Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആശങ്ക ഉണരാത്ത, പൊതുബോധത്തെപറ്റിയും തകരാത്ത മതേതരത്വത്തെപറ്റിയും; ഓരോ മതേതര നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടൽ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യത്തെ വിമർശിച്ച് സന്ദീപ് വാചസ്പതി

'ആശങ്ക ഉണരാത്ത, പൊതുബോധത്തെപറ്റിയും തകരാത്ത മതേതരത്വത്തെപറ്റിയും; ഓരോ മതേതര നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടൽ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ മുദ്രാവാക്യത്തെ വിമർശിച്ച് സന്ദീപ് വാചസ്പതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവൻ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാൻ നിയമമാണ് ഇവിടെ വരാൻ പോകുന്നതെന്നും പറഞ്ഞിട്ടും 'ഉണരാത്ത', പൊതുബോധത്തെപറ്റിയും 'തകരാത്ത' മതേതരത്വത്തെപറ്റിയും ആശങ്കയുണ്ടെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഓരോ 'മതേതര' നിശബ്ദതയും താലിബാൻ കുഞ്ഞുങ്ങൾക്കുള്ള പാലൂട്ടാലാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ടാണ് മറ്റു മതവിശ്വാസികൾക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചത്. അരിയും മലരും കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് ഒരു കുട്ടി ഒരാളുടെ ചുമലിൽ കയറി ഇരുന്ന് മുദ്രാവാക്യം വിളിച്ചത്

ഹിന്ദുക്കൾ മരണാനന്തര കർമ്മങ്ങൾക്ക് ഉപയോഗിക്കുന്ന അരിയും മലരും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന കുന്തിരിക്കവും വാങ്ങിവയ്ക്കണമെന്നാണ് മുദ്രാവാക്യത്തിൽ ആവശ്യപ്പെടുന്നത്. മര്യാദയ്ക്ക് കഴിഞ്ഞില്ലെങ്കിൽ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നും ഭീഷണിയുണ്ട്

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാരാണ് ഞങ്ങൾ എന്ന് മുദ്രാവാക്യം വിളിച്ച ഈ പയ്യനോടോ അവനെകൊണ്ട് ചുടുചോർ വാരിച്ച മൂത്ത തീവ്രവാദിയോടോ ഒരു നീരസവും തോന്നുന്നില്ല. സംഭവം നടന്ന് രണ്ട് ദിവസം പിന്നിട്ടിട്ടും 'ഉണരാത്ത', പൊതുബോധത്തെപറ്റിയും 'തകരാത്ത' മതേതരത്വത്തെപറ്റിയുമാണ് ആശങ്ക മുഴുവൻ. കേരളത്തിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുഴുവൻ കൊല്ലപ്പെടേണ്ടവരാണ് എന്നും താലിബാൻ നിയമമാണ് ഇവിടെ വരാൻ പോകുന്നതെന്നും കേരളത്തിലെ ഇടത് വലത് മുന്നണികൾ പറയാതെ പറയുകയാണ്. നിങ്ങൾ ഐക്യപ്പെട്ടു എന്നതുകൊണ്ട് ഞങ്ങൾ കീഴടങ്ങി എന്ന് വായിക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP