന്റെ യഥാർത്ഥ ലക്ഷ്യത്തിലൊന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷനിൽ പിടിമുറുക്കുകയായിരുന്നു. ഈ നീക്കങ്ങൾക്ക് ശ്രീശാന്തും ശശി തരൂരിനെ പിന്തുണച്ചു. കെസിഎ അധ്യക്ഷനായ ടിസി മാത്യുവിനെ പൊളിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് തരൂർ പിന്മാറിയത്. അന്ന് മുതൽ ശ്രീശാന്തും ശശി തരൂരും തമ്മിൽ അടുപ്പമുണ്ട്. ഇത് തന്നെയാണ് ശശി തരൂരിന്റെ ട്വിറ്ററിൽ പ്രതിഫലിക്കുന്നതെന്നാണ് ശിവകുമാറിന്റെ പക്ഷം. തന്നോടുള്ള വ്യക്തി വൈരാഗ്യം തീർക്കാനാണ് തരൂർ ഇതിലൂടെ ശ്രമിക്കുന്നതെന്നും ശിവകുമാർ പരാതി പറയുന്നു.

എന്നാൽ ശ്രീശാന്തുമായുള്ള കൂടിക്കാഴ്ച സ്വാഭാവികമെന്ന അഭിപ്രായമാണ് ശശി തരൂരിനുള്ളത്. രാഷ്ട്രീയമെന്ന പുതിയ ഇന്നിങ്‌സിൽ ശ്രീശാന്തിനു ആശംസകൾ നേർന്നും എന്നാൽ അതോടൊപ്പം തന്നെ ജയപ്രതീക്ഷ വേണ്ടെന്ന മുന്നറിയിപ്പുമായാണ് ശശി തരൂർ പോസ്റ്റ് ചെയ്തത്. ക്രിക്കറ്റിന്റെ ഭാഷയിലാണ് തരൂർ ശ്രീശാന്തിന് മുന്നറിയിപ്പ് നൽകിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ ശ്രീശാന്തും അപ്രതീക്ഷിതമായ കണ്ടുമുട്ടിയതിനെ കുറിച്ചാണ് തരൂർ രസകരമായാണ് ട്വിറ്ററിൽ കുറിച്ചത്. ക്രിക്കറ്റ് ഭാഷയിൽ തരൂർ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തത് ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം മണക്കാട് മേഖലയിൽ ശ്രീശാന്ത് പര്യടനം നടത്തുന്നതിനിടയിലാണ് അതുവഴി പോയ ശശി തരൂരിനെ കണ്ടത്. ഉടനെ തന്നെ ഓടി അദ്ദേഹത്തിന്റെ അടുത്തെത്തി ശ്രീശാന്ത് കെട്ടിപിടിക്കുകയായിരുന്നു. ശ്രീശാന്തിനു ആശംസകൾ നേർന്നെങ്കിലും തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീശാന്തിന്റെ സ്‌നേഹത്തിനു മുന്നിൽ ബൗൾഡായി. സ്ലിപ്പുപോലും ഇല്ലാതെ ക്യാച്ചിലുടെ പുറത്താക്കി. പക്ഷേ രാഷ്ട്രീയത്തിലെ ഇന്നിങ്‌സിൽ ശ്രീശാന്ത് ഫോളോ ഓൺ ചെയ്യേണ്ടിവരും.-ഇതിലാണ് ശിവകുമാർ ഗൂഢാലോചന കാണുന്നത്. ശ്രീശാന്തിന്റെ സ്‌നേഹത്തിനു മുന്നിൽ ബൗൾഡായി എന്ന് കുറിക്കുമ്പോൾ അതിൽ പ്രതികാര ഗ്രൂപ്പ് രാഷ്ട്രീയമാണെന്ന് ശിവകുമാർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്‌നം ദേശീയ നേതൃത്വത്തിന്റെ മുന്നിലെത്തിക്കുന്നത്.

കേരളത്തിലെ നേതാക്കളുമായി ശശി തരൂർ നല്ല ബന്ധം പുലർത്തുന്നില്ല. ബിജെപിയുമായി അടുക്കാൻ ശശി തരൂർ ശ്രമിക്കുന്നതായി പലതവണ ആരോപണവും കോൺഗ്രസ് നേതാക്കൾ ഉയർത്തി. മോദി സർക്കാരിനെ പുകഴ്‌ത്തി സംസാരിച്ച് വിവാദത്തിലും പെട്ടു. ഇതിലൊക്കെ ശിവകുമാർ അടക്കമുള്ളവർ തരൂരിന് എതിരായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം ശിവകുമാറിന്റെ താൽപ്പര്യക്കുറവാണെന്നും തരൂർ ക്യാമ്പ് അഭിപ്രായം ഉന്നയിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് ശ്രീശാന്ത്-ശശി തരൂർ കൂട്ടുകെട്ടിനെ ഭീതിയോടെ തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP