Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലായിൽ ജോസ് ടോം തോൽക്കാൻ കാരണം ജോസഫ് വിഭാഗം സൃഷ്ടിച്ച അനാവശ്യ വിവാദങ്ങൾ; വിമത സ്ഥാനാർത്ഥിയെ നിർത്തിയും തർക്കങ്ങൾ ഉയർത്തിയും യുഡിഎഫിൽ തമ്മിലടിയെന്ന പ്രതീതിയുണ്ടാക്കി; വ്യക്തിപരമായി അധിക്ഷേപിച്ചും പാർട്ടി വിഷയങ്ങൾ പരസ്യമായി ഉന്നയിച്ചുമുള്ള ജോസഫിന്റെ പ്രസ്താവനകളോട് അതേ നാണയത്തിൽ ജോസ്.കെ.മാണി തിരിച്ചടിക്കണമായിരുന്നു; ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റിയിൽ രൂക്ഷവിമർശനം

പാലായിൽ ജോസ് ടോം തോൽക്കാൻ കാരണം ജോസഫ് വിഭാഗം സൃഷ്ടിച്ച അനാവശ്യ വിവാദങ്ങൾ; വിമത സ്ഥാനാർത്ഥിയെ നിർത്തിയും തർക്കങ്ങൾ ഉയർത്തിയും യുഡിഎഫിൽ തമ്മിലടിയെന്ന പ്രതീതിയുണ്ടാക്കി; വ്യക്തിപരമായി അധിക്ഷേപിച്ചും പാർട്ടി വിഷയങ്ങൾ പരസ്യമായി ഉന്നയിച്ചുമുള്ള ജോസഫിന്റെ പ്രസ്താവനകളോട് അതേ നാണയത്തിൽ ജോസ്.കെ.മാണി തിരിച്ചടിക്കണമായിരുന്നു; ജോസ് വിഭാഗം സ്റ്റിയറിങ് കമ്മിറ്റിയിൽ രൂക്ഷവിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ജോസഫ് വിഭാഗത്തെ രൂക്ഷമായി വിമർശിച്ച് ജോസ.കെ.മാണി വിഭാഗം സ്റ്റിയറിങ് കമ്മിറ്റി. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വോട്ടെടുപ്പ് ദിനം വരെ ജോസഫ് വിഭാഗം നടത്തിയ പരസ്യ പ്രസ്താവനകൾ എല്ലാ മുന്നണി മര്യാദകളുടേയും ലംഘനമായിരുന്നു. വിമത സ്ഥാനാർത്ഥിയെ നിർത്തിയും, തുടർച്ചയായി വിവാദങ്ങൾ ഉയർത്തിയും യു.ഡി.എഫിൽ തമ്മിലടിയാണെന്ന പ്രതീതി സൃഷ്ടിക്കാൻ ജോസഫ് വിഭാഗം ബോധപൂർവ്വം ശ്രമിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടാൻ പ്രധാന കാരണമായത്. ജോസഫ് വിഭാഗം സൃഷ്ടിച്ച അനാവശ്യ വിവാദങ്ങളാണെന്ന് സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ വിമർശനം. ജോസ് ടോമിന്റെ സ്ഥാനാർത്ഥിത്വം തള്ളണമെന്ന് വരണാധികാരിക്ക് മുമ്പാകെ ജോസഫ് വിഭാഗം ശക്തിയോടെ വാദിച്ചത് പാർട്ടി അണികളിൽ വൈകാരിക പ്രതികരണം സൃഷ്ടിച്ചിരുന്നു. അന്നേ ദിവസം തന്നെ ചേരുന്ന യു.ഡി.എഫ് കൺവൻഷനിൽ പ്രവർത്തകരിൽ നിന്നും വികാര പ്രകടനങ്ങൾ ഉണ്ടായേക്കാം എന്ന ആശങ്ക ഉള്ളതിനാൽ പി.ജെ ജോസഫ് കൺവൻഷൻ വേദിയിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് യു.ഡി.എഫ് നേതൃത്വത്തോട് ആവർത്തിച്ച് അപേക്ഷിച്ചിരുന്നു.ജോസ് കെ.മാണിയെ വ്യക്തിപരമായി അധിക്ഷേപിച്ചും പാർട്ടി വിഷയങ്ങൾ പരസ്യമായി ഉന്നയിച്ചും ജോസഫ് നടത്തിയ പ്രസ്താവനകളോട് അതേ നാണയത്തിൽ ജോസ് കെ.മാണി തിരിച്ചടിക്കേണ്ടതായിരുന്നു എന്നും ചർച്ചയിൽ പലരും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജോസ് കെ.മാണി മിതത്വവും പലപ്പോഴും മൗനവും പാലിക്കാൻ പാടില്ലായിരുന്നു.

യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന പരസ്യ പ്രസ്താവനകൾ പാടില്ല എന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിർദ്ദേശം തെരെഞ്ഞെടുപ്പ് ദിനത്തിൽപ്പോലും ലംഘിച്ച ജോസഫ് വിഭാഗത്തിന്റെ നിയന്ത്രിക്കാൻ ആർക്കുമായില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. അതേസമയം, പാലായിലെ തോൽവിക്ക് കാരണം ജോസ്. കെ മാണിയുടെ ധിക്കാരപരമായ നിലപാടാണെന്ന് പി.ജെ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ജയസാധ്യത ഇല്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയത് ജോസിന്റെ ധിക്കാരമാണെന്ന് ജോസഫ് കുറ്റപ്പെടുത്തി.

ജോസ് ടോമിന് ജയസാധ്യത കുറവാണെന്ന് നേരത്തേ പറഞ്ഞതാണെന്നും അത് അംഗീകരിക്കാതെ ധിക്കാരപരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും പിജെ ജോസഫ് പറഞ്ഞു. ജോസ് കെ. മാണി വിരുദ്ധ വോട്ട് ആണ് തന്നെ ജയിപ്പിച്ചതെന്ന് മാണി സി കാപ്പൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു. ജോസ് കെ മാണിക്ക് പക്വത ഇല്ലെന്ന നിലപാട് ജോസഫ് ആവർത്തിക്കുകയും ചെയ്തു. ചിഹ്നം നഷ്ടപ്പെട്ടത് പ്രധാന പരാജയ കാരണമാണ്. ചിഹ്നം ലഭിക്കാതെ പോയതിന്റെ ഉത്തരവാദിത്തം ജോസ് വിഭാഗത്തിനാണ്- ജോസഫ് പറഞ്ഞു. ഭരണഘടനാപരമായിചിഹ്നം നൽകാമെന്ന് പറഞ്ഞിട്ടും ജോസ് കെ മാണി വാങ്ങിയില്ലെന്നും ജോസഫ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP