Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദി സ്തുതി വിവാദത്തിൽ ശശി തരൂരിന് മനം മടുപ്പോ? കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവെച്ച് ശശി തരൂർ; പൊട്ടിത്തെറിയും മാധ്യമ വാർത്തകളും ഭയന്ന് പുറത്ത് വിട്ടില്ലെങ്കിലും തരൂരിന്റെ രാജിയിൽ സന്തോഷിച്ച് കെപിസിസി നേതൃത്വം; ഐടി സെൽ തലപ്പത്ത് നിന്നും പടിയിറങ്ങിയ തരൂരിന് കേരളത്തിലെ പാർട്ടിയിൽ സ്ഥാനം തിരുവനന്തപുരം എംപി എന്നത് മാത്രം; മുൻ കേന്ദ്രമന്ത്രി ഇനി പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹിയായി ഒതുങ്ങും

മോദി സ്തുതി വിവാദത്തിൽ ശശി തരൂരിന് മനം മടുപ്പോ?  കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവെച്ച് ശശി തരൂർ; പൊട്ടിത്തെറിയും മാധ്യമ വാർത്തകളും ഭയന്ന് പുറത്ത് വിട്ടില്ലെങ്കിലും തരൂരിന്റെ രാജിയിൽ സന്തോഷിച്ച് കെപിസിസി നേതൃത്വം; ഐടി സെൽ തലപ്പത്ത് നിന്നും പടിയിറങ്ങിയ തരൂരിന് കേരളത്തിലെ പാർട്ടിയിൽ സ്ഥാനം തിരുവനന്തപുരം എംപി എന്നത് മാത്രം; മുൻ കേന്ദ്രമന്ത്രി ഇനി പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹിയായി ഒതുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതാക്കളും തിരുവനന്തപുരം എംപി ശശി തരൂരും തമ്മിലുള്ള വാക്‌പോരിന് പുറമെ ശമനമുണ്ടെങ്കിലും ഉള്ളിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ ആണ് കേരള്തതിലെ പാർട്ടിയുടെ നവമാധ്യമ വിഭാഗത്തിന്റെ ചുമതല ശശി തരൂരിന് നൽകിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഉൾപ്പടെ നവമാധ്യമങ്ങൾ വഴി മികച്ച പ്രചാരണം നടത്തിയിരുന്നു ഡിജിറ്റൽ സെൽ വിഭാഗം. ഇപ്പോഴിത കേരളത്തിലെ കോൺഗ്രസിന്റെ ഡിജിറ്റൽ സെൽ ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ് ശശി തരൂർ.ഇക്കഴിഞ്ഞ തിങ്കളാഴ്ച ഐടി സെല്ലിന്റെ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് കെപിസിസി അധ്യക്ഷനെ ഇക്കാര്യം തരൂർ അറിയിച്ചത്.

തരൂരിന്റെ രാജി വാർത്ത പക്ഷേ കെപിസിസി നേതൃത്വം പുറത്ത് വിടുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ച മോദി സ്തുതിയുടെ പേരിൽ കേരളത്തിലെ എംപിമാർ ഉൾപ്പടെയുള്ള നേതാക്കൾ ശശി തരൂരിനെ തെരഞ്ഞ്പിടിച്ച് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി എന്നാണ് സൂചന. കോൺഗ്രസ് അധികാരത്തിൽ ഇരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ് , പഞ്ചാബ് എന്നിവിടങ്ങളിലെ നേതാക്കൾ പോലും ശശി തരൂരിനെ ലോക്‌സഭയിലെ കക്ഷി നേതാവ് ആക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ശശി തരൂരിനെതിരെ സ്വന്തം സംസ്ഥാനത്ത് നിന്നുള്ള എംപിമാർ തന്നെ രംഗത്ത് എത്തിയത്. കെപിസിസി അധ്യക്ഷനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

ഡിജിറ്റൽ സെൽ ചെയർമാൻ സ്ഥാനം തരൂർ ഏറ്റെടുക്കുന്നത് കഴിഞ്ഞ വർഷമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വലിയ വെല്ലുവിളിയുണ്ടായിരുന്നിട്ടും അതൊ്കകെ മറികടക്കാൻ കഴിഞ്ഞത് പ്രത്യേകിച്ച് തിരുവന്നതപുരം ജില്ലയിലെ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ വിജയം നേടാൻ കഴിഞ്ഞതിൽ ഡിജിറ്റൽ സെല്ലിന് വലിയ പങ്ക് തന്നെ ഉണ്ടെന്ന് തിങ്കളാഴ്ച യോഗത്തിൽ സംബന്ധിച്ച് തരൂർ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി തീരുമാനം വന്നത്. കേരളത്തിലെ പാർട്ടിയിൽ ശശി തരൂരിന് ഇപ്പോൾ മറ്റ് ചുമതലകൾ ഒന്നും തന്നെ ഇല്ല. എംപി എന്ന നിലയിൽ എഐസിസി അംഗം ആണ് തരൂർ.

കേരളത്തിൽ നേതാക്കളുമായി അത്ര നല്ല ബന്ധം അല്ലാത്തതുകൊണ്ട് തന്നെ ശശി തരൂർ പോകുന്നെങ്കിൽ പോകട്ടെ എന്ന നിലപാടാണ് കെപിസിസിക്കും. എന്നാൽ ഇപ്പോഴ്തതെ സാഹചര്യത്തിൽ രാജി വാർത്ത പുറത്ത് വന്നാൽ അത് കെപിസിസിക്കും മോശകരമായി ബാധിക്കും. കെ മുരളീധരൻ ഉൾപ്പടെയുള്ള നേതാക്കളുമായി വാക്‌പോലരിലായപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണ ശശി തരൂരിനായിരുന്നു. ഈ സാഹചര്യത്തിൽ തരൂരിന്റെ രാജി വാർത്ത കൂടി പുറത്ത് വന്നാൽ അത് വെറും സാങ്കേതികമായ ഒരു പദവിയിൽ നിന്നാണ് എങ്കിൽ പോലും കെപിസിസിക്ക് ഗുണം ചെയ്യില്ല.

ശശി തരൂർ ഇനി വഹിക്കുക ആൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ഭാരവാഹി എന്ന സ്ഥാനം മാത്രമാണ്. ശശി തരൂർ പോകുന്നതോടെ ഐടി സെല്ലിനും തിരിച്ചടിയാണ്. കഴിഞ്ഞ വർഷമാണ് തരൂർ ഡിജിറ്റൽ സെൽ ചെയർമാനായി പ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്നാലെ ഗ്രൂപ്പിസമില്ലാതെ പ്രവർക്കാനും ഇവർക്ക് കഴിഞ്ഞിരുന്നു. തരൂരിന് മുൻപ് ആ സ്ഥാന്ത് ഇരുന്നത് പലരും നേതാക്കളുടെ പെട്ടിയെടുപ്പുകാരായിരുന്നു. തരൂർ സ്ഥാനമൊഴിയുന്ന യോഗത്തിൽ പോലും ഡിജിറ്റൽ സെൽ നല്ല രീതിയിൽ മുന്നോട്ട് പോകുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങളും നൽകിയിരുന്നു. ഐടി സെല്ലിൽ ഗ്രൂപ്പിസം ഒഴിവാക്കാനായി രണ്ട് ഗ്രൂപ്പിൽ നിന്നും കൺവീനർമാരെ നിയമിക്കണം എന്നാണ് ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP