Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തലക്കുമുകളിൽ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? രാഷ്ട്രീയത്തിന് അപ്പുറം മലയാളി യോജിക്കേണ്ട വിഷയം; മുല്ലപ്പെരിയാർ ഡാമിന് ഭീഷണിയില്ല എന്ന് കരുതുന്നവരോട് യോജിപ്പില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

തലക്കുമുകളിൽ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? രാഷ്ട്രീയത്തിന് അപ്പുറം മലയാളി യോജിക്കേണ്ട വിഷയം; മുല്ലപ്പെരിയാർ ഡാമിന് ഭീഷണിയില്ല എന്ന് കരുതുന്നവരോട് യോജിപ്പില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കനത്ത മഴ തുടർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെത്തി. ഇത് സംബന്ധിച്ച തമിഴ്‌നാടിന്റെ ആദ്യ അറിയിപ്പ് കേരളത്തിന് ലഭിച്ചു. ശനിയാഴ്ച വൈകിട്ട് 6ന് ആണ് ജലനിരപ്പ് 136 അടിയിലെത്തിയത്. 138 അടിയിൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദ്ദേശവും തമിഴ്‌നാട് പുറപ്പെടുവിക്കും.

ഈ പശ്ചാത്തലത്തിൽ അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയിൽ നിന്ന് യു.എൻ. യൂണിവേഴ്‌സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാർ ഡാം മാത്രമാണെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ. നൂറൂവർഷങ്ങൾക്കപ്പുറം പണിത മുല്ലപ്പെരിയാർ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ എനിക്കവരോട് യോജിപ്പില്ല. ഇത് കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. രാഷ്ട്രീയത്തിനപ്പുറം മലയാളി യോജിക്കേണ്ട വിഷയം. തലക്കുമുകളിൽ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. തമിഴ് നാടിനു ജലവും കേരളത്തിനു ജീവിതവും വേണമെന്നും സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു.

സന്ദീപ് ജി. വാര്യരുടെ ഫേസ്‌ബുക്ക് പോസ്റ്റ്

അപകടഭീഷണി നേരിടുന്ന ഡാമുകൾ സംബന്ധിച്ച് യു.എൻ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലെ വരികളാണ് താഴെ നൽകുന്നത്. അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയിൽ നിന്ന് യു.എൻ.യൂണിവേഴ്‌സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാർ ഡാം മാത്രമാണ്.'3.5 million: the approximate number of people at risk if India's Mullaperiyar Dam, built 100+ years ago, were to fail. The dam, in a seismically active area, shows significant structural flaws and its management is a contentious issue between Kerala and Tamil Nadu States'

നൂറൂവർഷങ്ങൾക്കപ്പുറം പണിത മുല്ലപ്പെരിയാർ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ എനിക്കവരോട് യോജിപ്പില്ല. ഇത് കേരളത്തിന്റെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. രാഷ്ട്രീയത്തിനപ്പുറം മലയാളി യോജിക്കേണ്ട വിഷയം. തലക്കുമുകളിൽ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം. തമിഴ് നാടിനു ജലവും കേരളത്തിനു ജീവിതവും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP