Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അവർ ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിച്ചു; ഇപ്പോൾ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു'; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങളിൽ ചർച്ചയായത് ചൂണ്ടിക്കാട്ടി ശശി തരൂർ

'അവർ ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിച്ചു; ഇപ്പോൾ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു'; രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത വിദേശ മാധ്യമങ്ങളിൽ ചർച്ചയായത് ചൂണ്ടിക്കാട്ടി ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ നിശബ്ദമാക്കാൻ കേന്ദ്രസർക്കാരും ബിജെപിയും ശ്രമിച്ചപ്പോൾ ലോകം ഇന്ത്യയുടെ ശബ്ദം കേൾക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിദേശ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത ചർച്ചയായത് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പ്രതികരണം. വിദേശമാധ്യമങ്ങളിൽ രാഹുലിനെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ വാർത്തകളുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

'അവർ ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിച്ചു. ഇപ്പോൾ ലോകത്തിന്റെ ഒരോ കോണിലും ഇന്ത്യയുടെ ശബ്ദം കേൾക്കുകയാണ്', ശശി തരൂർ ട്വീറ്റ് ചെയ്തു. ഗാർഡിയൻ ഓസ്ട്രേലിയ, ദി ന്യൂയോർക്ക് ടൈംസ്, ദി വാഷിങ്ടൺ പോസ്റ്റ്, ടെലിമുൻഡോ, അഷ്റാഖ് ന്യൂസ്, സി.എൻ.എൻ. ബ്രസീൽ, ഫ്രാങ്ക്ഫർട്ടർ ആൽഗമൈൻ സെയ്തൂങ്, ആർ.എഫ്.ഐ, ബി.ബി.സി. എന്നീ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ സ്‌ക്രീൻ ഷോട്ടാണ് ശശി തരൂർ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസവും സമാനപ്രതികരണം തരൂർ നടത്തിയിരുന്നു. 'ബ്രിട്ടീഷ് സദസിന് മുന്നിൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലവിലെ അവസ്ഥ ചൂണ്ടിക്കാണിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി ശ്രമിച്ചത്. എന്നാൽ, പ്രവൃത്തികളിലൂടെ അതിന്റെ ഏറ്റവും മോശം അവസ്ഥ ബിജെപി. സർക്കാർ വെളിപ്പെടുത്തി', എന്നായിരുന്നു രാഹുലിനെ അയോഗ്യനാക്കിയതിന് പിന്നാലെ തരൂരിന്റെ പ്രതികരണം.

2019-ലെ 'മോദി' പരാമർശത്തിലെ അപകീർത്തിക്കേസിൽ സൂറത്ത് കോടതി രണ്ടുവർഷത്തെ തടവിനു ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയത്. ശിക്ഷാവിധി മേൽക്കോടതി തള്ളിയില്ലെങ്കിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി മത്സരിക്കാൻ സാധ്യതയില്ല. രാഹുലിന്റെ ലോക്സഭാ സീറ്റായ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി കൊണ്ട് ഇന്നലെയാണ് ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. തുടർന്ന് പ്രതിക്ഷ പാർട്ടികൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയുടെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും ശശി തരൂർ എംപി പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP