Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആപ്പിന്റെ ആദ്യ ഭാരവാഹികളുടെയെല്ലാം സ്ഥാനം തെറിച്ചു; മനോജ് പത്മനാഭന് പകരം സാറ ജോസഫ് കൺവീനർ; സി ആർ നീലകണ്ഠൻ പാർട്ടി വക്താവ്‌

ആപ്പിന്റെ ആദ്യ ഭാരവാഹികളുടെയെല്ലാം സ്ഥാനം തെറിച്ചു; മനോജ് പത്മനാഭന് പകരം സാറ ജോസഫ് കൺവീനർ; സി ആർ നീലകണ്ഠൻ പാർട്ടി വക്താവ്‌

കൊച്ചി: പടലപ്പിണക്കങ്ങൾക്കും ചേരിതിരിവുകൾക്കുമിടെ ആം ആദ്മി പാർട്ടി കേരളഘടകത്തിന് പുതിയ ഭാരവാഹികൾ. തലപ്പത്തുള്ള പലരെയും നീക്കിയാണ് പാർട്ടിയിൽ അഴിച്ചുപണി നടത്തിയത്.

എഴുത്തുകാരി സാറ ജോസഫാണ് എഎപിയുടെ പുതിയ കൺവീനർ. സാറ ജോസഫിന്റെ സംസ്ഥാന കൺവീനർ സ്ഥാനത്തോടെ അധികാരം നഷ്ടമായത് മനോജ് പത്മനാഭനാണ്. സാമൂഹ്യ പ്രവർത്തകയും മാള കാർമൽ കോളേജ് മലയാള വിഭാഗം മേധാവിയുമായ പ്രൊഫസർ കുസുമം ജോസഫാണ് പുതിയ സെക്രട്ടറി. സംസ്ഥാന വക്താവ് കെ പി രതീഷിനും സ്ഥാനം നഷ്ടമായി. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി ആർ നീലകണ്ഠനാണ് പാർട്ടിയുടെ പുതിയ വക്താവ്.

രാഷ്ട്രീയകാര്യ സമിതി അംഗമായി എം എൻ കാരശേരിയെ തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം സ്ഥാനാർത്ഥിയായിരുന്ന അനിത പ്രതാപിനെ സമിതിയിൽ നിന്ന് ഒഴിവാക്കി.

മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്ന എം സദാനന്ദൻ, തിരുവനന്തപുരം സ്ഥാനാർത്ഥി അജിത് ജോയ് എന്നിവരും പുതിയ രാഷ്ട്രീയകാര്യ സമിതിയിലുണ്ട്. പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ ചേരിതിരിവ് രൂക്ഷമായതിനെ തുടർന്നാണ് വൻ അഴിച്ചു പണി നടത്തിയത്. ചേരിപ്പോര് രൂക്ഷമായതിനെത്തുടർന്ന് ആം ആദ്മി പാർട്ടിയുടെ കൊച്ചിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് നേരത്തെ പൂട്ടുകയും ചെയ്തിരുന്നു. നവമാദ്ധ്യമങ്ങളിലൂടെ വളർന്ന പാർട്ടി, ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ളവയിലൂടെ പരസ്പരം പോരടിച്ചത് വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP