Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജീവിന്റെ വിശ്വസ്തൻ കളമശ്ശേരിയിൽ ഏര്യാ സെക്രട്ടറിയായത് കെ ചന്ദ്രൻപിള്ളയുടെ ഇടപെടലിന്റെ ഫലം; പോരടിച്ച് നിന്ന ദിനേശ് മണിയും പഴയ വി എസ് പക്ഷക്കാരനും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ സക്കീർ ഹുസൈന്റെ അടവെല്ലാം പിഴച്ചു; മത്സരത്തിലേക്ക് പോയാൽ സെക്രട്ടറി സ്ഥാനം ജില്ലാ കമ്മറ്റി ഏറ്റെടുക്കുമെന്ന ഭീഷണിയും കളമശേരിയിൽ മത്സരം ഒഴിവാക്കി; എംഇ ഹസൈനാർ ഏര്യാ സെക്രട്ടറിയായത് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ; സിപിഎമ്മിൽ ഇനി സക്കീർ ഹുസൈൻ തീർത്തും തനിച്ച്

രാജീവിന്റെ വിശ്വസ്തൻ കളമശ്ശേരിയിൽ ഏര്യാ സെക്രട്ടറിയായത് കെ ചന്ദ്രൻപിള്ളയുടെ ഇടപെടലിന്റെ ഫലം; പോരടിച്ച് നിന്ന ദിനേശ് മണിയും പഴയ വി എസ് പക്ഷക്കാരനും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ സക്കീർ ഹുസൈന്റെ അടവെല്ലാം പിഴച്ചു; മത്സരത്തിലേക്ക് പോയാൽ സെക്രട്ടറി സ്ഥാനം ജില്ലാ കമ്മറ്റി ഏറ്റെടുക്കുമെന്ന ഭീഷണിയും കളമശേരിയിൽ മത്സരം ഒഴിവാക്കി; എംഇ ഹസൈനാർ ഏര്യാ സെക്രട്ടറിയായത് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ; സിപിഎമ്മിൽ ഇനി സക്കീർ ഹുസൈൻ തീർത്തും തനിച്ച്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിപിഎം. കളമശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.ഇ. ഹസൈനാരെ എത്തിക്കുന്നതും സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. നിർണ്ണായക യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് പങ്കെടുത്തില്ല. യോഗത്തിൽ പങ്കെടുത്തിരുന്ന ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ് മണി, കെ. ചന്ദ്രൻ പിള്ള എന്നിവരുടെ ഇടപെടലാണ് ഹസൈനാരെ ഏര്യാ സെക്രട്ടറിയാക്കിയത്. രാജീവിന്റെ മനസ്സാണ് ഇവർ നടപ്പാക്കിയതും.

കെ ചന്ദ്രൻ പിള്ളയും രാജീവും സിപിഎം വിഭാഗീയതയിൽ രണ്ട് പക്ഷത്തായിരുന്നു. ഇവർ ഒരുമിച്ചതാണ് സക്കീർ ഹുസൈന് വിനയായതെന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കളമശേരിയിൽ കണ്ടതും. ഏര്യാ സെക്രട്ടറി സ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിച്ച് ഇരു വിഭാഗങ്ങളായി മത്സരത്തിന് ഒരുങ്ങിയപ്പോൾ നേതൃത്വം ഇടപെട്ടു. ഒടുവിൽ കൂടുതൽ പേർ പിന്തുണച്ച എം.ഇ. ഹസൈനാരെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. ഇതോടെ സക്കീർ ഹുസൈൻ വിഭാഗത്തിന് വലിയ തിരിച്ചടിയും ഉണ്ടായി. കളമശേരിയിൽ അതിവിശ്വസ്തൻ തന്നെ വരണമെന്ന നിർബന്ധം സിപിഎം സംസ്ഥാന നേതൃത്വത്തിനുമുണ്ടായത്.

കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ ആറുമാസത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത നടപടി സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുമ്പോൾ ചർച്ചയായത് എറണാകുളത്തെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളിലെ മാറ്റങ്ങളായിരുന്നു. അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ പാർട്ടി നടത്തിയ അന്വേഷണത്തെ തുടർന്നായിരുന്നു സക്കീർ ഹുസൈനെതിരെ നടപടി. എറണാകുളത്ത് സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ നയിക്കുന്നത് പി രാജീവാണ്. രാജീവിന്റെ അതിവിശ്വസ്തനായിരുന്നു സക്കീർ ഹുസൈൻ. അതുകൊണ്ട് തന്നെ ആരോപണം പലതെത്തിയിട്ടും സക്കീർ ഹുസൈന് മാത്രം ഒന്നും സംഭവിച്ചില്ല. വി എസ് അച്യുതാനന്ദൻ പക്ഷത്തിന് അടിയുറച്ച വേരുകൾ എറണാകുളത്തുണ്ട്. ചന്ദ്രൻ പിള്ളയും എസ് ശർമ്മയും ഒരു ഘട്ടത്തിലും രാജീവുമായി സഹകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രാജീവിന് എറണാകുളത്ത് കരുക്കൾ നീക്കാൻ സക്കീർ ഹുസൈൻ ്അനിവാര്യതയായി. ഇതിനിടെയാണ് ചന്ദ്രൻ പിള്ളയുടെ മനസ്സ് മാറുന്നത്. പഴയ പ്രശ്നമെല്ലാം മറന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി സഹകരിക്കാൻ ചന്ദ്രൻ പിള്ള തയ്യാറായി. ഈ നീക്കത്തിന് പിന്നിൽ ചരട് വലിച്ചതും രാജീവായിരുന്നു. ഇതാണ് കളമശേരിയിലെ പുതിയ ഏര്യാ സെക്രട്ടറി തെരഞ്ഞെടുപ്പിലും നിറയുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജീവിന് എറാണാകുളത്ത് വമ്പൻ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ കൂടുതൽ കരുതലുകൾ എടുക്കാൻ രാജീവ് തീരുമാനിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും സുരക്ഷിത മണ്ഡലം കണ്ടെത്തി മത്സരിക്കാനാണ് രാജീവിന്റെ തീരുമാനം. പി സ്വരാജ് തൃപ്പുണ്ണിത്തുറയിലെ എംഎൽഎയാണ്. സ്വരാജും മലപ്പുറത്തു നിന്നു വന്ന് എറാണുകളത്ത് സ്വന്തം സ്ഥാനം ഉറപ്പിച്ചു. സ്വരാജും മുഖ്യമന്ത്രി പിണറായിയും നല്ല അടുപ്പത്തിലുമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് രാജീവ് എറണാകുളത്തെ വി എസ് പക്ഷത്തെ അടുപ്പിച്ചത്. ചന്ദ്രൻ പിള്ളയ്ക്ക് കൂടുതൽ പരിഗണന ഇനി സിപിഎം നേതൃത്വത്തിൽ നിന്നും ലഭിക്കും. ഈ ഫോർമുല അംഗീകരിച്ചാണ് ചന്ദ്രൻ പിള്ളയുടെ രാജീവ് പക്ഷത്തേക്കുള്ള വരവ്. ഇതോടെ എറണാകുളത്ത് സക്കീർ ഹുസൈന്റെ പിന്തുണ രാജീവിന് ആവശ്യമില്ലാതെയായി. ഇത് ഒരിക്കൽ കൂടി വ്യക്തമാകുകയാണ് ഇപ്പോൾ.

അരുതാത്ത രീതിയിൽ സ്വത്ത് സമ്പാദിച്ചു എന്ന കുറ്റത്തിന് സിപിഎം. കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്ന വി.എ. സക്കീർ ഹുസൈനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത നടപടി റിപ്പോർട്ട് ചെയ്യാൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങൾ ചേരിതിരിഞ്ഞത്. പാർട്ടി നടപടി റിപ്പോർട്ട് ചെയ്ത ശേഷം, പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിലേക്ക് കടന്നപ്പോൾ, സക്കീറിനെ പിന്തുണയ്ക്കുന്നവർ ആദ്യം അപ്പുക്കുട്ടന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. പി.പി. സുജിൽ പേരു നിർദ്ദേശിച്ചു. നാലുപേർ പിന്തുണച്ചു. ഇതോടെ ഭിന്നത മറനീക്കി പുറത്തു വന്നു.

ഉടനെ വനിതാ നേതാവായ ഹെന്നി ബേബി, എം.ഇ. ഹസൈനാരുടെ പേര് നിർദ്ദേശിച്ചു. എ.എം. യൂസഫ് അതിനെ പിന്താങ്ങി. ബഹുഭൂരിഭാഗം പേരും ഇതിനെ പിന്തുണച്ചു. മറുവിഭാഗം അപ്പുക്കുട്ടനു വേണ്ടി നിലയുറപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന സ്ഥിതി ഉണ്ടായി. ഇതോടെയായിരുന്നു സംസ്ഥാന നേതാക്കളുടെ ഇഠപെടൽ. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം. ദിനേശ് മണി, കെ. ചന്ദ്രൻ പിള്ള എന്നിവരും ഇടപെട്ടു. മത്സരത്തിലേക്ക് പോകാൻ പറ്റില്ലെന്ന് നേതാക്കൾ തറപ്പിച്ചു പറഞ്ഞു.

ഏകകണ്ഠായി വേണം സെക്രട്ടറിയെ തിരഞ്ഞെടുക്കാനെന്നും ഇല്ലെങ്കിൽ ജില്ലാ സെക്രട്ടേറിയറ്റ്, സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത് ചുമതല ഏല്പിക്കുമെന്നും വ്യക്തമാക്കി. ഒടുവിൽ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് സക്കീറിനെ പിന്തുണയ്ക്കുന്നവർ പിന്മാറി. ഇതോടെ മുതിർന്ന നേതാവ് ഹസൈനാരെ ഏകകണ്ഠമായി തിരഞ്ഞെടുത്തതായി യോഗത്തിൽ പ്രഖ്യാപിച്ചു. ഇത് രാജീവിന്റെ ആഗ്രഹമായിരുന്നു. ഇതോടെ സക്കീറിന് കളമശ്ശേരി ഏര്യാ കമ്മറ്റിയിലുള്ള പിടിയും അഴിയും.

കളമശ്ശേരി ബി.ടി.ആർ. മന്ദിരത്തിൽ തിങ്കളാഴ്ച നാലുമണിക്ക് കൂടിയ യോഗത്തിൽ കെ.എം. രാധാകൃഷ്ണൻ അധ്യക്ഷനായി. ഹസൈനാർ ദീർഘകാലം തൃക്കാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അയ്യനാട് സർവീസ് സഹകരണ ബാങ്ക്, കണയന്നൂർ കാർഷിക വികസന ബാങ്ക് എന്നിവയുടെ പ്രസിഡന്റായിരുന്നു. കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.


ചന്ദ്രൻപിള്ളയും എസ് ശർമ്മയുമായിരുന്നു ഒരു കാലത്ത് സിപിഎം രാഷ്ട്രീയത്തെ എറണാകുളത്ത് നിയന്ത്രിച്ചത്. എന്നാൽ വി എസ് പക്ഷത്തെ പിണറായി വെട്ടി നിരത്തിയതോടെ ഇരുവരും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് പോലും പുറത്തായി. പതിയെ എറണാകുളത്തെ വിമത പക്ഷമായി മാറി. ദിനേശ് മണിയിലൂടെ പിണറായി എറണാകുളത്ത് പിടിമുറുക്കി. ജില്ലാ സെക്രട്ടറിയായി പി രാജീവ് എത്തിയതോടെ വി എസ് പക്ഷം തന്നെ ജില്ലയിൽ അപ്രസക്തമായി. സക്കീർ ഹൂസൈനെ കൂടെ നിർത്തി ജില്ലയിലെ ഘടങ്ങൾ എല്ലാം രാജീവ് അനുകൂലമാക്കി. പാർട്ടിയിലെ അവസാന വാക്കായി മാറുകയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ എത്തുകയും ചെയ്തു. ഇതിന് ശേഷമായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി.

സക്കീർ ഹുസൈൻ പല വിധ വിവാദങ്ങൾ കുടുങ്ങുന്നത് തനിക്ക് തിരിച്ചടിയാണെന്ന് രാജീവ് തിരിച്ചറിഞ്ഞു. വി എസ് അനുകൂലികളുമായി ഒരുമിച്ചില്ലെങ്കിൽ തിരിച്ചടിയാകുമെന്നും വിലയിരുത്തി. ഇതോടെയാണ് ചന്ദ്രൻപിള്ളയുമായി അടുക്കാൻ ശ്രമിക്കുന്നത്. ചന്ദ്രൻ പിള്ളയും ഇത് അംഗീകരിച്ചു. ഇതോടെ രാജീവും ചന്ദ്രൻ പിള്ളയും ഒരുമിച്ചു. മുമ്പ് പലപ്പോഴും സക്കീർ ഹുസൈനെതിരായ ആരോപണങ്ങൾ ജില്ലാ കമ്മറ്റി തന്നെ തള്ളുകയായിരുന്നു പതിവ്. എന്നാൽ ചന്ദ്രൻ പിള്ളയും രാജീവും ഒരുമിച്ചപ്പോൾ പുതിയ അന്വേഷണ റിപ്പോർട്ട് ജില്ലാ കമ്മറ്റി പാസാക്കി. സംസ്ഥാന നേതൃത്വത്തിന് വിടുകയും ചെയ്തു. രാജീവ് കൂടി ഉൾപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റും തീരുമാനങ്ങൾ അംഗീകരിച്ചു. ഇതോടെ സക്കീർ ഹുസൈൻ സിപിഎമ്മിൽ തനിച്ചാവുകയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP