Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ പെട്ട ജില്ലാ അദ്ധ്യക്ഷൻ ആദിത്യനെ മാറ്റി; എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കയ്യാങ്കളി; ആദിത്യന് പകരം നന്ദൻ പുതിയ പ്രസിഡന്റ്; സെക്രട്ടറിയായി ആദർശ് തുടരും

കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ പെട്ട ജില്ലാ അദ്ധ്യക്ഷൻ ആദിത്യനെ മാറ്റി; എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കയ്യാങ്കളി; ആദിത്യന് പകരം നന്ദൻ പുതിയ പ്രസിഡന്റ്; സെക്രട്ടറിയായി ആദർശ് തുടരും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കാട്ടാക്കട ആൾമാറാട്ട വിവാദത്തിൽ പെട്ട ജില്ല അദ്ധ്യക്ഷൻ ആദിത്യനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതിനെ ചൊല്ലി എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ കയ്യാങ്കളി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലെ ആൾമാറാട്ട വിവാദത്തിലാണ് ആദിത്യൻ ഉൾപ്പെട്ടത്. വഞ്ചിയൂർ ഏരിയയിൽ നിന്നുള്ള നന്ദനാണു പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി ആദർശ് തുടരും. ഇതാണ് അടിയിൽ കലാശിച്ചത്.

കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച എഎസ് അനഘയക്ക് പകരം ആൾമാറാട്ടം നടത്തി എസ്എഫ്ഐ ഏര്യാ സെക്രട്ടറി വിശാഖിന്റെ പേര് സർവകലാശാലയെ അറിയിച്ചതാണ് കേസ്. ഈ സംഭവത്തിൽ ആദിത്യന് എതിരെയും ആരോപണം ഉയർന്നിരുന്നു.

ജില്ലാ സമ്മേളനത്തിൽ ആൾമാറാട്ടം അടക്കമുള്ള വിഷയങ്ങൾ പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നില്ല. എന്നാൽ സമ്മേളന പ്രതിനിധികളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു. 2022 ഡിസംബർ 30നാണു ആദിത്യനെ ജില്ലാ പ്രസിഡന്റായും ആദർശിനെ ജില്ലാ സെക്രട്ടറിയായും ചുമതലപ്പെടുത്തി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥനും പ്രസിഡന്റ് ജോബിൻ ജോസും മദ്യപിച്ച് റോഡിൽ നൃത്തം ചെയ്ത വീഡിയോ പുറത്തുവന്നതിന് പിന്നാലെ, ഇവരെ മാറ്റിയാണ് പുതിയ പ്രസിഡന്റായി ആദിത്യനെയും സെക്രട്ടറിയായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP