Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കിൽ പ്രതിരോധം തീർക്കും; പൊലീസിനെതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്; വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല മണ്ഡലമെന്നും സമരം ന്യായീകരിച്ചു കെ ആർ അവിഷിത്ത്

എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കിൽ പ്രതിരോധം തീർക്കും; പൊലീസിനെതിരെ ഭീഷണി മുഴക്കി എസ്എഫ്ഐ നേതാവ്; വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല മണ്ഡലമെന്നും സമരം ന്യായീകരിച്ചു കെ ആർ അവിഷിത്ത്

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: രാഹുൽഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിനെ തുടർന്നുണ്ടായ പൊലീസ് നടപടികൾക്കെതിരെ ഭീഷണിയുമായി വയനാട് എസ്എഫ്ഐ ജില്ലാ മുൻ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ ആർ. എസ്എഫ്ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കിൽ പ്രതിരോധം തീർക്കുമെന്ന് കേസിലെ പ്രതികൂടിയായ അവിഷിത് പറഞ്ഞു. കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരുമെന്നാണ് അവിഷിത് ഫേസ്‌ബുക്കിൽ കുറിച്ചത്.

എംപി ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനെ അവിഷിത് ന്യായീകരിച്ചു. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വിദ്യാർത്ഥികൾ എന്ന നിലയിൽ എസ്എഫ്ഐയുടെ വിഷയമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയായ അവിഷിത് പറഞ്ഞു.'സമരത്തിലെ അനിഷ്ട സംഭവങ്ങൾ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ. വയനാട് എംപിക്ക് സന്ദർശനത്തിന് വരാനുള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം.' എന്നും അവിഷിത്ത് വിമർശിച്ചു.

അവിഷിത്തിന്റെ കുറിപ്പിന്റെ പൂർണരൂപം:

'എസ്എഫ്‌ഐ എന്തിന് ബഫർസോൺ വിഷയത്തിൽ ഇടപെടണം എസ്എഫ്‌ഐ ക്ക് അതിൽ ഇടപെടാൻ എന്ത് ആവിശ്യമാണുള്ളത് എന്ന് ചോദിക്കുന്നവരോട് ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാർത്ഥികൾ എന്ന നിലയിൽ എസ്എഫ്‌ഐ യുടെ കൂടെ വിഷയമാണ്...സമരത്തിൽ ഉണ്ടായിട്ടുള്ള അനിഷ്ടസംഭവങ്ങൾ അത് ആ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ, നിയമപരമായി നീങ്ങട്ടെ..

ഇപ്പോൾ വയനാട് എംപി വീണ്ടും 3 ദിവസത്തെ സന്ദർശനത്തിന് വരുന്നുണ്ട് പോലും വീണ്ടും ഞങ്ങൾ ആവർത്തിക്കുകയാണ് വയനാട് എംപി ക്ക് സന്ദർശനത്തിന് വരാൻ ഉള്ള സ്ഥലമല്ല അയാളുടെ പാർലമെന്റ് മണ്ഡലം..ഈ സംഭവത്തിന്റെ പേരിൽ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കിൽ കേരളത്തിലെ പൊലീസ് കോൺഗ്രസ് പ്രവർത്തകരുടെ പണിയാണ് എടുക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഞങ്ങൾക്ക് പ്രതിരോധം തീർക്കേണ്ടി വരും..'

നിലവിൽ അവിഷിത്ത് പൊലീസ് കസ്റ്റഡിയിലാണ്. എന്നാൽ സംഭവം നടന്നതിന് ശേഷം സ്ഥലം സന്ദർശിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം വൈകിയാണ് അവിഷിത്ത് സംഭവ സ്ഥലത്തെത്തിയതെന്നാണ് സിപിഐഎം നേതാക്കൾ വിശദീകരിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടികാട്ടി അവിഷിത്ത് ഈ മാസം ആദ്യം ആരോഗ്യമന്ത്രിയുടെ സ്റ്റാഫിൽ നിന്നും ഒഴിഞ്ഞുവെന്നും നേതാക്കൾ പറയുന്നു.

ഓഫീസ് അക്രമിച്ച സംഭവത്തിൽ ഇതിനകം 25 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. അത് ആദ്യം അറസ്റ്റ് ചെയ്ത 19 പേരെ ജില്ലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. എസ്എഫ്ഐ ജില്ലാ പ്രസിഡണ്ട് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരെ ഉൾപ്പെടെയാണ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP