Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്; തീരുമാനം സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ; സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്ന് സിപിഎം; നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടിൽ ഉറച്ച് സിപിഐ; മറ്റുകക്ഷികളുമായി വരും ദിവസങ്ങളിൽ ചർച്ച

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20 ന്; തീരുമാനം സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ; സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്ന് സിപിഎം; നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും  എന്ന നിലപാടിൽ ഉറച്ച് സിപിഐ; മറ്റുകക്ഷികളുമായി വരും ദിവസങ്ങളിൽ ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈമാസം 20ന് നടക്കും. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനമായത്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ.

നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് അംഗങ്ങളും എന്ന നിലപാടിൽ സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം. മുന്നണിയിലെ മറ്റു കക്ഷികളുമായി സിപിഎം വരും ദിവസങ്ങളിൽ ചർച്ച നടക്കും.നാലുമന്ത്രിസ്ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർത്ഥന. എന്നാൽ മന്ത്രിസ്ഥാനങ്ങൾ വിട്ടുനൽകാനാവില്ലെന്നും ചീഫ് വിപ്പ് പദവി വിട്ടു നൽകാമെന്നുമാണ് സിപിഐ നിലപാട്. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്.

ഐഎൻഎല്ലും കോവൂർകുഞ്ഞുമോനും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്തുനൽകി. എൻസിപിയിൽ മന്ത്രിസ്ഥാനത്തെ ചൊല്ലി രണ്ട് എംഎൽഎമാരും കരുനീക്കം ആരംഭിച്ചു.ആകെ 140 അംഗങ്ങളുള്ള സഭയിൽ 99 പേരാണ് ഇടതുമുന്നണിയിൽ നിന്ന് ജയിച്ചുകയറിയത്. സ്വതന്ത്രരടക്കം 67 പേർ സിപിഎമ്മിനുണ്ട്. 17 പേരാണ് സിപിഐയിൽ നിന്ന് ജയിച്ചത്. കേരള കോൺഗ്രസ് എമ്മിൽ നിന്ന് അഞ്ച് പേരും ജെഡിഎസ്, എൻസിപി എന്നിവരിൽ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോൺഗ്രസ് ബി, എൽജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികൾ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.

എകെജി സെന്ററിൽ നടന്ന ചർച്ചയിൽ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ, കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.

മന്ത്രിസഭയിലെ സിപിഐ അംഗങ്ങളുടെ എണ്ണത്തെ കുറിച്ച് കാനം രാജേന്ദ്രൻ സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നാല് സീറ്റുകൾ, രണ്ട് കാബിനറ്റ് പദവികൾ എന്ന മുൻ കണക്കിൽ നിന്ന് സിപിഐ പിന്നോട്ടുപോയിട്ടില്ല.കേരള കോൺഗ്രസ് എം ഉൾപ്പെടെയുള്ള കക്ഷികൾക്ക് നൽകാനുള്ള മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തിൽ ധാരണയായിട്ടില്ല. ഇരു പാർട്ടികളും വീണ്ടും ചർച്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP