Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവർ ഒരു ചക്കി പൂച്ച മാത്രം; കുട്ടികളെ പ്രസവിക്കാനും അവയെ തിന്നാനും മടിക്കാത്ത പെൺപൂച്ച; കള്ള് ഷാപ്പ് മുതലാളിമാരുടെ കാശും വാങ്ങിയിട്ടുണ്ട്; ഗൗരിയമ്മയ്ക്ക് എതിരെ ആരോപണവുമായി കെകെ ഷാജു

അവർ ഒരു ചക്കി പൂച്ച മാത്രം; കുട്ടികളെ പ്രസവിക്കാനും അവയെ തിന്നാനും മടിക്കാത്ത പെൺപൂച്ച; കള്ള് ഷാപ്പ് മുതലാളിമാരുടെ കാശും വാങ്ങിയിട്ടുണ്ട്; ഗൗരിയമ്മയ്ക്ക് എതിരെ ആരോപണവുമായി കെകെ ഷാജു

ആലപ്പുഴ : ഗൗരിയമ്മ തികഞ്ഞ തട്ടിപ്പുക്കാരിയെന്ന് ജെ എസ് എസ് വിഘടിത വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു. ഗൗരിയമ്മ സിപിഎമ്മിലേക്ക് മടങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ഷാജുവിന്റെ ആരോപണങ്ങൾ. കഴിഞ്ഞ ദിവസം ജെഎസ്എസ് സംസ്ഥാന കമ്മറ്റി ഓഫീസ് പിടിച്ചെടുക്കലുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഷാജുവിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരിയമ്മയ്ക്ക എതിരെ രൂക്ഷ ആരോപണങ്ങളുമായി ഷാജു രംഗത്ത് വന്നത്.

കള്ള് വ്യവസായത്തിൽ ഗ്രൂപ്പ് സംവിധാനം ഒരുക്കാൻ അധികാരമുപയോഗിച്ച് എക്‌സൈസ് മന്ത്രിയെ സ്വാധീനിച്ച് ഷാപ്പ് ഉടമകൾക്ക് ഒത്താശചെയ്തതിന് ഗൗരിയമ്മ വാങ്ങിയത് 20 ലക്ഷം. എം എൽ എമാരെന്ന നിലയിൽ ഞ്ഞങ്ങളുടെ നാലുപേരുടെ കൈയിൽനിന്നും വാങ്ങിയത് 4 ലക്ഷം, അഗ്രികൾച്ചർ സൂപ്രണ്ട് അനിൽകുമാറിൽനിന്നും വാങ്ങിയത് 1.5 ലക്ഷം. പാർട്ടി ആഫീസ് പണിയാൻ കേരളം മുഴുവൻ 1 രുപ രസീത് അടിച്ച് പിരിച്ചത് 1 കോടി. ഇതൊക്കെ ഗൗരിയമ്മയിക്ക് പിരിവെടുത്ത് കിട്ടിയ പണമാണ്. പിന്നെ എങ്ങനെയാണ് സ്വന്തം പണമാകുന്നത്. പക്ഷെ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് ഇതുവരെയും കാണിച്ചിട്ടില്ല. പാർട്ടിയൊട്ട് ചോദിച്ചിട്ടുമില്ല.

ഗൗരിയമ്മ പണം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ജെ എസ് എസ്സ് എന്ന പാർട്ടിയിലൂടെയാണ്. ഈ പണം കൊടുത്താണ് ഗൗരിയമ്മ പാർട്ടി ആഫീസ് വാങ്ങിയത്. മാത്രമല്ല രേഖകളിലെല്ലാം ജെ എസ് എസ്സിനായി പാർട്ടി ജനറൽ സെക്രട്ടറി കെ ആർ ഗൗരിയമ്മ എന്നാണ് രേഖ. മാത്രമല്ല ജനപ്രതിനിധിയെന്ന നിലയിൽ ഗൗരിയമ്മ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയിരിക്കുന്ന പ്രോപർട്ടി ലിസ്റ്റിൽ ആഫീസുകളുടെ കണക്കില്ല. സ്വന്തമായിരുന്നെങ്കിൽ ലിസ്റ്റിൽ ഉൾപ്പെടുത്താതിരുന്നതെന്തെ. ഗൗരിയമ്മ തന്റെ പേഴ്‌സിലെ കാശ് ഉപോയിഗിച്ചുവെന്ന് പറയുന്നത് ഇത്തരത്തിലാണ്. ഇപ്പോൾ ഇത് മാറ്റിപറയാൻ കാര്യവും ഇത്തരം കാര്യങ്ങൾ പുറത്താകുമെന്ന് ഭയന്നാണ്.

അതേസമയം ഗൗരിയമ്മ ഒരു ചക്കി പൂച്ചമാത്രം. കുട്ടികളെ പ്രസവിക്കാനും അവയെ തിന്നാനും മടിക്കാത്ത പെൺപൂച്ച. ഇതാണ് ഗൗരിയമ്മ. പാർട്ടിയുടെ രൂപീകരണ വേളയിൽ ഉണ്ടായിരുന്ന മുഴവൻ തലമുതിർന്ന നേതാകകളെയും ഒതുക്കി. നാരായൺജി, കെ വേണു, അജിത അങ്ങനെ ഒട്ടേറെപേർ. ഇപ്പോൾ ടി വി തോമസിനെ വെള്ളം കുടിച്ച് മരിക്കാൻ അനുവദിക്കാത്ത പാർട്ടിയിലേക്ക് വീണ്ടും കയറി ചെല്ലുകയാണ് തള്ള. താൻ പാർട്ടി വിട്ട് ജെ എസ് എസ്സിൽ ചേരാൻ തയ്യാറെടുത്തപ്പോൾ പ്രതിപക്ഷ നേതാവ് വി എസ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട് ഇവർ ശരിയല്ലെന്ന് , ഷാജു കൂട്ടിചേർത്തു.

ഇ എം എസ് മരണപ്പെട്ടപ്പോൾ മൃതദേഹം കാണാൻ താൻ ഗൗരിയമ്മയെ നിർബന്ധിച്ചിരുന്നു. പക്ഷെ അയ്യാളുടെ മുഖം കാണാൻ തനിക്ക് കഴിയില്ലെന്ന് ഗൗരിയമ്മ അറിയിച്ചതായി ഷാജു പറഞ്ഞു. അത്ര നികൃഷ്ടമായി സി പി എമ്മിനെ കണ്ട ഗൗരിയമ്മ ഇപ്പോൾ സ്വത്തുകാട്ടി സിപി എമ്മിനെ അപമാനിക്കുകയാണ്. കേരളത്തിൽ ബക്കറ്റ് പിരിവ് നടത്തിയാൽ കോടികൾ പിരിഞ്ഞുകിട്ടുന്ന പാർട്ടിയാണ് സി പി എം. എന്നാൽ പാർട്ടിയുടെ മറവിൽ സ്വത്തുമുഴുവൻ ജെ എസ് എസ്സിന് നൽകാതെ തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ വിവാദത്തിന് അടിസ്ഥാനം. ഏതായാലും ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ അമർച്ച ചെയ്യാമെന്ന ഗൗരിയമ്മയുടെ മോഹം നടപ്പില്ല.

പാർട്ടി ശക്തമായി നിലപാടെടുക്കുമെന്നും ഷാജു പറഞ്ഞു. ഇന്നലെ തനിക്ക് നേരെ നടന്ന അക്രമണം കരുതി കൂട്ടിയുള്ളതാണ്. പൊലീസ് സബ് ഇൻസ്‌പെക്ടർ ബ്രഞ്ച് സെക്രട്ടറിയെപോലെ പ്രവർത്തിച്ചെന്നും ഷാജു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP