Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ക്യാമറക്ക് മുന്നിൽ തരൂർ ജീ എന്ന് വിളിച്ച് കെട്ടി പിടിക്കാത്തതാണോ കുറ്റം'; തനിക്കില്ലാത്ത കഴിവുകളുള്ളതിൽ തരൂരിനോട് അസൂയ'; തരൂർ ഇഷ്ടവും ബഹുമാനവും ഉള്ള നേതാവ്; വിവാദത്തിൽ ആരൊക്കെയോ ചേർന്ന് തന്നെ വില്ലനാക്കി; ശശി തരൂരുമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്ന് വി.ഡി സതീശൻ

'ക്യാമറക്ക് മുന്നിൽ തരൂർ ജീ എന്ന് വിളിച്ച് കെട്ടി പിടിക്കാത്തതാണോ കുറ്റം'; തനിക്കില്ലാത്ത കഴിവുകളുള്ളതിൽ തരൂരിനോട് അസൂയ'; തരൂർ ഇഷ്ടവും ബഹുമാനവും ഉള്ള നേതാവ്; വിവാദത്തിൽ ആരൊക്കെയോ ചേർന്ന് തന്നെ വില്ലനാക്കി; ശശി തരൂരുമായി യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ലെന്ന് വി.ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:ശശി തരൂരുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ തന്നെ മനഃപൂർവ്വം വില്ലനാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.തനിക്ക് തരൂരുമായി യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളുമില്ല.മറിച്ച് അദ്ദേഹത്തോട് ഇഷ്ടവും ബഹുമാനവുമാണെന്ന് പറഞ്ഞ സതീശൻ, തരൂരിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പറഞ്ഞു.പ്രഫഷണൽ കോൺഗ്രസിന്റെ കോൺക്ലേവ് വേദിയിലായിരുന്ന ശശി തരൂരുമായുള്ള പ്രശ്‌നങ്ങളിലുള്ള സതീശന്റെ വിശദീകരണം.

വിവാദങ്ങൾക്ക് ശേഷം തരൂരിനെ ആദ്യം കാണുന്നത് കണ്ണൂർ എയർപ്പോർട്ടിന്റെ ലോഞ്ചിൽ വച്ചാണ്.അവിടെ വെച്ച് അദ്ദേഹത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുകയും സംസാരിക്കുകയുമാണ് താൻ ചെയ്തത്.ക്യാമറക്ക് മുന്നിൽ തരൂർ ജീ എന്ന് വിളിച്ച് കെട്ടിപ്പിടിക്കാത്തതാണോ കുറ്റം.ക്യാമറക്ക് മുന്നിൽ കാപട്യം നിറഞ്ഞ സ്‌നേഹം കാട്ടാൻ തനിക്കറിയില്ല.വാർത്തയാക്കാൻ ഒന്നുമില്ലെങ്കിൽ ഇന്ന് തരൂരൂം സതീശനും തമ്മിൽ മിണ്ടുമോ എന്നാണ് മാധ്യമങ്ങൾ ചോദിക്കുന്നത്.അദ്ദേഹം കോൺഗ്രസിന്റെ എംപി യാണ്.ഞങ്ങൾ തമ്മിൽ കണ്ടാൽ മിണ്ടാതെ ഇരിക്കാനെന്താണ് കാര്യം.ഇന്നത്തെ പരിപാടിയിൽ രണ്ട് പേർക്കും രണ്ട് സമയത്തായി പരിപാടി.അതുകൊണ്ടാണ് തമ്മിൽ കാണാൻ കഴിയാഞ്ഞതെന്നും സതീശൻ പറഞ്ഞു.

ശശി തരൂർ വിഷയത്തിൽ ഭിന്നതാ കണ്ടെത്താനാണ് മാധ്യമങ്ങളുടെ ശ്രമം.തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ തരൂരിനെ താൻ ഗൗനിച്ചില്ലെന്ന രീതിയിൽ മാധ്യമങ്ങൾ ചിത്രീകരിച്ചു.ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്.പിന്നെ വീണ്ടും വേദിയിൽ കണ്ടപ്പോൾ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ താൻ അഭിനയിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു.

തനിക്ക് ശശി തരൂരിനോട് അസൂയ ഉണ്ടെന്ന് പറഞ്ഞ വി ഡി സതീശൻ, അത് തനിക്ക് ഇല്ലാത്ത കഴിവുകൾ ഉള്ള ആളെന്ന രീതിയിലാണെന്നും വ്യക്തമാക്കി.ഓരോ കഥയിലും ഒരു വില്ലനുണ്ടെന്നും ദൗർഭാഗ്യവശാൽ ഈ കഥയിൽ താൻ വില്ലൻ ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ആരായാലും കോൺഗ്രസിൽ വിഭാഗീയ, സമാന്തര പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നായിരുന്നു തരൂരിന്റെ മലബാർ പര്യടനവുമായി ബന്ധപ്പെടുത്തിയുള്ള വി ഡി സതീശന്റെ പ്രസ്താവന.സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് നേതാക്കൾക്കും അവരവരുടേതായ പ്രാധാന്യമുണ്ട്. അത് കവർന്നെടുക്കാൻ ആരും ശ്രമിക്കില്ലെന്നും സതീശൻ പറഞ്ഞു.മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകളല്ല തങ്ങൾ ആരും തന്നെയന്നുമായിരുന്നു ശശി തരൂരിനെ ലക്ഷ്യമിട്ടുകൊണ്ട് സതീശൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP