Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആര് വിളിച്ചു, എപ്പോൾ വിളിച്ചു എന്നതിന് തെളിവുണ്ട്; എല്ലായിടത്തും പോകാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്; അതനുസരിച്ചാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നത്; പരാതിപ്പെട്ടാൽ മറുപടി കൊടുക്കാനും അറിയാം; ഒരു വിഭാഗവും തന്നോടൊപ്പമില്ല, താൻ ഒറ്റക്കാണ്; രാഷ്ട്രീയചരിത്രത്തിൽ ഒരിക്കലും ഒരു ഗ്രൂപ്പിൽ അംഗമായിട്ടില്ല: വിവാദങ്ങൾക്ക് മറുപടിയുമായി തരൂർ

ആര് വിളിച്ചു, എപ്പോൾ വിളിച്ചു എന്നതിന് തെളിവുണ്ട്; എല്ലായിടത്തും പോകാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ്; അതനുസരിച്ചാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നത്; പരാതിപ്പെട്ടാൽ മറുപടി കൊടുക്കാനും അറിയാം; ഒരു വിഭാഗവും തന്നോടൊപ്പമില്ല, താൻ ഒറ്റക്കാണ്; രാഷ്ട്രീയചരിത്രത്തിൽ ഒരിക്കലും ഒരു ഗ്രൂപ്പിൽ അംഗമായിട്ടില്ല: വിവാദങ്ങൾക്ക് മറുപടിയുമായി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കോൺഗ്രസ് പാർട്ടിക്കുള്ളിൽ താനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി തിരുവനന്തപുരം എംപി ശശി തരൂർ. വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയം, പത്തനംതിട്ട ഡിസിസികളെ അറിയിച്ചിരുന്നതായി തരൂർ വ്യക്തമാക്കി. ആര് വിളിച്ചു, എപ്പോൾ വിളിച്ചു എന്നതിന് തെളിവുണ്ടെന്നും കോട്ടയും ജില്ലയിലെ പരിപാടിയെ കുറിച്ച് ശശി തരൂർ ഔദ്യോഗികമായി അറിയിച്ചില്ലെന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ വിമർശനത്തിന് മറുപടിയായി ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ഡിസിസിസിയെയും അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽ പോകുമ്പോഴും അതത്് ഡിസിസിഐ അറിയിക്കാറുണ്ട്. എല്ലായിടത്തും പോകാൻ ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ്. അത് അനുസരിച്ചാണ് താൻ പരിപാടികളിൽ പങ്കെടുക്കുന്നതെന്നും തരൂർ പറഞ്ഞു.

പിന്നെ എന്തിനാണ് വിവാദമെന്ന് മനസിലാകുന്നില്ല. 'ഞങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് വരുന്നുണ്ടെന്ന് മര്യാദപൂർവ്വം പറയാറുണ്ട്. 14 വർഷമായി തുടരുന്ന കാര്യമാണത്. ഇതുവരേയും ഒരു പരാതിയും ഉണ്ടായിട്ടില്ല. പരാതി അയച്ചാൽ മറുപടി കൊടുക്കാനും അറിയാം.' തരൂർ മറുപടി നൽകി. വിവാദത്തെ കുറിച്ച് അത് ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണം. ഒരു ഗ്രൂപ്പിലും താൻ അംഗമല്ല. എ, ഐ ഗ്രൂപ്പുകൾ ഇനി വേണ്ടെന്നും വേണ്ടത് യുണൈറ്റഡ് കോൺഗ്രസെന്നും തരൂർ പറഞ്ഞു. വിഭാഗീയതയിൽ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

ശശി തരൂരിനെതിരെ രൂക്ഷ വിമർശനമാണ് നാട്ടകം സുരേഷ് ഉന്നയിച്ചത്. 14 വർഷമായി എന്താണ് തരൂർ പാർട്ടിക്ക് വേണ്ടി ചെയ്തത് എന്നതായിരുന്നു നാട്ടകം സുരേഷിന്റെ പ്രധാന വിമർശനം. താനുൾപ്പെടെയുള്ള പ്രവർത്തകർ കെ-റെയിൽ സമരത്തിൽ വെയിലും മഴയും കൊണ്ടപ്പോൾ പിണറായി വിജയന് പിന്തുണ നൽകിയ ആളാണ് തരൂർ. ഇതിനൊക്കെ തരൂരിന് പിന്തുണ നല്കുന്നവർ മറുപടി പറയണം. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തേയും കഴിവിനെയും അംഗീകരിക്കുന്നു. എന്നാൽ ഇതിനെ അംഗീകരിക്കാൻ കഴിയില്ലെന്നും നാട്ടകം സുരേഷ് പറഞ്ഞു.

അതേസമയം തരൂരിന് വൻ സ്വീകരമാണ് കോട്ടയത്ത് ലഭിച്ചത്. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയത്ത് മത്സരിക്കണമെന്ന് പോലും തരൂരിനോട് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇത് കേട്ട് സാക്ഷാൽ തരൂർ പോലും ഞെട്ടി. പത്തനംതിട്ട പര്യടനത്തിലും തരൂർ തന്നെ അടുത്ത ലോക്‌സഭയിൽ മത്സരിക്കണമെന്ന വികാരം അണികൾ പങ്കുവച്ചു. ഇതോടെ തിരുവനന്തപുരത്തെ എംപിക്ക് കേരളത്തിൽ കൂടുതൽ സീറ്റുകളിൽ നിന്ന് പ്രവർത്തകരുടെ ഓഫർ എത്തുകയാണ്. ഇതാണ് കേരളത്തിലെ കോൺഗ്രസിലെ സ്ഥാന മോഹികളായ നേതാക്കളേയും ഞെട്ടിപ്പിക്കുന്നത്. മുഖ്യമന്ത്രി കസേരയിൽ മുസ്ലിം ലീഗ് തരൂരിനെ സങ്കൽപ്പിച്ചു കഴിഞ്ഞു.

കോഴിക്കോട്ടേതിനു പിന്നാലെ കോൺഗ്രസ് ജില്ലാ നേതൃത്വം എതിർപ്പുന്നയിച്ച് വിവാദമാക്കിയതോടെ തരൂരിന്റെ കോട്ടയം ജില്ലയിലെ പരിപാടികളും തരംഗമായി അവസ്ഥയിലാണ് കാര്യങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP