Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറം മുറിച്ച് തിരൂരിൽ പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐയുടെ കൂട്ട ഇ മെയിൽ ഹർജി; 'ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിം ലീഗ്'; പുത്തൻ ജില്ല വന്നാൽ പ്രതാപം നഷ്ടപ്പെടുമെന്ന് ലീഗിന് ഭയമെന്നും എസ്ഡിപിഐ; 2010 മുതൽ ഇത് സർക്കാരിനെ ബോധിപ്പിച്ചതാണെന്നും ജില്ലയുടെ പുരോഗതിക്ക് വേണ്ടി എല്ലാ ജനങ്ങളും പങ്കാളിയാകണമെന്നും ആഹ്വാനം

മലപ്പുറം മുറിച്ച് തിരൂരിൽ പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് എസ്.ഡി.പി.ഐയുടെ കൂട്ട ഇ മെയിൽ ഹർജി; 'ജില്ലയുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം മുസ്ലിം ലീഗ്'; പുത്തൻ ജില്ല വന്നാൽ പ്രതാപം നഷ്ടപ്പെടുമെന്ന് ലീഗിന് ഭയമെന്നും എസ്ഡിപിഐ; 2010 മുതൽ  ഇത് സർക്കാരിനെ ബോധിപ്പിച്ചതാണെന്നും ജില്ലയുടെ പുരോഗതിക്ക് വേണ്ടി എല്ലാ ജനങ്ങളും പങ്കാളിയാകണമെന്നും ആഹ്വാനം

ജംഷാദ് മലപ്പുറം

മലപ്പുറം : മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ട് 50 വർഷം എത്തിയിട്ടും വികസന കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂർ ജില്ല രൂപേർകരിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ലാ രൂപീകരണ ദിനമായ ജൂൺ 16 മുതൽ 30 വരെ മലപ്പുറം ജില്ലയിലെ ജനങ്ങൾ മുഖ്യമന്ത്രിക്ക് കൂട്ട ഇമെയിൽ ഹരജി നൽകാൻ എസ്ഡിപിഐ നേതൃത്വം നൽകുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു.

നിലവിലുള്ള ഭരണ നിർവ്വഹണ സംവിധാനം ഉപയോഗിച്ച് 50 ലക്ഷത്തിലേറെ ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയുടെ സമ്പൂർണ്ണ വികസനം യാഥാർഥ്യമാക്കുക സാധ്യമല്ല. 2010 മുതൽ മാറിവന്ന സർക്കാരുകൾക്ക് മുമ്പിൽ എസ്ഡിപിഐ ഇത് ബോധിപ്പിച്ചതാണെന്നും ജില്ലയുടെ വികസന പുരോഗതിക്ക് വേണ്ടി എല്ലാ വിഭാഗം ജനങ്ങളും ഇതിൽ പങ്കാളികളാകണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അതേ സമയം മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ 51 മത്തെ വർഷം പിന്നിടുമ്പോഴും മലപ്പുറത്തിന്റെ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വം മുസ്ലിം ലീഗിനാണെന്ന് എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. രൂപീകരണ ഘട്ടം മുതൽ ജില്ലയിൽ നിന്ന് ഏറെ ജനപ്രതിനിധികളും മന്ത്രിമാരുമുൾപ്പെടെയുണ്ടായിട്ടും മലപ്പുറത്തിന്റെ സമഗ്ര വികസനം പൂർത്തീകരിക്കാൻ കഴിയാത്തതിന്റെ കാരണം ജനപ്രധിനിധികളുടെ കഴിവില്ലായ്മയാണെന്നും ക്രിയാത്മകമായി വികസന നയം രൂപീകരിക്കാത്തതിന്റെ ദുരിതമാണ് പ്രതിവർഷം കാൽ ലക്ഷത്തിലേറെ വിദ്യാർത്ഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

മലപ്പുറത്ത് ജില്ല വിഭജിച്ച്പുതിയ ജില്ല രൂപീകരിക്കാൻ മുസ്ലിം ലീഗ് തടസം നിൽക്കുന്നതിന്റെ കാരണം ഇടതു പക്ഷത്തിന് ആധിപത്യം ലഭിക്കുമെന്ന് ഭയപ്പാടു കൊണ്ടും ലീഗിന്റെ പ്രതാപം നഷ്ടപ്പെടുമെന്ന ആശങ്ക കൊണ്ടു മാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. മലപ്പുറം ജില്ല രൂപീകരിക്കാൻ ആർജവം കാണിച്ച അന്നത്തെ ഇടതുപക്ഷത്തിന്റെ വീക്ഷണം ഇന്ന് ഇടതു സർക്കാർ ഏറ്റെടുത്ത് തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കാൻ മലപ്പുറത്തിന്റെ അൻപത്തൊന്നാമത്തെ പിറവി ദിനത്തിൽ തയ്യാറാകണമെന്ന് എസ്.ഡി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് സിപിഎ ലത്തീഫ്, വി ടി ഇക്‌റാമുൽ ഹഖ്, അഡ്വ. സാദിഖ് നടുത്തോടി, എ.കെ അബ്ദുൽ മജീദ്, ടി.എം ഷൗക്കത്ത്, പി.ഹംസ, സൈദലവി ഹാജി, അരീക്കൻ ബീരാൻകുട്ടി എന്നിവർ സംസാരിച്ചു. അതേ സമയം മലപ്പുറം ജില്ലാ വിഭജനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കിയായിരുന്ന മലപ്പുറം, പൊന്നാനി ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ വോട്ടുപിടിച്ചിരുന്നത്. മുസ്ലിംലീഗിന്റെ തട്ടകങ്ങളായ പൊന്നാനി, മലപ്പുറം ലോകസഭാ മണ്ഡലങ്ങളിലെ തിരൂർ ആസ്ഥാനമായി മറ്റൊരു ജില്ലാകൂടി വേണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ പ്രചരണം നടത്തിയിരുന്നത്.

മലപ്പുറം ജില്ലയുടെ സമഗ്ര വികസനം ആഗ്രഹിക്കുന്നവർ ലോക് സഭാ തിരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ക്ക് വോട്ടുചെയ്യണമെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ടും മലപ്പുറം മണ്ഡലം സ്ഥാനാർത്ഥിയുമായ പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞിരുന്നു. ജനസംഖ്യയിലും വിസ്തീർണത്തിലും മറ്റു ജില്ലകളുടെ ഇരട്ടിവരുന്ന മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം വർഷങ്ങൾക്ക് മുമ്പ് തന്നെ എസ് ഡി പി ഐ ഉയർത്തിയിരുന്നു. ഇത് ശരിയാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങളും പാർട്ടിയുടെ അഭിപ്രായത്തോടൊപ്പം നിൽക്കുകയാണ്.

എന്നാൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഈ ആവശ്യത്തോട് ഇപ്പോഴും പുറം തിരിഞ്ഞു നിൽക്കുകയാണ്. അവർക്ക് ജില്ലയുടെ വികസനമല്ല സ്വന്തം പാർട്ടിയുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഉള്ളത്. ജില്ലാ വിഭജനത്തെ എതിർക്കുന്നവർക്ക് ബാലറ്റിലൂടെ ജനം ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP