മാപ്പ് പറയണമെന്ന് ഇന്നലെ ആവശ്യപ്പെട്ടതിന് ഇന്ന് മാപ്പ് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ; ചെന്നിത്തലക്ക് പിന്നാലെ വനിതാ നേതാവും നിലപാട് മാറ്റിയതോടെ കരുത്തൻ താൻ താനെന്ന് തെളിയിച്ച് കെ സുധാകരനും; കെസിയും പിന്തുണയുമായി രംഗത്ത്; പിണറായിയെ പള്ളു പറഞ്ഞ് പഴികേട്ട നേതാവ് കെപിസിസി പ്രസിഡന്റാകുമെന്ന അഭ്യൂഹം ശക്തം

മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ ആദ്യം കെ സുധാകരനെ കുറ്റപ്പെടുത്തിയവരെല്ലാം നിലപാട് തിരുത്തുന്നു. ഇന്നലെ സുധാകരനെ തള്ളിപ്പറഞ്ഞ പ്രതിപക്ഷ നേതാവ് ഇന്ന് നിലപാട് മാറ്റിയതിന് പിന്നാലെ കെ സുധാകരനെ വിമർശിച്ചത് തന്റെ പിഴയെന്ന് പറഞ്ഞ് ഷാനിമോൾ ഉസ്മാനും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാനിമോളുടെ ഖേദപ്രകടനം. തന്റെ പ്രതികരണത്തിന് പിന്നിൽ ഒരു നേതാവിനും പങ്കില്ല. സുധാകരനോടും കോൺഗ്രസ് പ്രവർത്തകരോടും ക്ഷമ ചോദിക്കുന്നു. വിവാദം അവസാനിപ്പിക്കണമെന്നും ഷാനിമോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ആവശ്യപ്പെട്ടു. നേരത്തെ സുധാകരന്റെ പരാമർശത്തെ അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ സുധാകരൻ മാപ്പ് പറയണമെന്നും ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചിരുന്നു.
നാടൻ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരൻ നടത്തിയതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അഭിപ്രായപ്പെട്ടു. പാർട്ടിക്കുള്ളിൽ ആലോചിച്ച് വേണം കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്രകടനങ്ങൾ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വംശീയ അധിക്ഷേപം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ മാപ്പ് പറയണമെന്നായിപുന്നു ഇന്നലെ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടത്. പിണറായി വിജയന് എതിരെ 'ചെത്തുകാരന്റെ മകൻ' എന്ന പരാമർശമാണ് സുധാകരൻ നടത്തിയത്. തൊഴിലിനെ അപമാനിച്ച് സുധാകരൻ സംസാരിച്ചത് അങ്ങേയറ്റത്തെ തെറ്റാണെന്നും തൊഴിൽ ചെയ്യാതെ പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞിരുന്നു.
കൃത്യമായ തൊഴിലില്ലാതെ പല തരത്തിലും പണമുണ്ടാക്കുന്ന ആളുകളെ നമുക്ക് വിമർശിക്കാം. എന്നാൽ, ഒരു കുടുംബത്തിന്റെ പാരമ്പര്യ തൊഴിലിന്റെ പേരിൽ നടത്തിയ പരാമർശം അങ്ങേയറ്റത്തെ തെറ്റായി പോയെന്നും പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് താൻ സുധാകരനെ ഓർമപ്പെടുത്തുകയാണെന്നും ഷാനിമോൾ പറഞ്ഞിരുന്നു. ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്നു സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങിയ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ആയിരുന്നു കെ. സുധാകരന്റെ പരാമർശം. തലശ്ശേരിയിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം.
'പിണറായി വിജയൻ ആരാ.. പിണറായി വിജയൻ ആരാണെന്ന് എനിക്കും നിങ്ങൾക്കും അറിയാം. പിണറായിയുടെ കുടുംബം എന്താ, ചെത്തുകാരന്റെ കുടുംബാ… ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് അധ്വാനിക്കുന്ന തൊഴിലാളി വർഗത്തിന്റെ വിപ്ലവജ്വാലയായി ചെങ്കൊടി പിടിച്ച് മുൻപിൽ നിന്ന പിണറായി വിജയൻ ഇന്ന് എവിടെ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ ചെത്തുകാരന്റെ വീട്ടിൽ നിന്ന് ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്റ്റർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് അപമാനമാണോ, അഭിമാനമാണോ, സിപിഎമ്മിന്റെ നല്ലവരായ പ്രവർത്തകർ ചിന്തിക്കണം.’ എന്നായിരുന്നു കെ സുധാകരന്റെ പരാമർശം.
നേരത്തെ മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ ചെന്നിത്തല ഇന്ന് രാവിലെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സുധാകരൻ ആരെയും അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ധൂർത്തിനെയാണ് തള്ളിപ്പറഞ്ഞത് എന്നായിരുന്നു ചെന്നിത്തല ഇന്ന് പറഞ്ഞത്. പിന്നാലെ ഷാനിമോൾക്കെതിരെ ആഞ്ഞടിച്ച് സുധാകരനും രംഗത്തെത്തി. ഷാനിമോൾ ഉസ്മാന് എന്താണ് ഇതിൽ ഇത്ര വിഷമമെന്നും കോൺഗ്രസ് നേതാക്കൾക്ക് എതിരെ പ്രസ്താവന വന്നപ്പോൾ ഉണ്ടാകാതിരുന്ന രോഷം പിണറായിയെ കുറിച്ച് പറയുമ്പോൾ വന്നതിൽ സംശയിക്കുന്നുവെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യം പരിശോധിക്കുന്നതിന് കെപിസിസി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ടെന്നും സുധാകരൻ പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് തന്റെ പ്രതികരണത്തിൽ ക്ഷമാപണം നടത്തിയും പ്രതികരണവുമായി പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയും ഷാനിമോൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കുറിപ്പിന്റെ പൂർണ രൂപം
കഴിഞ്ഞ ദിവസം ഞാൻ ബഹുമാന്യ ശ്രീ കെ സുധാകരൻ എം പി നടത്തിയ ഒരു പ്രസംഗത്തോടനുബന്ധിച്ചു ഒരു ചാനലിൽ നൽകിയ പ്രതികരണം വലിയ വിവാദമായതിൽ വലിയ വിഷമമുണ്ട്. മന്ത്രി ശ്രീ സുധാകരൻ എന്നെയും ശ്രീ V. S ലതികാ സുഭാഷിനെയും ശ്രീ വിജയരാഘവൻ രമ്യ ഹരിദാസ് എം. പി യേയും കൂടാതെ നിരവധി വ്യക്തിപരമായ പരാമർശങ്ങൾ ഞാനടക്കം ഉള്ളവർക്കുണ്ടാക്കിയിട്ടുള്ള മനപ്രയാസവും പ്രതിഷേധവും മായാതെ നിൽക്കുന്നതുകൊണ്ട്, എന്റെ പാർട്ടിയുടെ ആരും ഇത്തരത്തിൽ പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു, ആയതിനാൽ ബഹു. K. സുധാകരൻ എംപി യോട് ഒന്ന് ഫോണിൽ സംസാരിക്കാതെ പോലും പെട്ടെന്ന് പ്രതികരിച്ചത് എന്റെ പിഴവാണ്.
എന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകുകയും അരൂർ ബൈ ഇലക്ഷനിൽ പോലും ദിവസങ്ങളോളം എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബഹു കെ സുധാകരൻ അവർക്കൾക്കുണ്ടായ വ്യക്തിപരമായ പ്രയാസത്തിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഒപ്പം എന്റെ പ്രതികരണത്തിലൂടെ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ടായ പ്രയാസത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, ഞാൻ നടത്തിയ പ്രതികരണത്തിൽ പാർട്ടിയുടെ ഒരു നേതാവിനും യാതൊരു ബന്ധവുമില്ല എന്നും അറിയിക്കുന്നു, ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പാർട്ടിക്കുള്ളിൽ ഗൂഢാലോചനയെന്ന് കെ സുധാകരൻ
തന്റെ കെപിസിസി അധ്യക്ഷ സ്ഥാനം ഇല്ലായ്മ ചെയ്യാനാണ് ഈ ഗൂഡോലോചനയെന്നാണ് സുധാകരൻ പറയുന്നത്. സുധാകരനെ രാഹുൽ ഗാന്ധി ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാൽ പകരം സുധാകരൻ എത്തുമെന്നാണ് സൂചന. ഇതിനെ ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും എതിർക്കുന്നുണ്ട്. കെ മുരളീധരനെ പോലുള്ളവർക്ക് ഇത് അംഗീകരിക്കാനേ കഴിയുന്നില്ല.
ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ പരാമർശം ചർച്ചയായത്. പ്രസംഗിച്ചപ്പോൾ ഉണ്ടാകാതിരുന്ന വിവാദം പിന്നീട് പെട്ടെന്ന് പൊങ്ങിവന്നത് സംശയകരമാണ്. ആർക്കും വേണ്ടി തന്റെ ശൈലി മാറ്റില്ല. താൻ കെപിസിസി പ്രസിഡന്റാകാതിരിക്കാൻ നീക്കമെന്നും കെ.സുധാകരൻ ആരോപിച്ചു. തൊഴിലിനെക്കുറിച്ച് പറയുന്നത് എങ്ങനെ അപമാനകരമാകും. താൻ പറഞ്ഞത് പിൻവലിക്കണമെന്ന് പറയാൻ ഷാനിമോൾ ഉസ്മാൻ എംഎൽഎ ആരെന്ന് സുധാകരൻ ചോദിച്ചു. ഇതിനൊപ്പം രമേശ് ചെന്നിത്തലയേയും വിമർശിച്ചു. കോൺഗ്രസിൽ എല്ലാവരും തനിക്ക് എതിരാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ഇതോടെയാണ് ഐ ഗ്രൂപ്പിനെ നയിക്കുന്ന ചെന്നിത്തല സുധാകരനെ പിന്തുണച്ചെത്തിയത്.
തന്നെ വിമർശിക്കുന്നവരെ സുധാകരൻ കടന്നാക്രമിച്ചിരുന്നു. തന്നെ പരസ്യമായി വിമർശിക്കാൻ ഷാനിമോൾ കെപിസിസി പ്രസിഡന്റാണോ?. പറഞ്ഞത് ജാതിയല്ല, തൊഴിലിനെക്കുറിച്ചാണ്. ഒരു തൊഴിലാളിയുടെ മകനെന്ന് മുഖ്യമന്ത്രിയെ കുറിച്ച് പറയുന്നത് എങ്ങനെ അപമാനമാകും..? അതുകൊണ്ട് തന്നെ താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിക്കെതിരായ കെ.സുധാകരന്റെ വിവാദപരാമർശം പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി. ജനറൽസെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കൾ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. വിവാദത്തിൽ സുധാകരൻ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാൻ എം.എൽഎ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ നേതാവും പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഷാനിമോൾക്ക് മറുപടിയും പരാമർശത്തിൽ ന്യായീകരണവുമായി സുധാകരൻ വീണ്ടുമെത്തി. മുഖ്യമന്ത്രിക്ക് എതിരായ വിവാദപരാമർശത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലുറച്ചാണ് സുധാകരൻ മുമ്പോട്ട് പോകുന്നത്. വിവാദത്തിന് പിന്നിൽ പാർട്ടിയിലുള്ള ചിലർ തന്നെയെന്ന് തുറന്നടിച്ച സുധാകരൻ ഹൈക്കമാൻഡ് പ്രതിനിധിക്കും പ്രതിപക്ഷ നേതാവിനും എതിരായ വിമർശനങ്ങളിലും ഉറച്ചു നിന്നു.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ ഒറ്റപ്പെടുത്തിയെന്ന് സുധാകരന് പരാതിയുണ്ട്. നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടിയിലേക്ക് നീങ്ങിയാൽ, കടുത്ത നിലപാടിലേക്ക് കടക്കാൻ തന്നെയാണ് സുധാകരന്റെയും തീരുമാനം. പ്രതിപക്ഷ നേതാവിനെയും എഐസിസി സെക്രട്ടറിയെയും അടക്കം വിമർശിച്ച സാഹചര്യത്തിൽ സുധാകരന് എതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലയിലാണ് എ ഗ്രൂപ്പ് നേതൃത്വം. മുഖ്യമന്ത്രിക്ക് എതിരായ പരാമർശം ജാതീയമല്ലെന്ന് വിശദീകരിക്കുന്ന സുധാകരൻ തിരുത്തില്ലെന്നും ആവർത്തിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കമാൻഡ് തന്നെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. എന്നാൽ തർക്കങ്ങൾ പുതിയ തലങ്ങളിലേക്ക് വികസിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ തലവേദന ഇരട്ടിയാക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പരാമർശത്തിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നത് പാർട്ടിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല. താൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ പാർട്ടിക്കുള്ളിൽ ഗൂഢസംഘം പ്രവർത്തിക്കുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും കെ. സുധാകരൻ പറയുന്നു. വിമർശകരെ തൃപ്തിപ്പെടുത്താൻ താൻ ശൈലി മാറ്റില്ലെന്നും വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- വലതുകൈയിൽ ടാറ്റു പതിച്ച ആ കള്ളൻ ബിഹാറിലെ 'റോബിൻ ഹുഡ്'; അതീവസുരക്ഷയുള്ള ഭീമജൂവലറി ഉടമ ബി.ഗോവിന്ദന്റെ തലസ്ഥാനത്തെ വസതിയിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു; ബിഹാറിയായ ഇർഫാനെ തിരിച്ചറിഞ്ഞത് ആന്ധ്രാ പൊലീസ്
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയെ 'റെഡ് ലിസ്റ്റിൽ' ഉൾപ്പെടുത്തി ബ്രിട്ടൻ; ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വിലക്ക്; തീരുമാനം ബോറിസ് ജോൺസൻ ഇന്ത്യ സന്ദർശനം റദ്ദാക്കിയതിന് പിന്നാലെ; ബ്രിട്ടൻ, അയർലൻഡ് സ്വദേശികൾക്ക് ഇളവ്; പാക്കിസ്ഥാനും ബംഗ്ലാദേശും ചുവപ്പു പട്ടികയിൽ
- അടിമാലിയിൽ നിന്ന് കാണാതായ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് പാൽക്കുളം മേട്ടിൽ; ഇരുവരെയും കാണാതായത് അഞ്ചുദിവസം മുമ്പ്
- വൈഗയെ കൊന്നത് സനുവെന്ന് ഉറപ്പിക്കുമ്പോഴും എങ്ങനെ എന്നതിൽ അവ്യക്തത; തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു; ഫ്ളാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകം; ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യവും ദുരൂഹം; സനുവിന്റെ രഹസ്യജീവിതത്തിന്റെ ചുരുളഴിക്കാൻ ഭാര്യയെയും ചോദ്യം ചെയ്യും
- കൂട്ടക്കുഴിമാടങ്ങൾ ഗുജറാത്തിൽ ഒരുങ്ങുമ്പോഴും തല ഉയർത്തി വർഗീയത; മുസ്ലിം വളണ്ടിയർമാരോട് വഡോദരയിലെ കാശ് വാഡി ശ്മശാനത്തിൽ പ്രവേശിക്കരുതെന്ന് ബിജെപി നേതാക്കൾ; പ്രവേശനം നിഷേധിച്ചത് ശവദാഹത്തിനുള്ള മരത്തടികളും ചാണകവും എത്തിച്ച് നൽകിയിരുന്നയാൾക്ക്; മരണം കുതിച്ച് ഉയരുമ്പോഴും ബിജെപി വർഗീയത കളിക്കുന്നുവെന്ന് ആരോപണം
- പൂണെയിൽ ലോഹങ്ങളുടെ ഹോൾസെയിൽ ബിസിനസിൽ സനു മോഹൻ കസ്റ്റമേഴ്സിനെ വീഴ്ത്തിയത് വില കുറച്ച് വിറ്റ്; കച്ചവടം പൊടിപൊടിച്ചപ്പോൾ വിതരണക്കാർക്ക് കാശ് കൊടുക്കാതായി; അഞ്ചുവർഷം മുമ്പ് കുടുംബവുമായി നാട്ടിലേക്ക് മുങ്ങുമ്പോൾ നടത്തിയത് 11.5 കോടിയുടെ തട്ടിപ്പ്; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെയുടെ അന്വേഷണം
- 'കൊടിയേറി, ഇനി ആറാം നാൾ പൂരം' എന്ന് തൃശൂർ എഡിഷനിൽ; ബാക്കി 9 എഡിഷനുകളിലും 'തീവ്രവ്യാപനം: ജാഗ്രത' എന്ന തലക്കെട്ട്; 'പൂരം കൊടിയേറി'. അസാമാന്യ 'കരുതൽ'; ദേശാഭിമാനിയെ പരിഹസിച്ച് അനിൽ ആന്റണി
- കോവിഡിനെ പിടിച്ചുകെട്ടാൻ വാക്സിൻ വിതരണനയം ഉദാരമാക്കി മോദിസർക്കാർ; മൂന്നാം ഘട്ടത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന; സംസ്ഥാന സർക്കാരുകൾ വാക്സിൻ വാങ്ങേണ്ടത് നിർമ്മാതാക്കൾ മുൻകൂട്ടി നിശ്ചയിക്കുന്ന വിലയ്ക്ക്; കേന്ദ്ര ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഡോസുകൾ നൽകുക കേസുകളുടെ എണ്ണം നോക്കി; വാക്സിൻ പാഴാക്കിയാൽ ക്വാട്ട കുറയും; വാക്സിൻ വിതരണ നയമാറ്റങ്ങൾ ഇങ്ങനെ
- കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ; സർക്കാർ വിരുദ്ധ വികാരം പ്രകടം; യുഡിഎഫ് 80 സീറ്റുകൾ നേടും; വിജയ സാധ്യത ചർച്ച ചെയ്ത് കെപിസിസി ആസ്ഥാനത്ത് ഡിസിസി പ്രസിഡന്റുമാരുടെ യോഗം
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- എന്നെയും ഭാര്യയെയും തമ്മിൽ തെറ്റിച്ചതും അവസാനം പൊലീസ് കേസ് ആക്കിയതും അവരാണ്; എല്ലാത്തിനും കാരണം ബിൻസി; തറവാടിന്റെ തകർച്ചയ്ക്കു കാരണം ജയ്സൺ അവരെ കെട്ടിയത്; സ്വത്തുക്കളും പോയെന്ന് ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
- വണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയം
- അവളുടെ വാക്കു വിശ്വസിച്ചു; കുഞ്ഞിന്റെ ഭാവി ഓർത്താണ് അന്ന് ക്ഷമിച്ച് ഒപ്പം കൂട്ടിയത്; വീണ്ടും പോകുമെന്ന് പ്രതീക്ഷിച്ചില്ല; ഇനി ഒരിക്കലും തിരികെ ജീവിതത്തിലേക്ക് വിളിക്കില്ലെന്ന് ഒരു വയസ്സുള്ള കുഞ്ഞിനെ ചേർത്ത് പിടിച്ചു പറയുന്ന അച്ഛൻ; പത്താംക്ലാസിൽ തുടങ്ങിയ പ്രണയം വിവാഹമായപ്പോൾ 'സഞ്ചു' കാമുകനായി; ഇനി മുനീറിന് വേണ്ടത് ആൻസിയിൽ നിന്ന് വിവാഹ മോചനം
- നന്നായി മലയാളം സംസാരിക്കുന്ന പ്രതിക്ക് വേണ്ടി ദ്വിഭാഷി; അഞ്ചരയ്ക്ക് കൊലപാതകവും ആറു മണിക്ക് തീവണ്ടി യാത്രയും; തിരിച്ചെത്തിയപ്പോൾ സെൻകുമാറും വിളിച്ചു; തമിഴ്നാട്ടിൽ പോയപ്പോൾ അറസ്റ്റും! അമീറുൾ ഇസ്ലാം നിരപരാധിയെന്ന് അമ്പിളി ഓമനക്കുട്ടൻ; ജിഷാ കേസ് അട്ടിമറിച്ചോ? ആക്ഷൻ കൗൺസിൽ കൺവീനറുടെ പോസ്റ്റിൽ ചർച്ച
- ഇപിയേയും ഐസക്കിനേയും സുധാകരനേയും വെട്ടിയത് ലാവ്ലിന്റെ പേടിയിൽ; എംവി ഗോവിന്ദന് താക്കോൽ സ്ഥാനം കിട്ടുമെങ്കിലും അഴിമതി കേസിൽ രാജി വേണ്ടി വന്നാൽ കോളടിക്കുക ശൈലജ ടീച്ചറിന്; രാധാകൃഷ്ണനും രാജീവിനും ബാലഗോപാലിനും ആലോചനകളിൽ മന്ത്രിപദം; പുതിയ ടീമിനെ മനസ്സിൽ നിശ്ചയിച്ച് പിണറായി വിജയൻ
- യുഡിഎഫ് എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും; എൽഡിഎഫിനാണ് അധികാരമെങ്കിൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടും; തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനും; പുതിയ സർക്കാരിനെ കുറിച്ചുള്ള കൂട്ടലും കുറയ്ക്കലും ഇങ്ങനെ; ആരാകും ആ 'വെള്ളിമൂങ്ങ'?
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍