Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ; മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല; ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകരക്കാർ വീഴില്ല; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ

ആരെയും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ; മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല; ഒരുതരത്തിലുള്ള വ്യാജ പ്രചാരണങ്ങളിലും വടകരക്കാർ വീഴില്ല; വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി പറമ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

വടകര : അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങൾ തന്റെ പേരിൽ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യാജ ആരോപണങ്ങളാണ് എൽഡിഎഫ് ഉന്നയിക്കുന്നത്. അത് മാധ്യമങ്ങൾ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും പ്രചരിപ്പിക്കുന്നു. എന്റെ പേജിൽനിന്ന് എതിർ സ്ഥാനാർത്ഥിക്കെതിരെ ഞാൻ പോസ്റ്റിട്ടു എന്നാണ് പറയുന്നത്. എന്റെ പേജ് ആർക്കും കേറി പരിശോധിക്കാം. ആക്ഷേപകരമായ ഒരു വാക്ക് എങ്കിലും ഇവർ കണ്ടെത്തി തരട്ടെയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുമ്പോഴായിരുന്നു ഷാഫിയുടെ പ്രതികരണം.

'നാദാപുരത്ത് പടക്കം പൊട്ടിയത് ഞാൻ പറഞ്ഞിട്ട് ഉണ്ടാക്കിയ ബോംബാണ് എന്ന് ഇവർ പ്രചരിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയാണ് ഇവരുടെ വ്യാജ പ്രചാരണത്തിന്റെ ഉത്തരവാദി എന്ന് ഞാൻ പറഞ്ഞിട്ടില്ല. പാനൂരിൽ ബോംബ് പൊട്ടി അവരുടെ പ്രവർത്തകൻ ചിന്നിച്ചിതറി. അവരുടെ സ്ഥാനാർത്ഥിയാണ് ബോംബുണ്ടാക്കാൻ പറഞ്ഞത് എന്ന് ഞാൻ പറഞ്ഞിട്ടില്ല. ധ്യാൻ ശ്രീനിവാസന്റെ കൂടെ ഞാൻ നിൽക്കുന്ന ചിത്രം മാറ്റി വേറൊരാളുടെ ചിത്രം വെച്ചു. സ്ഥാനാർത്ഥി പറഞ്ഞിട്ടാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല'-ഷാഫി പറമ്പിൽ പറഞ്ഞു.

ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളർന്നുവന്ന ആളല്ല താൻ. ആർക്കെതിരേയും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചിട്ടില്ല. 22 വർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്. ഉമ്മൻ ചാണ്ടിയുടെ കൈപിടിച്ചാണ് രാഷ്ട്രീയം പഠിച്ചത്. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങൾ വീഴില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP