Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇപ്പോൾ അന്തർധാര വ്യക്തമായില്ലേ? കേരളത്തിലെ എൽഡിഎഫ് തുടർഭരണത്തിൽ ബിജെപിക്ക് വ്യക്തമായിട്ടുള്ള പങ്കുണ്ട്; മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രമുന്നേറ്റം നടത്തിയിട്ടും ഭരണം കിട്ടാതിരുന്നത് സിപിഎം-ബിജെപി ഒത്തുകളി മൂലമെന്ന് കെ എസ് ശബരീനാഥൻ

ഇപ്പോൾ അന്തർധാര വ്യക്തമായില്ലേ? കേരളത്തിലെ എൽഡിഎഫ് തുടർഭരണത്തിൽ ബിജെപിക്ക് വ്യക്തമായിട്ടുള്ള പങ്കുണ്ട്; മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രമുന്നേറ്റം നടത്തിയിട്ടും ഭരണം കിട്ടാതിരുന്നത് സിപിഎം-ബിജെപി ഒത്തുകളി മൂലമെന്ന് കെ എസ് ശബരീനാഥൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞൈടുപ്പിൽ യുഡിഎഫിന്റെ മുന്നേറ്റം ഭരണത്തിൽ കലാശിക്കേണ്ടതായിരുന്നുവെന്ന് മുൻ എംഎൽഎ കെ എസ് ശബരീനാഥൻ. എന്നാൽ, ജനവികാരം മുൻകൂട്ടി കണ്ടുകൊണ്ട്, സിപിഎം-ബിജെപിയുമായി ധാരണയിൽ എത്തിയതുകൊണ്ടാണ് ഭരണം കൈവിട്ടുപോയതെന്നും 2017 ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്ത് ശബരി വിലയിരുത്തുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

മട്ടന്നൂരിൽ ഇലക്ഷൻ യുഡിഎഫ് നേടിയ ചരിത്ര വിജയം യഥാർത്ഥത്തിൽ മുൻസിപ്പാലിറ്റി ഭരണത്തിൽ കലാശിക്കേണ്ടതായിരുന്നു.കണക്കുകൾ പ്രകാരം 165 വോട്ടുകൾ കൂടി പിടിച്ചിരുന്നെങ്കിൽ മുൻസിപ്പാലിറ്റി ഭരണം യുഡിഎഫിലേക്ക് എത്തിയേനെ... എന്നാൽ ജനവികാരം മുൻകൂട്ടി അറിഞ്ഞുകൊണ്ട് പലയിടത്തും ബിജെപിയും മറ്റു സംഘടനകളുമായി CPM ധാരണയിലെത്തി. ഉദാഹരണത്തിന് സിപിഐഎം ഓഫീസ് സ്ഥിതി ചെയ്യുന്ന മട്ടന്നൂർ ടൗൺ (29) വാർഡിലെ റിസൾട്ട് നമുക്കൊന്ന് പഠിക്കാം.

2017
--
UDF 307
BJP 221
LDF 188

2022
--
UDF-343
BJP -331
LDF - 83

യുഡിഎഫ് സ്ഥാനാർത്ഥി ശ്രീ പ്രശാന്ത് കൂടുതൽ വോട്ട് നേടി വിജയിച്ചെങ്കിലും, LDF വോട്ട് രണ്ടക്കത്തിൽ എത്തി. LDF ന് 105 വോട്ട് കുറഞ്ഞപ്പോൾ BJP ക്ക് 110 വോട്ട് കൂടി. ഇപ്പോൾ അന്തർധാര വ്യക്തമായില്ലേ? കേരളത്തിലെ LDF തുടർഭരണത്തിൽ ബിജെപിക്ക് വ്യക്തമായിട്ടുള്ള പങ്കുണ്ട്. സമാനമായ രീതിയിൽ തുടർ പഞ്ചായത്തുകളിലും അന്തർധാര സജീവമാണ്. ഇതിനെയെല്ലാം അതിജീവിച്ച മട്ടന്നൂരിലെ ധീര പോരാളികൾക്ക് അഭിവാദ്യങ്ങൾ

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറഞ്ഞു. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് 7ഉം. 25 സീറ്റുകൾ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എൽഡിഎഫ് 21ൽ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎൻഎല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫിൽ കോൺഗ്രസിന് 4 സീറ്റും മുസ്ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റം ഉണ്ടാക്കിയത്.

കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടന്ന ഇത്തവണ 84. 63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ആകെ 111 സ്ഥാനാർത്ഥികളാണ് 35 സീറ്റുകളിലേക്ക് മത്സരിച്ചത്. 35 വാർഡുകളിൽ 18 വാർഡുകൾ സ്ത്രീകൾക്കും ഒരു വാർഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP