Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പുതിയ പാർട്ടി രൂപീകരണത്തിന് ഒരുങ്ങിയ കോവൂർ കുഞ്ഞുമോനു തിരിച്ചടി; രൂപീകരണയോഗത്തിൽ വാക്‌പോര്; മുദ്രാവാക്യം വിളിയുമായി ഒരു സംഘം വേദിവിട്ടു

പുതിയ പാർട്ടി രൂപീകരണത്തിന് ഒരുങ്ങിയ കോവൂർ കുഞ്ഞുമോനു തിരിച്ചടി; രൂപീകരണയോഗത്തിൽ വാക്‌പോര്; മുദ്രാവാക്യം വിളിയുമായി ഒരു സംഘം വേദിവിട്ടു

കൊച്ചി: ആർഎസ്‌പി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ച കോവൂർ കുഞ്ഞുമോന്റെ പുതിയ പാർട്ടി രൂപീകരണത്തിനു തിരിച്ചടി. എറണാകുളത്തു പാർട്ടി രൂപീകരണ യോഗത്തിൽ ഇരുവിഭാഗം നേതാക്കൾ വാഗ്വാദം നടത്തിയതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു.

യോഗം കലുഷമാക്കിയത് യോഗത്തിലെ പ്രസീഡിയം തിരഞ്ഞെടുപ്പാണ്. പ്രസീഡിയത്തിലേക്ക് നിരവധി കുറ്റാരോപണത്തിന്റെ പേരിൽ ആർ. എസ്. പിയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് പുറത്താക്കിയവരേയും ജെ. എസ്. എസ്., സി. എം. പി. തുടങ്ങിയ പാർട്ടികളിൽ നിന്ന് വന്നവരെയും ഉൾപ്പെടുത്തരുതെന്ന് ജില്ലയിലെ മുതിർന്ന നേതാവായ എം. ആർ. സത്യനേശന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ തയ്യാറാകാത്തതിനാൽ മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്‌കരിക്കുകയായിരുന്നു അവർ.

ഇതോടെ മറ്റ് പ്രവർത്തകരും ഹാൾ വിട്ടിറങ്ങി. ഹാളിന് വെളിയിൽ കെട്ടിയ കൊടികൾ അഴിച്ചെടുത്ത് നഗരത്തിൽ പ്രകടനം നടത്തി. തുടർന്ന് ഹാളിന് തൊട്ടുമുന്നിൽ നടത്തിയ യോഗം എ. എ. അസീസ് സംസ്ഥാന സെക്രട്ടറിയായ ആർ. എസ്. പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ യോഗം എം. ആർ. സത്യനേശൻ ഉദ്ഘാടനം ചെയ്തു. കോവൂർ കുഞ്ഞുമോൻ പാർട്ടിയിൽ നിന്ന് രാജിവച്ചപ്പോൾ ജില്ലയിൽ പാർട്ടി രൂപീകരണത്തിന് ആദ്യം മുന്നിട്ടിറങ്ങിയ ആളാണ് സത്യനേശൻ. അഭിപ്രായവ്യത്യാസത്തെ തുടർന്ന് ഒരുവിഭാഗം വിട്ടിറങ്ങിയതു കോവൂർ കുഞ്ഞുമോന്റെ പാർട്ടിക്കു തിരിച്ചടിയായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP