Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹിയിൽ വെച്ച് നറുക്കെടുപ്പിലൂടെ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ ചായ കൊണ്ട് വരുന്നവർക്ക് സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞ് കൈയടി നേടി; ജനകീയ അടിത്തറയില്ലാതെ ജനപ്രതിനിധിയാകാനുള്ള വടക്കന്റെ മോഹം മുളയിലേ നുള്ളിയത് സേനാപതി വേണുവിന്റെ 2009ലെ പ്രസംഗം; സ്ഥാനമോഹി പാർട്ടി വിടുമ്പോൾ ശരിയാകുന്നത് ഉടുമ്പൻ ചോലയിൽ മണിയാശാനെ വിറപ്പിച്ച സേനാപതിയുടെ വാക്കുകൾ തന്നെ

ഡൽഹിയിൽ വെച്ച് നറുക്കെടുപ്പിലൂടെ പ്രസംഗിക്കാൻ അവസരം കിട്ടിയപ്പോൾ ചായ കൊണ്ട് വരുന്നവർക്ക് സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞ് കൈയടി നേടി; ജനകീയ അടിത്തറയില്ലാതെ ജനപ്രതിനിധിയാകാനുള്ള വടക്കന്റെ മോഹം മുളയിലേ നുള്ളിയത് സേനാപതി വേണുവിന്റെ 2009ലെ പ്രസംഗം; സ്ഥാനമോഹി പാർട്ടി വിടുമ്പോൾ ശരിയാകുന്നത് ഉടുമ്പൻ ചോലയിൽ മണിയാശാനെ വിറപ്പിച്ച സേനാപതിയുടെ വാക്കുകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ടോം വടക്കൻ എന്ന മുൻ എഐസിസി സെക്രട്ടറി കോൺഗ്രസ് വിട്ട് ബിജപിയിൽ ചേർന്നത് ഇന്നാണ്. പലവിധ കാരണങ്ങളും അതിനെ കുറിച്ച് പറഞ്ഞ് കേൾക്കുന്നുമുണ്ട്. പുൽവാമ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിപാടാണ് തന്നെ പാർട്ടി വിടുന്നതിനെ കുറിച്ച് ചിന്തിപ്പിച്ചതെന്നും ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്ന യൂസ് ആൻഡ് ത്രോ നിലപാട് മാത്രമാണ് കോൺഗ്രസിന് എന്നും ടോം പറയുന്നു. എന്നാൽ ശരിക്കുള്ള കാരണം അതൊന്നുമല്ല എന്ന് എല്ലാവർക്കും ടോം വടക്കനെ പോലെ തന്നെ അറിയാം. ലോക്‌സഭയിൽ മത്സരിക്കുക എന്നതും ജനപ്രതിനിധിയാവുകയെന്നതും ടോം വടക്കന്റെ ചിരകാല സ്വപ്‌നമായിരുന്നു. അതിമാഹമായ ആ സ്വപ്‌നത്തെ മുളയിലെ നുള്ളിയത് ഒരു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആണ്. പേര് സേനാപതി വേണു.

സംഭവം നടക്കുന്നത് ഒരു പത്ത് വർഷം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2009ൽ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണയം നടക്കുമ്പോൾ ആണ് ഡൽഹിയിൽ വെച്ച് നറുക്കെടുപ്പിലൂടെ ലഭിച്ച അവസരം സേനാപതി വേണു ഉപയോഗിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനുള്ള എല്ല ഒരുക്കവും ടോം നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളെല്ലാം സോണിയയുടേയും മറ്റും സ്തുതിപാടകരായി മാറിയ വേദിയിൽ എഐസിസി യിലെ തൂപ്പുകാർക്കും ചായകൊണ്ടുവരുന്നവർക്കും കേരളത്തിൽ പാർട്ടി ടിക്കറ്റ് നൽകരുതെന്ന് തനി ഹിന്ദിയിൽ തന്നെ പ്രസംഗിച്ച് വേണു താരമായി. അതോടെ സോണിയയുടെ മനംമാറി. വടക്കന്റെ മോഹം പൊലിയുകയും ചെയ്തു.

താൻ അന്ന് ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചിരുന്നില്ലെന്നും ടോം വടക്കൻ തന്നെയാണ് അത് തന്നെ മാത്രം ഉദ്ദേശിച്ചിരുന്നു എന്ന് പറഞ്ഞത്. അവിടെ മാത്രം തീർന്നില്ല വേണുവിന്റെ പോരാട്ടവീര്യം. ഇടുക്കിയിലെ ജനകീയ നേതാവായ എംഎം മണിയോട് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയത്തിന് തുല്യമായിരുന്നു വേണുവിന്റെ പരാജയം. വാശിയേറിയ മത്സരത്തിന് ഒടുവിൽ വെറും 1109 വോട്ടുകൾക്കാണ് സാക്ഷാൽ എംഎം മണിയോട് വേണു തോറ്റത്.

2009ലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തൃശൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ദേശീയ സെക്രട്ടറിയായിരുന്ന ടോം വടക്കൻ. എന്നാൽ ജില്ലാ നേതൃത്വത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്നു സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടു.തിരഞ്ഞെടുപ്പിനു മുമ്പ് ജില്ലാ കോൺഗ്രസിലെ പ്രധാന വിഷയം വടക്കനായിരുന്നു. കോൺഗ്രസിന്റെ ദേശീയ സെക്രട്ടറി എന്ന നിലയിലും കാര്യങ്ങൾ ദേശീയതലത്തിൽ കാണാൻ കെൽപ്പുള്ള ആളെന്ന നിലയിലും വടക്കൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകാൻ സ്വീകാര്യനാകേണ്ടതായിരുന്നു. സാമുദായിക ഫോർമുലകളും അനുകൂലമായിരുന്നു. പക്ഷേ, അന്നു രംഗപ്രവേശം മുതലേ പിഴച്ചുപോയി.

ദേശീയ സെക്രട്ടറി എന്ന നിലയിൽ വടക്കൻ തൃശൂരിലെത്തിയപ്പോൾ ഡിസിസിയെ കാര്യമായി പരിഗണിച്ചില്ല. അതോടെ ഡിസിസി പിണങ്ങി. ദേശീയതലത്തിൽ സ്വാധീനം ചെലുത്തി തനിക്കു കാര്യങ്ങൾ ചെയ്യാനാകുമെന്നു വ്യക്തമാക്കാനായിരുന്നു വടക്കൻ തീരുമാനിച്ചത്. യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ ഡോ. നിജി ജസ്റ്റിൻ, കിരൺ സി.ലാസർ എന്നിവരെ സംസ്ഥാന ഭാരവാഹികളാക്കിയതു വടക്കന്റെ ക്വാട്ടയിലൂടെയാണ്. സംസ്ഥാന നേതൃത്വംപോലും ഈ നിയമനം അറിഞ്ഞതു മാധ്യമങ്ങളിലൂടെ.അങ്ങനെ ഒരു വ്യക്തിയാണ് ഇപ്പോൾ പാർട്ടി വിട്ട് പോയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP