Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹായം ലഭിച്ചില്ലെങ്കിൽ ഇന്ന് രാത്രിയിൽ ചെങ്ങന്നൂരിൽ അമ്പതിനായിരം പേർ മരിക്കുമെന്നും വിലപിച്ച് ഒന്നാം പിണറായി മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി; സമരക്കാർ 'നല്ല ചില്ലറ വാങ്ങിയിട്ടാണ്' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്ന് കെ റെയിൽ പ്രക്ഷോഭത്തിൽ കണ്ടെത്തിയ മന്ത്രി; അനുപമയെ അപമാനിച്ചു; സ്വപ്നയെ സാധനമാക്കി; സജി ചെറിയാനും വിവാദങ്ങളും ഇങ്ങനെ

സഹായം ലഭിച്ചില്ലെങ്കിൽ ഇന്ന് രാത്രിയിൽ ചെങ്ങന്നൂരിൽ അമ്പതിനായിരം പേർ മരിക്കുമെന്നും വിലപിച്ച് ഒന്നാം പിണറായി മന്ത്രിസഭയെ പ്രതിസന്ധിയിലാക്കി; സമരക്കാർ 'നല്ല ചില്ലറ വാങ്ങിയിട്ടാണ്' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്ന് കെ റെയിൽ പ്രക്ഷോഭത്തിൽ കണ്ടെത്തിയ മന്ത്രി; അനുപമയെ അപമാനിച്ചു; സ്വപ്നയെ സാധനമാക്കി; സജി ചെറിയാനും വിവാദങ്ങളും ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പിൽ ജയിച്ചാണ് സഖാവ് സജി ചെറിയാൻ നിയമസഭയിൽ എത്തിയത്. തൊട്ടു പിന്നാലെ പ്രളയം എത്തി. അന്ന് സജി ചെറിയാൻ പറഞ്ഞ വാക്കുകൾ മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയായി. പ്രതിപക്ഷം സർക്കാരിനെ മുൾമുനയിലാക്കി. ആദ്യ പിണറായി സർക്കാർ നേരിട്ട ഏറ്റവും വലിയ വിവാദമായിരുന്നു ഇത്. രണ്ടാം പിണറായി സർക്കാരിനെ മന്ത്രി കൂടിയായ സജി ചെറിയാൻ ഭരണഘടനാ അവഹേളനത്തിലൂടെ വിവാദത്തിലാക്കുകയാണ് സജി ചെറിയാൻ. കെ റെയിലിലും ദത്ത് കേസിലുമെല്ലാം സജി ചെറിയാന്റെ പ്രസ്താവന സർക്കാരിന് തലവേദനയായിരുന്നു. അതിനെല്ലാം അപ്പുറത്തേക്കാണ് പുതിയ വിവാദം. മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനാണ് സജി ചെറിയാൻ. അതുകൊണ്ട് തന്നെ ഓരോ വിവാദത്തേയും സൈബർ സഖാക്കൾ തയ്യറാക്കുന്ന ക്യാപ്‌സ്യൂളിലൂടെ മന്ത്രി മറികടക്കും. ഭരണഘടനാ അവഹേളനത്തിലും അത് സംഭവിക്കുമെന്നാണ് വിലയിരുത്തൽ.

ചെങ്ങന്നൂരിൽ ഈ നിലയിലാണ് രക്ഷാപ്രവർത്തനം തുടരുന്നതെങ്കിൽ 10,000 പേരെങ്കിലും നാളെ മരിക്കുമെന്ന് എംഎൽഎ ആയിരുന്ന സജി ചെറിയാൻ അന്ന് പ്രതികരിച്ചു. കേരളം മഹാ പ്രളയത്തിൽ വിറങ്ങലിച്ചുനിൽക്കുന്നു. രക്ഷാപ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചിട്ടും ദുരിത ബാധിതരിൽ വലിയൊരു വിഭാഗത്തിന്റെ അടുത്തേക്കും എത്താൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏറ്റവും രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെങ്ങന്നൂരിലാണ്. പലവീടുകളുടേയും ഒന്നാം നിലയിലേക്ക് വെള്ളം കയറിയിരിക്കുകയാണ്. മൂന്ന് ദിവസമായി ഒറ്റപ്പെട്ട് കഴിയുന്ന ആയിരക്കണക്കിന് ആളുകളെ രക്ഷപ്പെടുത്താൻ ഇതുവരെ സാധിച്ചിട്ടില്ല. പലയിടത്തും ദുരന്തത്തിൽ പെട്ടിരിക്കുന്നവരെ കണ്ടെത്താൻ പോലും രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിട്ടില്ല. ഇതിനെ പിണറായി സർക്കാരിനെതിരായ വിമർശനമാക്കി പ്രതിപക്ഷം. ഇതെല്ലാം പിന്നീട് സജി ചെറിയാൻ തന്നെ നിഷേധിച്ചു എന്നതാണ് വസ്തുത. കഴിഞ്ഞ വർഷവും ചെങ്ങന്നൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സജി ചെറിയാൻ ജയിച്ചു. ആലപ്പുഴയിലെ സംഘടനാ കരുത്തിൽ മന്ത്രിയുമായി. അതിന് ശേഷം ഒന്നിലേറെ നാക്കു പിഴ സജി ചെറിയാനുണ്ടായി.

സഹായം ലഭിച്ചില്ലെങ്കിൽ ഇന്ന് രാത്രിയിൽ ചെങ്ങന്നൂരിൽ അമ്പതിനായിരം പേർ മരിക്കുമെന്നും പ്രളയകാലത്ത് എംഎൽഎ സജി ചെറിയാൻ പറഞ്ഞിരുന്നു. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടർ എങ്കിലും ഉടൻ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കിൽ ആളുകൾ ഇവിടെ മരിച്ചു വീഴും.നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാൻ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാൻ നിങ്ങൾ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യൻ പോലും സഹായത്തിനെത്തുന്നില്ല. മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാൻ ആകുന്നില്ല. എയർ ലിഫ്റ്റിങ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടർ എത്തിക്കാൻ സഹായിക്കൂ എന്ന് പറഞ്ഞ് ഏഷ്യനെറ്റ് ന്യൂസ് അവറിൽ കരഞ്ഞ് യാചിക്കുകയായിരുന്നു അന്ന് സജി ചെറിയാൻ. ചെങ്ങന്നൂരിൽ അമ്പതിനായിരത്തോളം പേർ അപകടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിലൂടെ മുൻപും മന്ത്രി സജി ചെറിയാൻ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായിട്ടുണ്ട്. മന്ത്രിയുടെ വാക്കുകൾ 2 തവണ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ബന്ധുക്കളുടെ സ്വത്തു രക്ഷിക്കാൻ പദ്ധതിയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണവും നേരിടേണ്ടിവന്നു. സിൽവർലൈനിന്റെ ബഫർ സോൺ ഒരു മീറ്റർ പോലുമില്ലെന്നായിരുന്നു മന്ത്രിയുടെ ഒരു വിവാദ പ്രസ്താവന. പദ്ധതി രേഖ നന്നായി പഠിച്ചിട്ടാണ് ഇതു പറയുന്നതെന്നും ഇന്ത്യൻ റെയിൽവേയ്ക്ക് എവിടെയാണ് ബഫർ സോൺ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ, പാതയുടെ ഇരുവശവും 10 മീറ്റർ വീതം ബഫർ സോൺ ഉണ്ടെന്ന് കെ റെയിൽ മാനേജിങ് ഡയറക്ടർ തന്നെ തിരുത്തി. അതിനു ശേഷവും മന്ത്രി തന്റെ വാദം ആവർത്തിച്ചു. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രിയെ വീണ്ടും തിരുത്തി. അതോടെയാണ് മന്ത്രി വാദം ഉപേക്ഷിച്ചത്. പാർട്ടി പറഞ്ഞാൽ അതിനപ്പുറമില്ലെന്നും തനിക്കു തെറ്റു പറ്റിയതാകാമെന്നുമായിരുന്നു വിശദീകരണം.

സിൽവർലൈൻ വിരുദ്ധ സമരക്കാർക്കെതിരെയായിരുന്നു അടുത്ത പരാമർശം. സമരക്കാർ 'നല്ല ചില്ലറ വാങ്ങിയിട്ടാണ്' ചാനൽ ചർച്ചകളിൽ പദ്ധതിയെ വിമർശിക്കുന്നത് എന്നാണ് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ മന്ത്രി പറഞ്ഞത്. സമരക്കാർക്കു പണം നൽകുന്നത് വാഹനങ്ങളും അനുബന്ധ സാധനങ്ങളും നിർമ്മിക്കുന്ന കമ്പനികളാണെന്നും ആരോപിച്ചു. മന്ത്രിയുടെ ബന്ധുക്കളുടെ സ്വത്തുക്കൾ സംരക്ഷിക്കാനായി മുളക്കുഴ മേഖലയിൽ പദ്ധതിയുടെ അലൈന്മെന്റ് മാറ്റിയെന്ന ആരോപണമായിരുന്നു മറ്റൊരു വിവാദത്തിനു കാരണം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് ആരോപണം ഉന്നയിച്ചത്.

സ്വന്തം കുഞ്ഞിന് വേണ്ടി നിയമ പോരാട്ടം നടത്തിയ അനുപമയെ അധിക്ഷേപിച്ചതിനെ തുടർന്ന് സജി ചെറിയാൻ വലിയ വിമർശനങ്ങളാണ് നേരിട്ടത്. അന്ന് ഏറ്റവും കൂടുതൽ ചർച്ചയായ ദത്ത് വിവാദത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയത്. വിവാഹിതനും ഇരട്ടിപ്രായമുള്ള രണ്ട് മൂന്ന് കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നതെന്നായിരുന്നു സജി ചെറിയാൻ പറഞ്ഞത്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അധിക്ഷേപിച്ചതാണ് സജി ചെറിയാനെതിരെ അടുത്തിടെ പുറത്തുവന്ന ഏറ്റവും വലിയ വിവാദം. സ്ത്രീകളിലൂടെയായിരിക്കും കോൺഗ്രസിന്റെ അന്ത്യമെന്നും യു ഡി എഫ് കാലത്ത് സരിത പറഞ്ഞത് പോലൊരു കഥയാണ് ഇപ്പോൾ സ്വപ്ന പറയുന്നതെന്നും എവിടുന്ന് കിട്ടി ഈ സാധനത്തിനെയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് പരമാർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസിക്കെതിരെ നടത്തിയ വിമർശനമാണ് മറ്റൊരു വിവാദത്തിന് കാരണമായത്. റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നും മന്ത്രി കുറ്റപ്പെടുത്തിയത്. സിനിമ മേഖലയിൽ നിന്നു തന്നെ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP