Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുരക്ഷിത സീറ്റ് തേടി കെ എം ഷാജിയുടെ നെട്ടോട്ടം; വയനാട്ടിൽ കണ്ണു വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം; കണ്ണൂരിൽ സുധാകരൻ എത്തുന്നതോടെ സീറ്റില്ലാതെ അബ്ദുള്ളക്കുട്ടിയും

സുരക്ഷിത സീറ്റ് തേടി കെ എം ഷാജിയുടെ നെട്ടോട്ടം; വയനാട്ടിൽ കണ്ണു വേണ്ടെന്ന് കോൺഗ്രസ് നേതൃത്വം; കണ്ണൂരിൽ സുധാകരൻ എത്തുന്നതോടെ സീറ്റില്ലാതെ അബ്ദുള്ളക്കുട്ടിയും

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ സീറ്റുകൾ ചോദിച്ചു വാങ്ങാൻ ഒരുങ്ങുകയാണ് യുഡിഎഫിലെ കക്ഷികൾ. കോൺഗ്രസ് പാർട്ടി ഇനി മുസ്ലിംലീഗിൽ നിന്നും കേരളാ കോൺഗ്രസിൽ നിന്നും കൂടുതൽ വിലപേശലുകൾ കേൾക്കേണ്ടി വരും. കഴിഞ്ഞ തവണത്തെ അതേ ഫോർമുല തുടരണം എന്നുപറഞ്ഞ് കോൺഗ്രസുകാർ തടിയെടുക്കാൻ ശ്രമിക്കുമെങ്കിലും കാര്യങ്ങൾ അത്രയ്ക്ക് എളുപ്പമാകില്ലെന്നാണ് അറിയുന്നത്. മണ്ഡലങ്ങൾ ഉറപ്പിക്കാനും സുരക്ഷിത താവളം കണ്ടെത്താനും പാർട്ടി ഭേദമില്ലാതെ തന്നെ നേതാക്കൾ അണിയറ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്യ കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മത്സരം നടന്ന അഴീക്കോട് മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎ കെ.എം. ഷാജി സ്വന്തം നാടായ വയനാട്ടിലേക്കാണ് കണ്ണുവച്ചിട്ടുള്ളത്. ജനതാദൾ മുന്നണി വിട്ടാൽ വരുന്ന കൽപ്പറ്റ സീറ്റിലാണ് ഷാജിയുടെ നോട്ടം. എന്നാൽ, ആ വെള്ളം വാങ്ങിവച്ചേക്കാനാണ് കോൺഗ്രസ് നേതാക്കളഉം പറയുന്നത്.

യുഡി.ഫിന്റെ സിറ്റിങ് മണ്ഡലമായ അഴീക്കോട് കോൺഗ്രസിന് വച്ചുമാറി വയനാട്ടിൽ സുരക്ഷിതമായ മണ്ഡലം സംഘടിപ്പിക്കാനാണ് ലീഗിൽ ഷാജിയോട് അടുപ്പം പുലർത്തുന്നവരും ഷാജിയും ശ്രമിക്കുന്നതെന്നാണ് അറിയുന്നത്. എം വി നികേഷ് കുമാർ അഴീക്കോട് സ്ഥാനാർത്ഥിയായേക്കുമെന്നതാണ് ഷാജിയെ മണ്ഡലം മാറാൻ പ്രേരിപ്പിക്കുന്ന ഘടകം. വയനാട് ജില്ലയിലെ മൂന്ന് അസംബ്‌ളി നിയോജക മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമാണ്. രണ്ടെണ്ണം കോൺഗ്രസിനും ഒന്ന് ജെ.ഡി.യുവിനും. ശ്രേയാംസ് കുമാറാണ് കല്പറ്റയിൽ നിന്നുള്ള ജെ.ഡി.യു എംഎ‍ൽഎ. തിരഞ്ഞെടുപ്പിന് മുമ്പായി ജെ.ഡി.യു ഇടതുപാളയത്തിലേക്ക് നീങ്ങിയാൽ കല്പറ്റയിൽ ഒഴിവുവരും ഈ സീറ്റിലാണ് ഷാജി കണ്ണുവെക്കുന്നത്.

കോൺഗ്രസിന് സ്വന്തമായുള്ള മാനന്തവാടിയും സുൽത്താൻ ബത്തേരിയുമാണ് പിന്നെയുള്ള മണ്ഡലങ്ങൾ. അത് രണ്ടും സംവരണ സീറ്റുകളായതിനാൽ അതിലേക്ക് നോക്കേണ്ട കാര്യം പോലുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 493 വോട്ടിന് മാത്രമാണ് അഴീക്കോട് ഷാജി ജയിച്ചു കയറിയത്. ഷാജിക്ക് 55077 വോട്ടും സിപിഎമ്മിലെ എം. പ്രകാശന് 54584 വോട്ടുമാണ് ലഭിച്ചത്. ബിജെപിയിലെ എം.കെ.ശശീന്ദ്രൻ 7540 വോട്ട് നേടിയിരുന്നു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിബി.ഡി.ജെ.എസ് സഖ്യം കൂടിയാകുമ്പോൾ മണ്ഡലത്തിലെ നില കൂടുതൽ പരുങ്ങലിലാകാൻ സാധ്യതയുണ്ടെന്ന് നേതാക്കൾ ഭയപ്പെടുന്നു. അതേസമയം ലീഗിലെ ഒരു വിഭാഗം കെ.എം. ഷാജിയുടെ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരാണ്.

കണ്ണൂരിൽ മുന്മന്ത്രി കെ.സുധാകരനും മത്സരിക്കാൻ രംഗത്തിറങ്ങുന്നതോടെ സീറ്റ് പോകുക എ പി അബ്ദുള്ളക്കുട്ടിയാണ്. അങ്ങനെ വന്നാൽ മണ്ഡലത്തിലെ സിറ്റിങ് എംഎ‍ൽഎ എ.പി. അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കേണ്ട ബാധ്യത ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെയും കെപിസിസിയുടേതുമാണ്. ലീഗിൽ നിന്ന് അഴീക്കോട് ലഭിച്ചു കഴിഞ്ഞാൽ അബ്ദുള്ളക്കുട്ടിയെ അഴീക്കോട് മത്സരിപ്പിക്കാനാകും ശ്രമം യ

കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റെബലായി മത്സരിച്ച് ജയിക്കുകയും പിന്നീട് വീണ്ടും പാർട്ടിയിലേക്ക് തിരിച്ചെത്തുകയും ചെയ്ത പി.കെ. രാഗേഷിന് നല്ല സ്വാധീനമുള്ള മണ്ഡലം കൂടിയാണ് അഴീക്കോട്. രാഗേഷിനെ അനുനയിപ്പിക്കാനും പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാനും ശ്രമിച്ച കോൺഗ്രസ് നേതാക്കളിൽ പ്രമുഖനാണ് അബ്ദുള്ളക്കുട്ടി. ഈയൊരു ബന്ധവും അടുപ്പവും അബ്ദുള്ളക്കുട്ടിക്ക് തുണയാകുമെന്ന് കണക്കുകൂട്ടുന്നവർ കുറവല്ല. ഷാജിയോട് താത്പര്യമില്ലാത്ത ലീഗിലെ ഒരു വിഭാഗം ഷാജി വയനാട്ടിലേക്ക് പോകുന്നുവെന്ന വാർത്തയോട് തണുപ്പൻ പ്രതികരണമാണ് നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP