Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബപ്രശ്‌നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി; സരിതാ കേസിലെ ഇടപെടലിലൂടെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ മറുകണ്ടം ചാടൽ; ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി ശരണ്യാ മനോജ് കോൺഗ്രസിലെത്തി; വല്ല്യമ്മാവന്റെ പാർട്ടിയിലെ നീതി നിഷേധം മറുനാടനോട് തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രൻ; കൊടിക്കുന്നിലിന് കരുത്തേകാൻ കൊട്ടാരക്കരയിലെ ചെന്നിത്തല ഇടപെടൽ ഇങ്ങനെ

കുടുംബപ്രശ്‌നങ്ങളുടെ സൂത്രധാരനായി ഗണേശ് കരുതിയതോടെ പ്രശ്‌നങ്ങൾ തുടങ്ങി; സരിതാ കേസിലെ ഇടപെടലിലൂടെ അമ്മാവന്റെ പ്രിയപ്പെട്ടവനായി; എംഎൽഎയാക്കില്ലെന്ന് ഉറപ്പായപ്പോൾ മറുകണ്ടം ചാടൽ; ശബരിമലയിലെ വിശ്വാസി വഞ്ചന ചർച്ചയാക്കി ശരണ്യാ മനോജ് കോൺഗ്രസിലെത്തി; വല്ല്യമ്മാവന്റെ പാർട്ടിയിലെ നീതി നിഷേധം മറുനാടനോട് തുറന്ന് പറഞ്ഞ് ബാലകൃഷ്ണപിള്ളയുടെ സഹോദരീ പുത്രൻ; കൊടിക്കുന്നിലിന് കരുത്തേകാൻ കൊട്ടാരക്കരയിലെ ചെന്നിത്തല ഇടപെടൽ ഇങ്ങനെ

അനന്തു തലവൂർ

കൊട്ടാരക്കര: തന്റെ എല്ലാം എല്ലാമാണ് വല്ല്യമ്മാവനായ ആർ.ബാലക്യഷ്ണ പിള്ളയെന്ന് ശരണ്യ മനോജ് പറയുമ്പോഴും കടുത്ത നീതി നിഷേധമാണ് തന്നോട് പിള്ളയും മകൻ കെ.ബി ഗണേശ്‌കുമാർ എംഎൽഎ യും കാണിച്ചിട്ടുള്ളതെന്ന് ശരണ്യ മനോജ്.

കേരളകോൺഗ്രസ്( ബി )യുടെ സംസഥാന ജനറൽ സെക്രട്ടറിയും ബാലക്യഷ്ണ പിള്ളയുടെ അടുത്ത ബന്ധുവുമായശരണ്യ മനോജ് അടുത്തിടെയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. ശബരിമല വിഷയത്തിൽ വിശ്വാസികളെ വഞ്ചിച്ച നിലപാടിൽ പ്രതിഷേധിച്ചാണ്പടിയിറക്കമെന്ന് പറയുമ്പോഴും കെ.ബി ഗണേശ്‌കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് മനോജ് രാജിവെച്ചതെന്നാണ് അറിയുന്നത്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷമായി നേത്യത്ത്വവുമായി അകലം പാലിച്ച് നിൽകുകയായിരുന്നു .

കെ.ബി ഗണേശ്‌കുമാർ എംഎ‍ൽഎ വ്യക്തിപരമായി ഒരുപാട് ദ്രോഹിച്ചിട്ടുണ്ടന്നും രാഷ്ട്രീയത്തിനപ്പുറം ഒരുപാട് തളർത്തിയട്ടുണ്ടന്നും അവരുടെ ബന്ധുവായിപോയതാണ് താൻ ചെയ്ത തെറ്റെന്നും മനോജ് മറുനാടനോട് പറഞ്ഞു. കഴിഞ്ഞ 22 വർഷക്കാലം ആർ.ബാലക്യഷ്ണഷിള്ളയുടെശരീരത്ത് ഒരു തരി മണ്ണ് പോലും വീഴാതെ സംരക്ഷിച്ച ആളാണ് താൻ. ആ പാർട്ടിയിൽ നിന്നും ഇതുവരെയും നീതിലഭിച്ചട്ടില്ലന്നും മനോജ് വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഗണേശ്‌കുമാർ വനംവകുപ്പ് മന്ത്രിയായിരിക്കെ മുൻ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്‌നങ്ങളും ആർ.ബാലക്യഷ്ണപിള്ളയുമായുള്ള ഏറെ നാളത്തെ ഉടക്കിനു പിന്നിലുള്ള കാരണക്കാരൻ മനോജാണന്നാണ് ഗണേശ്‌കുമാറിനോട് അടുപ്പമുള്ളവർ പറയുന്നത് . 2011ൽ കൊട്ടാരക്കരയിലെ നിയമസഭാ സീറ്റിൽ മനോജിനെ പരിഗണിക്കാതിരുന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണം . വീണ്ടും ഒന്നായ ശേഷം സരിത കേസിലും പല രീതിയിൽ മനോജിന്റെ പങ്ക് വളരെ വലുതാണ്. പിള്ളയുടെ സഹോദരിയുടെ മകളുടെ മകനാണ് ശരണ്യ മനോജ്.

ചെങ്ങന്നൂരിലെ യു.എഡി.എഫ് കൺവൻഷനിൽ വച്ച് രമേഷ് ചെന്നിത്തലയിൽ നിന്നാണ് ശരണ്യാ മനോജ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. മനോജിനെ ഉപയോഗിച്ച് പത്തനാപുരം , കൊട്ടാരക്കര താലൂക്ക് യൂണിയനുകളിലെ പിള്ളയുടെ സ്വാധീന വോട്ടുകൾ നേടിയെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത് . എൻഎസ്എസ് മേഖലകൾ കേന്ദ്രീകരിച്ച് പിള്ളക്കും ഗണേശ്‌കുമാറിനുമെതിരെ പ്രസംഗങ്ങൾ നടത്താനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയിൽ വീണ്ടും വിജയ ച്ചാൽ കെപിസിസിയിൽ ഭാരവാഹിത്വവും ഓഫർ ചെയ്തിട്ടുണ്ട്. അതേ സമയം പ്രദേശിക കോൺഗ്രസ് പ്രവർത്തകരിലൂടെയല്ലാതെ നേരിട്ടുള്ള മനോജിന്റെ പ്രവേശനം കോൺഗ്രസ് നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾക്കും കാരണമായിട്ടുണ്ട്. മനോജിന്റെ വരവ് മിക്കവർക്കും ഇഷ്ടപെട്ടിട്ടുമില്ല. സരിത കേസിലെ നിർണായക വിരങ്ങൾ അറിയാവുന്ന മനോജിന്റെ രാജി വരും ദിവസങ്ങളിൽ പുതിയ വെളിപ്പെടുത്തലുകൾക്ക് സാക്ഷ്യം വഹിച്ചേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP