Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുണ്ടാ പ്രമുഖരെ വെച്ച് സിപിഎം എന്തഭ്യാസം നടത്തിയാലും കെ.റെയിലിനെതിരെ ഉള്ള സമരം തുടരും; ഇങ്ങനെയെങ്കിൽ കൊടി സുനിയെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുന്നതാകും നല്ലതെന്ന് ഷാഫി പറമ്പിൽ

ഗുണ്ടാ പ്രമുഖരെ വെച്ച് സിപിഎം എന്തഭ്യാസം നടത്തിയാലും കെ.റെയിലിനെതിരെ ഉള്ള സമരം തുടരും; ഇങ്ങനെയെങ്കിൽ കൊടി സുനിയെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുന്നതാകും നല്ലതെന്ന് ഷാഫി പറമ്പിൽ

അനീഷ് കുമാർ

കണ്ണൂർ: വരേണ്യ വർഗ്ഗത്തിന്റെയും പൗരപ്രമുഖരുടെയും പാർട്ടിയായ സിപിഎം ഗുണ്ടാ പ്രമുഖന്മാരെ വച്ച് എന്ത് അഭ്യാസം നടത്തിയാലും കെ റെയിൽ വിഷയത്തിൽ നിന്ന് നേരിടുന്ന എതിർപ്പിൽ നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്ന് യൂത്ത് കോൺ: സംസ്ഥാന പ്രസി.ഷാഫി പറമ്പിൽ പറഞ്ഞു. കണ്ണൂർ ഡി.സി.സി ഓഫിസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെറയിൽ പദ്ധതി നടപ്പാക്കുമ്പോഴുള്ള പാരിസ്ഥിതിക - സാമൂഹിക-സാമ്പത്തിക ആഘാതത്തിന് ഗുണ്ടായിസമാണ് മറുപടിയെങ്കിൽ ഈ സർക്കാറിന് അധികാലം മുമ്പോട്ട് പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് കത്തിച്ച് നാലുപേരെ ചുട്ടുകൊന്നവരാണ് സിപിഎം. രണ്ട് കൊലക്കേസിൽ പ്രതിയായ പി.ജയരാജനും തങ്ങളെ സമര രീതി പഠിപ്പിക്കേണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

മനുഷ്യനെയും മൃഗങ്ങളെയും പാമ്പിനെയും ചുട്ടുകൊന്നവർ സമരരീതി പഠിപ്പിക്കേണ്ട. സമരത്തെ പൊലീസ് നേരിടുന്നത് എതിർപ്പുകളോടെ അംഗീകരിക്കാം. പൊലീസ് നോക്കി നിൽക്കെ ഭരണപക്ഷ പാർട്ടിഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യ സമരത്തെ നേരിടുകയാണ് ചെയ്തത്. മന്ത്രി എം.വി ഗോവിന്ദന്റെ പേഴ്‌സണൽ സ്റ്റാഫും ഡി.വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജിർ ജയരാജന്റെ ഗൺമാൻ ഉൾപ്പെടെയുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഇങ്ങനെയെങ്കിൽ കൊടി സുനിയെ ആഭ്യന്തര വകുപ്പ് മന്ത്രിയാക്കുന്നതാകും നല്ലതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു സീതാറാം യച്ചൂരിയുടെ ഓഫീസിൽ കയറി ഗുണ്ടായിസം കാണിച്ച ആർ.എസ്.എസുകാരന്റെ തനി പകർപ്പാണ് ജനാധിപത്യ സമരത്താട് കണ്ണുരിൽ സിപിഎമ്മും ഡിവൈ.എഫ് ഐ യും ആവർത്തിച്ചത്. സമരത്തിന് നേരെ നടന്ന അക്രമത്തെ ആർ.എസ്എസും സി .പി .എമ്മും ഒരുപോലെ ഒരേ രീതിയുമാണെന്നും സമരത്തെ തല്ലിയും കൊന്നും ഒതുക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസി.. മാർട്ടിൻ ജോർജ് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP