Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

സിപിഎമ്മിന്റേതു മുതലക്കണ്ണീരാണെന്ന് സമസ്ത മുശാവറ അംഗമായ ബഹാവുദ്ദീൻ നദ്‌വി; മുൻപ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സമസ്ത സമ്മർദം ചെലുത്തണമെന്ന് മറ്റൊരു വിഭാഗം; സിപിഎം സെമിനാറിനെ ചൊല്ലി രണ്ടഭിപ്രായം; സമസ്തയിൽ സംഭവിക്കുന്നത്

സിപിഎമ്മിന്റേതു മുതലക്കണ്ണീരാണെന്ന് സമസ്ത മുശാവറ അംഗമായ ബഹാവുദ്ദീൻ നദ്‌വി; മുൻപ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സമസ്ത സമ്മർദം ചെലുത്തണമെന്ന് മറ്റൊരു വിഭാഗം; സിപിഎം സെമിനാറിനെ ചൊല്ലി രണ്ടഭിപ്രായം; സമസ്തയിൽ സംഭവിക്കുന്നത്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഏക വ്യക്തിനിയമത്തിനെതിരായി സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സ്മസ്ത പങ്കെടുക്കുമോ? സെമിനാറിൽ പങ്കെടുക്കുന്നതിൽ സമസ്തയിലും ഭിന്നിപ്പ് എന്നാണ് റിപ്പോർട്ട്. മുസ്ലിം ലീഗിനോട് അടുപ്പമുള്ളവരാണ് ഇതിന് പിന്നിൽ. ഏക വ്യക്തി നിയമത്തെ പല കാലഘട്ടങ്ങളിലായി പിന്തുണച്ച സിപിഎമ്മിനൊപ്പം വേദി പങ്കിടുമ്പോൾ ജാഗ്രത വേണമെന്ന് ചൂണ്ടിക്കാട്ടി സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. എങ്കിലും സമസ്തയിലെ ഭൂരിപക്ഷം നേതാക്കളും സെമിനാറിൽ പങ്കെടുക്കണമെന്ന അഭിപ്രായത്തിലാണ്. അതുകൊണ്ട് തന്നെ സെമിനാറിൽ സമസ്ത ഭാഗമാകും.

സിപിഎം ശ്രമിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അതിൽ പങ്കെടുക്കേണ്ടെന്നും മുസ്ലിം ലീഗ് തീരുമാനിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പ്രധാന അടിത്തറയാണ് സമസ്ത. ലീഗിനും പാണക്കാട് കുടുംബത്തിനും നല്ല സ്വാധീനം സമസ്തയിലുണ്ട്. ഈ സാഹചര്യത്തിലാണ് സമസ്തയിലെ എതിർപ്പുകളും ചർച്ചയാകുന്നത്. സിപിഎമ്മിന്റേതു മുതലക്കണ്ണീരാണെന്ന് സമസ്ത മുശാവറ അംഗമായ ബഹാവുദ്ദീൻ നദ്‌വി സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

ഏക വ്യക്തിനിയമത്തിനെതിരെ 15നു നടത്തുന്ന സെമിനാറിൽ സിപിഎം ക്ഷണം സ്വീകരിച്ചു പങ്കെടുക്കുമെന്ന് ഇകെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സെമിനാറിൽ പങ്കെടുക്കും മുൻപ് പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ സമസ്ത സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. സമസ്തയിൽ സിപിഎം ബന്ധം പുലർത്തുന്ന വിഭാഗത്തിന്റെ താൽപര്യമാണ് സെമിനാറിൽ പങ്കെടുക്കാനുള്ള കാരണമെന്ന് ലീഗ് കരുതുന്നു.

മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണെന്നും അതുപോലെയല്ല സമസ്ത എന്നുമാണ് സെമിനാറിൽ പങ്കെടുക്കുന്നതിനെ അനുകൂലിക്കുന്നവരുടെ വാദം. സമുദായവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമുദായ സംഘടന എന്ന നിലയിൽ സമസ്ത പങ്കെടുക്കുന്നതിൽ ഒരു തെറ്റുമില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ സിപിഎമ്മുമായി സമസ്ത വേദി പങ്കിട്ടുണ്ട്. അതിനാൽ ഏക വ്യക്തി നിയമത്തിനെതിരായ സമരത്തിൽ ഒരുമിച്ചു നിൽക്കുന്നതു പുതിയ കാര്യമല്ലെന്നും അനുകൂല വാദം ഉണ്ട്.

വിവിധ വിഷയങ്ങളിൽ സമസ്ത നിരന്തരം ലീഗിനെ തള്ളിപ്പറയുന്നതിൽ ലീഗ് നേതാക്കൾക്കിടയിലും അമർഷമുണ്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പബ്ലിക് സർവീസ് കമ്മിഷനു വിട്ട സംഭവത്തിലും അറബിക് കോളജുകളുടെ കൂട്ടായ്മയായ സിഐസിയുമായി ബന്ധപ്പെട്ട വിഷയത്തിലും ലീഗ്‌സമസ്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP