Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202329Monday

വൈക്കത്തെ വേദിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റ്; തനിക്ക് അവസരം കിട്ടാത്തതിൽ പരാതിയി; കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാൻ പാർട്ടി നേതൃത്വം തയാറാവണം; എല്ലാ മുൻ അധ്യക്ഷന്മാരേയും ഒരേ പോലെ കാണണമായിരുന്നു; മുരളീധരനെ പിന്തുണച്ചു ശശി തരൂർ

വൈക്കത്തെ വേദിയിൽ കെ മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റ്; തനിക്ക് അവസരം കിട്ടാത്തതിൽ പരാതിയി; കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാൻ പാർട്ടി നേതൃത്വം തയാറാവണം; എല്ലാ മുൻ അധ്യക്ഷന്മാരേയും ഒരേ പോലെ കാണണമായിരുന്നു; മുരളീധരനെ പിന്തുണച്ചു ശശി തരൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിന്റെ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനിടെ കെ.മുരളീധരന് പ്രസംഗിക്കാൻ അവസരം നൽകാതിരുന്നത് തെറ്റാണെന്ന് ശശി തരൂർ എംപി. എല്ലാ മുൻ കെപിസിസി അധ്യക്ഷന്മാരേയും ഒരേ പോലെ കാണണമായിരുന്നു. ഇക്കാര്യത്തിൽ പാർട്ടി നേതൃത്വത്തിന് തെറ്റ് സംഭവിച്ചു. സീനിയർ നേതാവിനെ അപമാനിച്ചത് ശരിയായില്ലെന്നും തരൂർ പറഞ്ഞു.

കോൺഗ്രസുമായി ചേർന്ന് നിൽക്കുന്ന എല്ലാവരേയും സഹകരിപ്പിക്കാൻ പാർട്ടി നേതൃത്വം തയാറാവണമെന്നും തരൂർ ആവശ്യപ്പെട്ടു. മുൻ കെപിസിസി പ്രസിഡന്റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനോടും വി എം സുധീരനോടുമുള്ള പാർട്ടി സമീപനത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു തരൂരിന്റെ മറുപടി. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ എല്ലാവർക്കും പ്രസംഗിക്കാൻ അവസരം നൽകിയെന്നും തനിക്ക് മാത്രം നൽകിയില്ലെന്നും മുരളീധരൻ വ്യക്തമാക്കിയിരുന്നു. പാർട്ടിക്ക് തന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതിയെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'എം.എം ഹസനും രമേശ് ചെന്നിത്തലയും ഞാനും അടക്കം മൂന്ന് കെപിസിസി മുൻ പ്രസിഡന്റുമാർ ചടങ്ങിൽ പങ്കെടുത്തു. ചെന്നിത്തലക്കും ഹസനും പ്രസംഗിക്കാൻ അവസരം കൊടുത്തു, എനിക്ക് മാത്രം നൽകിയില്ല. അത് അവഗണനയാണ്, കാരണം അറിയില്ല' -മുരളീധരൻ പറഞ്ഞു. 'വീക്ഷണം സപ്ലിമെന്റിലും എന്റെ പേരില്ല. ബോധപൂർവം മാറ്റിനിർത്തിയതാണ്. സ്വരം നന്നാകുമ്പോൾ തന്നെ പാട്ട് നിർത്താൻ തയാറാണ്. പാർട്ടിയാണ് ഈ സ്ഥാനങ്ങളിലൊക്കെ എന്നെ എത്തിച്ചത്. ആ പാർട്ടിക്ക് എന്റെ സേവനം ആവശ്യമില്ല എന്ന് തോന്നിയാൽ അറിയിച്ചാൽ മതി എന്ന് ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. അത് കെ.സി വേണുഗോപാലിനോടും കെ. സുധാകരനോടും പറഞ്ഞിട്ടുണ്ട്' -മുരളീധരൻ വ്യക്തമാക്കിയിരുന്ു.

പ്രസംഗത്തിന് അവസരം നൽകാതിരുന്നതോടെ വേദിയിൽ വെച്ചുതന്നെ പൊട്ടിത്തെറിച്ച മുരളീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേറെ ആളെ നോക്കണമെന്നും തുറന്നടിച്ചിരുന്നു. അർഹമായ പരിഗണന നൽകാത്തതിൽ കെ മുരളീധരൻ നേതൃത്വത്തെ പരാതിയും അറിയിച്ചു. ഒരു മാനദണ്ഡവുമില്ലാതെ നേതാക്കൾക്ക് സീറ്റ് അടക്കം നിശ്ചയിച്ചുവെന്നതായിയിരുന്നു മുരളീധരന്റെ പരാതി. എ-ഐ ഗ്രൂപ്പുകൾക്ക് മതിയായ പരിഗണന കിട്ടിയപ്പോൾ പ്രത്യേക ആവശ്യപ്രകാരം സമ്മേളനത്തിന് എത്തിയ ശശി തരൂരിന് പോലും പ്രസംഗിക്കാൻ അവസരം നൽകിയില്ല.

പാർട്ടി പ്രോട്ടോകോൾ പറഞ്ഞാണ് നേതാക്കളെ പിൻനിരയിലേക്ക് ഇരുത്തിയത്. രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകി. കെപിസിസി മുൻ അധ്യക്ഷൻ എന്ന മാനദണ്ഡപ്രകാരമായിരുന്നു ഇത്. എന്നാൽ താനും മുൻ കെപിസിസി അധ്യക്ഷനാണെന്ന പരാതിയാണ് മുരളീധരൻ ഉന്നയിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും മുൻ കെപിസിസി അധ്യക്ഷനാണ്. മുല്ലപ്പള്ളിക്കും സംസാരിക്കാൻ അവസരം നൽകിയില്ല. വേദിയിൽ ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് കെ മുരളീധരൻ പരാതി പറഞ്ഞു. കെ സുധാകരനേയും പ്രതിഷേധം അറിയിച്ചു. വൈക്കം ബീച്ചിലും നിറഞ്ഞത് കോൺഗ്രസിലെ 'ഹൈക്കമാണ്ട്' ഗ്രൂപ്പിസം എന്നതാണ് ഉയരുന്ന ആക്ഷേപം.

ചെന്നിത്തലയ്ക്ക് സംസാരിക്കാൻ അവസരം നൽകിയവർ എ ഗ്രൂപ്പിലെ കെ സി ജോസഫിനും മൈക്ക് നൽകി. രാഹുൽ ഗാന്ധിയുടെ സന്ദേശം വായിക്കാനുള്ള ചുമതലയാണ് കെസി ജോസഫിന് നൽകിയത്. എന്നാൽ വിശ്വപൗരനെന്ന ഖ്യാതിയുള്ള തരൂരിന് പ്രസംഗിക്കാൻ അവസരം നൽകിയില്ല. പരിപാടിയിൽ പങ്കെടുക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് തരൂർ വൈക്കത്ത് എത്തിയത്. എന്നിട്ടും അവഗണിക്കപ്പെട്ടു. ഇതിന് കാരണം ഹൈക്കമാനൻഡിൽ പിടിയുള്ള ചില നേതാക്കളുടെ വൈരാഗ്യവും വാശിയുമാണ്. തരൂരിന്റെ പ്രസംഗം കോൺഗ്രസ് പ്രവർത്തകരും പ്രതീക്ഷിച്ചിരുന്നു.

മുരളീധരൻ അടക്കമുള്ളവർക്ക് മുൻ നിരയിൽ സീറ്റ് നൽകി. മുല്ലപ്പള്ളിക്കും ആദ്യ നിരയിൽ പ്രോട്ടോകോൾ പ്രകാരം സീറ്റുണ്ടായിരുന്നു. എന്നാൽ മുൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാൻ അവസരം നൽകിയവർ എന്തുകൊണ്ട് തന്നേയും മുല്ലപ്പള്ളിയേയും അവഗണിച്ചുവെന്നാണ് മുരളീധരൻ ഉയർത്തുന്ന ചോദ്യം. സൈഡിൽ ഇരുന്ന ശശി തരൂർ ആരോടും പരാതി പറയാതെയാണ് മടങ്ങിയത്. എന്നാൽ തരൂരും അതൃപ്തനാണ്. ആ അതൃപ്തിയിൽ നിന്നാണ് ഇപ്പോൾ കെ മുരളീധരനെ പിന്തുണച്ചു രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP