Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നടപടി; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകി; മുഖം മിനുക്കൽ നടപടി ഓഫീസ് ആക്രമണം ദേശീയ തലത്തിൽ സിപിഎമ്മിന് നാണക്കേടായി മാറിയപ്പോൾ

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നടപടി; എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു; പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിക്ക് ചുമതല നൽകി; മുഖം മിനുക്കൽ നടപടി ഓഫീസ് ആക്രമണം ദേശീയ തലത്തിൽ സിപിഎമ്മിന് നാണക്കേടായി മാറിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐയിൽ നടപടി. വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ഏഴംഗ അഡ്ഹോക് കമ്മിറ്റിക്ക് പകരം ചുമതല. സംസ്ഥാന നേതൃത്വത്തിന്റെതാണ് നടപടി. കേസിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം അറസ്റ്റിലായിരുന്നു.

സിപിഎം നിർദേശ പ്രകാരമാണ് എസ്എഫ്ഐ നടപടി സ്വീകരിച്ചത്. ബഫർ സോൺ വിഷയത്തിൽ വയനാട് എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുലിന്റെ കൽപ്പറ്റയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് എസ്എഫ്ഐ ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിലേക്ക് ഇടുച്ചു കയറിയ പ്രവർത്തകർ, രാഹുലിന്റെ മുറിയിൽ വാഴ വയ്ക്കുകയും സാധനങ്ങൾ തല്ലി തകർക്കുകയും ചെയ്തു. തടയാനെത്തിയ ഓഫീസ് ജീവനക്കാരെയും മർദിച്ചു.

സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസ്-സിപിഎം രാഷ്ട്രീയ സംഘർഷം ഉടലെടുത്തിരുന്നു. ഇരു പാർട്ടികളുടെയും നിരവധി ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടായി.

എസ്എഫ്ഐയെ തള്ളി സിപിഎം സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. എസ്എഫ്ഐ സംസ്ഥാന നേതാക്കളെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റിക്ക് എതിരെ നപടിയെടുക്കാൻ എസ്എഫ്ഐ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP