Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരുത്തുറ്റ നായർ സ്ത്രീകൾ തനിക്കൊപ്പമെന്ന് ശശി തരൂർ; തരൂരിന്റെ ട്വീറ്റ് അമ്മയും സഹോദരിമാരും മണ്ഡല പര്യടനത്തിൽ പങ്കെടുക്കുന്ന ഫോട്ടോ പങ്കുവെച്ച്; ജീവിതത്തിലും പൊതു പ്രവർത്തനത്തിലും ഇവരുടെ പിന്തുണ വലുതെന്നും യുഡിഎഫ് സ്ഥാനാർത്ഥി; ജയിക്കാൻ എല്ലാ അടവുകളും പുറത്തെടുത്ത് തിരുവനന്തപുരത്തെ പോരാട്ടം

കരുത്തുറ്റ നായർ സ്ത്രീകൾ തനിക്കൊപ്പമെന്ന് ശശി തരൂർ; തരൂരിന്റെ ട്വീറ്റ് അമ്മയും സഹോദരിമാരും മണ്ഡല പര്യടനത്തിൽ പങ്കെടുക്കുന്ന ഫോട്ടോ പങ്കുവെച്ച്; ജീവിതത്തിലും പൊതു പ്രവർത്തനത്തിലും ഇവരുടെ പിന്തുണ വലുതെന്നും യുഡിഎഫ് സ്ഥാനാർത്ഥി; ജയിക്കാൻ എല്ലാ അടവുകളും പുറത്തെടുത്ത് തിരുവനന്തപുരത്തെ പോരാട്ടം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തലസ്ഥാന നഗരത്തിൽ ജാതി പറഞ്ഞും പറയാതെ പറഞ്ഞും വോട്ടു തേടുകയാണ് സ്ഥാനാർത്ഥികൾ. വീറും വാശിയുമേറിയ തൃകോണ മത്സരത്തിൽ ആര് ജയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർക്കു പോലും ഉറപ്പിച്ച് പറയാനാകുന്നില്ല എന്നതാണ് വസ്തുത. വോട്ടു തേടാൻ സകല അടവുകളും പയറ്റുകയാണ് മൂന്നു മുന്നണികളും ഇവിടെ. ഇപ്പോഴിതാ ട്വിറ്ററിലൂടെ ശശിതരൂർ പങ്കുവച്ച് ചിത്രം ചർച്ചയാകുകയാണ്. കരുത്തുറ്റ നായർ സ്ത്രീകൾ തനിക്കൊപ്പമെന്ന് പറഞ്ഞുകൊണ്ടാണ് തരൂർ ചിത്രം പങ്കുവച്ചിരിക്കുന്നത്. അമ്മയും രണ്ട് സഹോദരിമാരും മണ്ഡലപര്യടനത്തിൽ ഒപ്പം സഞ്ചരിക്കുന്ന ചിത്രമാണ് തരൂർ പങ്കുവച്ചത്. ജീവിതത്തിലും പൊതു സേവനത്തിലും ഇവർ നൽകുന്ന പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് പയറ്റുന്ന സ്ഥാനാർത്ഥികൾ ജയപ്രതീക്ഷയിൽ തന്നെയാണ്. കടുത്ത വേനലിനെ അവഗണിച്ചുള്ള പ്രചാരണത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും. കിട്ടുന്ന ഓരോ അവസരവും എതിരാളികൾക്കെതിരെ ഉപയോഗിക്കാൻ പരിശ്രമിക്കുകയാണ് ഏവരും. ണ്ടുവട്ടം തിരുവനന്തപുരത്തെ പാർലമെൻറിൽ പ്രതിനിധീകരിച്ച ശശിതരൂരും നെടുമങ്ങാട് എംഎൽഎ സി ദിവാകരനും മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP