Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

മോദി പറഞ്ഞത് ഇടതുപക്ഷം അപകടകരമായ പ്രത്യയ ശാസ്ത്രമെന്ന്; പ്രത്യയ ശാസ്ത്രം അപകടകരമാകുന്നത് ബിജെപിക്ക് ഇടതുപക്ഷം ബദൽ ആകുന്നതുകൊണ്ടെന്ന് സീതാറാം യെച്ചൂരി; അതിനു വേദിയാകുന്നത് കേരളമെന്നും ദേശീയ ജനറൽ സെക്ട്രറി ; സിപിഐഎം സംസ്ഥാന സമ്മേളനം തുടങ്ങി

മോദി പറഞ്ഞത് ഇടതുപക്ഷം അപകടകരമായ പ്രത്യയ ശാസ്ത്രമെന്ന്; പ്രത്യയ ശാസ്ത്രം അപകടകരമാകുന്നത് ബിജെപിക്ക് ഇടതുപക്ഷം ബദൽ ആകുന്നതുകൊണ്ടെന്ന് സീതാറാം യെച്ചൂരി; അതിനു വേദിയാകുന്നത് കേരളമെന്നും ദേശീയ ജനറൽ സെക്ട്രറി ; സിപിഐഎം സംസ്ഥാന സമ്മേളനം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഐഎം സംസ്ഥാന സമ്മേളനം മറൈൻഡ്രൈവിൽ ദേശീയ ജനറൽ സെക്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.സിപിഐഎമ്മിനെ ബിജെപി ഭയക്കുന്നത് ഇടതുപക്ഷം അവർക്ക് ബദലാകുന്നതുകൊണ്ടാണെന്ന് സീതാറാം യ്ച്ചുരി അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ ഒരു മൂലയിൽ,കേരളത്തിൽ മാത്രമാണ് ഇടതുപക്ഷം ഉള്ളതെന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

ഏറെ അപകടകരമായ ഒരു പ്രത്യയശാസ്ത്രമാണ് അവരുടേത്.അത് രാജ്യത്തിന് അപകടം സൃഷ്ടിക്കും.അവരെ ഇല്ലാതാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നായിരുന്നു മോദിയുടെ പ്രതികരണം.എന്നാൽ ഞങ്ങളുടെ പ്രത്യയശാസ്ത്രം അപകടകരമാവുന്നത് ബിജെപിക്ക് ഇടതുപക്ഷം ബദൽ ആവുന്നതുകൊണ്ടാണെന്നും സീതാറാം യെച്ചൂരി മറുപടി നൽകി.അതിന്റെ വേദിയായി കേരളം വളരുകയാണെന്നും യെച്ചൂരി സൂചിപ്പിച്ചു.

രാജ്യം പ്രതിസന്ധിയിലെന്ന് സിപിഐഎം ജനാധിപത്യവും മതേതരത്വവും കവർന്നെടുത്ത് ബിജെപി രാജ്യത്തെ പ്രത്യേക സാഹചര്യത്തിൽ എത്തിച്ചെന്ന് സീതാറാം യെച്ചൂരി വിമർശിച്ചു. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ഫാസിസ്റ്റ് ശക്തികൾ നയിക്കുന്ന ഹിന്ദു രാഷ്ടത്തിന് വേണ്ടിയാണ് ബിജെപി ശ്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ബിജെപി വ്യാപകമായി തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിക്കുന്നു. ഇതിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കുന്നില്ലെന്നും കൂട്ടിചേർത്തു.ബാങ്കുകൾ, ഇൻഷൂറൻസ്, റെയിൽവെ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെട്ടു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഭാഗമാക്കാനാണ് സർക്കാർ ശ്രമം. അമേരിക്കയ്ക്ക് വിധേയമായാണ് മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഒരു വശത്ത് ഉദാവൽക്കണ നയങ്ങൾ ശക്തിപ്പെടലും മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലുമാണ് നടക്കുന്നതെന്നും യച്ചൂരി വിമർശിച്ചു.

ദല്ലാൾ മുതലാളിത്തത്തോട് കൂടി കോർപ്പറേറ്റ് സംവിധാനവുമായി ബന്ധം ശക്തിപ്പെടുത്തുന്നു. പൗരാവകാശങ്ങൾ ശക്തിപ്പെടുത്തുന്നു. ജനാധിപാത്യാവകാശങ്ങൾ ശക്തിപ്പെടുത്തുന്നു. ഇതാണ് കഴിഞ്ഞ നാല് വർഷത്തെ തീവ്ര വലതുപക്ഷ രാഷ്ട്രീയാധിപത്യത്തിന്റെ അനുഭവമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.'2019 ലാണ് കേന്ദ്രസർക്കാർ വീണ്ടും അധികാരത്തിലെത്തുന്നത്. അന്ന് മുതൽ സംഘടിതമായ ശ്രമം വഴി ഭരണഘടനയുടെ അടിസ്ഥാന ശിലകളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയത്, പൗരത്വഭേദഗതി നിയമം കൊണ്ടുവന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.' യെച്ചൂരി കൂട്ടിചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP