Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വീട് കത്തുമ്പോൾ വെള്ളം കോരിയൊഴിക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കും; തീയണയ്ക്കാൻ വിദേശത്തുള്ള മകനോ മറ്റുള്ളവരോ വരട്ടെയെന്ന് ആരും പറയില്ല'; മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തി സമസ്ത അധ്യക്ഷന്റെ വിമർശനം; പതിവിൽ നിന്നും വ്യത്യസ്തമായി സിപിഎം, സിപിഐ, ഐഎൻഎൽ നേതാക്കളും സമസ്തയുടെ സമ്മേളന വേദിയിൽ; പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ടു മുടക്കിയതിൽ അതൃപ്തി പരസ്യമാക്കി സമസ്ത; ലീഗ് വിളിച്ച യോഗത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തേക്കില്ല

'വീട് കത്തുമ്പോൾ വെള്ളം കോരിയൊഴിക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കും; തീയണയ്ക്കാൻ വിദേശത്തുള്ള മകനോ മറ്റുള്ളവരോ വരട്ടെയെന്ന് ആരും പറയില്ല'; മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തി സമസ്ത അധ്യക്ഷന്റെ വിമർശനം; പതിവിൽ നിന്നും വ്യത്യസ്തമായി സിപിഎം, സിപിഐ, ഐഎൻഎൽ നേതാക്കളും സമസ്തയുടെ സമ്മേളന വേദിയിൽ; പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ടു മുടക്കിയതിൽ അതൃപ്തി പരസ്യമാക്കി സമസ്ത; ലീഗ് വിളിച്ച യോഗത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുത്തേക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയിൽ മുസ്ലിം സംഘടനകളുടെ യോഗം ലീഗ് ഇടപെട്ടു മുടക്കിയതിൽ അതൃപ്തി പരസ്യമാക്കി സമസ്ത രംഗത്ത്. കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് സമസ്ത അധ്യക്ഷൻ തന്നെ മുസ്ലിം ലീഗിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചത്. 'വീട് കത്തുമ്പോൾ വെള്ളം കോരിയൊഴിക്കാൻ ചുറ്റുമുള്ളവർ ശ്രമിക്കും. തീയണയ്ക്കാൻ വിദേശത്തുള്ള മകനോ മറ്റുള്ളവരോ വരട്ടെയെന്ന് ആരും പറയില്ല.' സമസ്ത അധ്യക്ഷൻജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളെ വേദിയിലിരുത്തിയായിരുന്നു സമസ്ത അധ്യക്ഷന്റെ വിമർശനം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ആലോചിക്കാൻ സമസ്ത വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം ലീഗ് മുടക്കിയതിൽ അതൃപ്തി നിലനിൽക്കെയായിരുന്നു പ്രതിഷേധ സമ്മേളനം. പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ആലോചിക്കാൻ സമസ്ത വിളിച്ച മുസ്ലിം സംഘടനകളുടെ യോഗം ലീഗ് മുടക്കിയതിൽ അതൃപ്തി നിലനിൽക്കെയായിരുന്നു പ്രതിഷേധ സമ്മേളനം. പതിവിൽ നിന്ന് വ്യത്യസ്തമായി മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം സിപിഎം, സിപിഐ, ഐ.എൻ.എൽ നേതാക്കളും സമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം പൗരത്വ നിയമ ഭേദഗതിയിലെ പ്രതിഷേധങ്ങളെക്കുറിച്ച് ആലോചിക്കാൻ ഇന്ന് മുസ്ലിം ലീഗ്, മുസ്ലിം സംഘടനകളുടെ യോഗം കോഴിക്കോട് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലേക്ക് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കില്ലെന്നാണ് സൂചന. സമസ്തയുടെ യോഗം മുടക്കിയതിൽ പ്രതിഷേധിച്ചാണ് വിട്ടുനിൽക്കാനാണ് തീരുമാനം. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിലെ തുടർ നടപടികൾ ആലോചിക്കാനായിരുന്നു സമസ്ത യോഗം വിളിച്ചത് ലീഗ് ഇടപെട്ട് തടയുകയായിരുന്നു. ലീഗ് എതിർപ്പിനെ തുടർന്നാണ് നേരത്തെ യോഗം മാറ്റിവെച്ച സമസ്ത സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോയത്.

സമുദായത്തെ ബാധിക്കുന്ന വിഷയത്തിൽ സമസ്ത നടത്താനിരുന്ന ചരിത്രപരമായ ഇടപെടൽ ലീഗ് ഇല്ലാതാക്കിയെന്ന വികാരം സമസ്തയ്ക്കുള്ളിൽ ശക്തമാണ്. മുഴുവൻ മുസ്ലിം സംഘടനകളുടേയും യോഗം വിളിച്ച ശേഷം അതിന്റെ നേതൃത്വത്തിൽ കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും ദേശീയ നേതാക്കളെയടക്കം പങ്കെടുപ്പിച്ച് പൗരത്വ ബില്ലിനെതിരെ പ്രക്ഷോഭം തുടങ്ങാനായിരുന്നു സമസ്ത ഇ.കെ വിഭാഗത്തിന്റെ നീക്കം. ഇതിനായി വിവിധ മതസംഘടനകളുടെ നേതൃത്വവുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ തന്നെ ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാരും സമസ്ത ഇ.കെ വിഭാഗം അധ്യക്ഷൻ തന്നോട് സംസാരിച്ചതായി പരസ്യമായി വ്യക്തമാക്കി. തുടർന്നായിരുന്നു യോഗം വിളിച്ചത്. എന്നാൽ ലീഗ് നേതൃത്വം ഹൈദരലി തങ്ങളിൽ സമ്മർദ്ദം ചെലുത്തിയതോടെ സമസ്ത ഇ.കെ വിഭാഗത്തിന് പിൻവാങ്ങേണ്ടി വന്നു.

തുടർന്ന് സമസ്ത ഏകോപന സമിതി വിളിച്ച് സ്വന്തം നിലയ്ക്കുള്ള പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കുകയായിരുന്നു. മുസ്ലിം സംഘടനകളുടെ യോഗം വിളിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച സമസ്ത, കോഴിക്കോട് നടത്തുന്ന പൊതുപരിപാടിയിലേക്കും അവരെ ക്ഷണിക്കില്ല. പകരം എൽ.ഡി.എഫ്, യു.ഡി.എഫ് എംപിമാരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ എസ് ഡി പി ഐയും വെൽഫെയർ പാർട്ടിയും ഡിസംബർ 17ന് ആഹ്വാനം ചെയ്ത ഹർത്താലിനെച്ചൊല്ലി അവ്യക്തത തുടരുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഹർത്താൽ പോലുള്ള പ്രതിഷേധങ്ങൾ വേണ്ടെന്ന പൊതുനിലപാടിലാണ് പ്രധാന മുസ്ലിം സംഘടനകൾ.

നിയമഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധസംഗമത്തിൽ ഹർത്താലിനെ പിന്തുണക്കില്ലെന്ന് ഇകെ വിഭാഗം സമസ്ത നേതാക്കൾ വ്യക്തമാക്കി. ഹർത്താൽ പോലുള്ള വൈകാരിക പ്രകടനങ്ങൾക്ക് സമസ്തയില്ലെന്ന് സമസ്തഅധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്തയുടെ വിശുദ്ധ പാരമ്പര്യത്തിന് കോട്ടമുണ്ടാകരുത് എന്നതുകൊണ്ടാണ് ഹർത്താൽ പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP