Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജപി സമരത്തിൽ വന്ന മാറ്റം സമവായ ചർച്ചകളുടെ വിജയം; തർക്കങ്ങൾ തീർന്ന് ശബരിമല വൈകാതെ ശാന്തമാകും: ശുഭവാർത്തയുടെ പ്രതീക്ഷയോടെ എ.പത്മകുമാർ; സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് പിണറായി വിജയൻ; കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി; സമരം മാറ്റിയത് ബിജെപിയും പിണറായിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പുപ്രകാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ശബരിമലയിൽ ഇരുകൂട്ടർക്കും കൈപൊള്ളിയെന്നും കെപിസിസി അദ്ധ്യക്ഷൻ

ബിജപി സമരത്തിൽ വന്ന മാറ്റം സമവായ ചർച്ചകളുടെ വിജയം; തർക്കങ്ങൾ തീർന്ന് ശബരിമല വൈകാതെ ശാന്തമാകും: ശുഭവാർത്തയുടെ പ്രതീക്ഷയോടെ എ.പത്മകുമാർ; സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് പിണറായി വിജയൻ; കേരളത്തിന്റെ മതനിരപേക്ഷത ബിജെപിക്ക് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി; സമരം മാറ്റിയത് ബിജെപിയും പിണറായിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പുപ്രകാരമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; ശബരിമലയിൽ ഇരുകൂട്ടർക്കും കൈപൊള്ളിയെന്നും കെപിസിസി അദ്ധ്യക്ഷൻ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് വൈകാതെ പരിഹാരമുണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. ഇക്കാര്യത്തിൽ സമവായത്തിലെത്താൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ശബരിമല ആചാര സംരക്ഷണസമിതി, സംഘപരിവാർ, ബിജെപി കക്ഷികളുമായി ഒറ്റയ്ക്കുള്ള സമവായ ചർച്ചയാണു നടക്കുന്നത്. അതിന്റെ ഫലമായാണ് ബിജെപിയുടെ സമരത്തിൽ വന്ന മാറ്റം. ശുഭവാർത്ത പ്രതീക്ഷിക്കാമെന്നും പത്മകുമാർ പറഞ്ഞു. ശബരിമല ശാന്തമാകാൻ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണ്. എന്നാൽ അത് കഴിവുകേടായി കാണരുതെന്നും പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാം ശബരിമലയ്ക്ക് വേണ്ടിയാണ്. ശബരിമലയിൽ ആത്മാർത്ഥമായി നാമം ജപിക്കാൻ ഒരു വിലക്കുമില്ല. എന്നാൽ പ്രശ്‌നക്കാർക്ക് മാത്രമാണ് വിലക്കെന്നും അദ്ദേഹം വ്യക്തമാക്കി.

തീർത്ഥാടകർക്കു ദർശനത്തിനു ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുകയാണു പ്രധാനം. അതിന് ആരുമായും ചർച്ചയ്ക്കു തയാറാണ്. രാഷ്ട്രീയ താൽപര്യത്തിനു ക്ഷേത്രങ്ങളെ ഉപയോഗിക്കരുത്. കാണിക്കയിടരുതെന്ന പ്രചാരണം ശക്തമായതോടെ വരുമാനം കുറഞ്ഞു. ദേവസ്വം ബോർഡിലെ 1258 ക്ഷേത്രങ്ങളെയും 6000 ജീവനക്കാരെയും അത്രയുംതന്നെ പെൻഷൻകാരുടെയും നിലനിൽപ്പിന്റെ പ്രശ്‌നമാണ്.

സന്നിധാനത്തു പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഭക്തർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വടക്കേനട മുതൽ വാവരുനട വരെ ഇരുമ്പു ബാരിക്കേഡ് സ്ഥാപിച്ചതു കാരണം അയ്യപ്പന്മാർക്കു മഹാകാണിക്ക അർപ്പിക്കുന്നതിനോ വഴിപാട് പ്രസാദം വാങ്ങാൻ പോകുന്നതിനോ വാവരു സ്വാമിയെ തൊഴുന്നതിനോ യഥേഷ്ടം പോകാനാവുന്നില്ല. വരുമാനത്തേയും ബാധിച്ചു. ഇതുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപിയെ കണ്ടു. മാറ്റാമെന്നു പറഞ്ഞെങ്കിലും നടപ്പായില്ല. രണ്ടുദിവസം ഇവിടെയുണ്ട്. ബാരിക്കേഡ് മാറ്റിയേ പോകൂ. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ദേവസ്വം ബോർഡിനു പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം ബോർഡിനെ തകർക്കാനാണ് നീക്കംമെന്നും ചില സ്വകാര്യ ക്ഷേങ്ങളെ വളർത്തുന്നതിനാണ് ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിലൈ ജീവനക്കാരെയും പെൻഷകാരെയും ദ്രോഹിക്കരുത്.. ശബരിമലക്കായി വാദിക്കുന്നവർ ചെറിയ ക്ഷേത്രങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്നും പത്മകുമാർ ആരോപിച്ചു. 1259 ക്ഷേത്രങ്ങളിൽ പലതിനും ഒരു നേരത്തെ പൂജ നടത്താൻ പോലും ശേഷിയില്ല. ഇത്തരം ക്ഷേത്രങ്ങൾ ആർക്കും വേണ്ടെന്നും പത്മകുമാർ പറഞ്ഞു.ശബരിമലക്കെതിരെ ഇപ്പോൾ പ്രചാരണം നടത്തിയവരാരും പ്രളയം വന്നകാലത്ത് സഹായത്തിനുണ്ടായിരുന്നില്ല. സർക്കാറാണ് സഹായം ഒരുക്കിയത് ശബരിമലയിലെ പ്രവൃത്തികൾ ടാറ്റയെ ഏൽപ്പിച്ചപ്പോൾ പലരും വിമർശിച്ചിരുന്നു. ഇപ്പോൾ 25 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സൗജന്യമായാണ് ശബരിമലയിൽ ടാറ്റ നടത്തിയതെന്നും പത്മകുമാർ പറഞ്ഞു.

പ്രളയത്തിന് ശേഷം ശബരിമലയിൽ പെട്ടെന്ന് തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനായി. ശബരിമല വിഷയത്തിൽ സിപിഎമ്മിനും സിപിഐയ്ക്കുമിടയിൽ ഭിന്നതയില്ല. ദേവസ്വം ബോർഡിൽ സിപിഎമ്മിന്റെയും സിപിഐയുടെയും അംഗങ്ങൾ ഉണ്ട്. ശങ്കരദാസിനും തനിക്കും തുല്യ ഉത്തരവാദിത്തമാണെന്നും പത്മകുമാർ പറഞ്ഞു.

അതേസമയം, ബിജെപി ശബരിമലയിൽ നടത്തിവന്നിരുന്ന സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടുകൾ ജനങ്ങൾ സ്വീകരിച്ചുവെന്നതാണ് ബിജെപി ശബരിമലയിലുള്ള സമരം അവസാനിപ്പിച്ചുവെന്ന് പറയുമ്പോൾ മനസിലാകുന്നത്. കേരളത്തിന്റെ മതനിരപേക്ഷ മനസ് ബിജെപി നിലപാട് അംഗീകരിക്കുന്നില്ലെന്ന് കണ്ടാണ് അവർ നിലപാട് മാറ്റിയത്.

സെക്രട്ടേറിയറ്റിന് മുന്നിൽ ഒരുപാട് സമരങ്ങൾ സാധാരണ നടക്കാറുണ്ട്. അതിൽ പുതുമയൊന്നുമില്ല. അവവർ സമരം ചെയ്യുന്നതിൽ ഒരു തെറ്റും പറയാനില്ല. എന്നാൽ അവർ ഉന്നയിച്ച ആവശ്യങ്ങളിൽ ചിലത് ഉന്നയിക്കാൻ പറ്റുന്നതാണോ എന്ന് അവർ തന്നെ ചിന്തിക്കണം. നിയമവ്യവസ്ഥയനുസരിച്ച് എടുത്ത കേസുകളെല്ലാം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്്താൽ എങ്ങനെയുണ്ടാകുമെന്ന് അവർ തന്നെ ചിന്തിക്കണമെന്നും പിണറായി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പു പ്രകാരമാണു ബിജെപിയുടെ സമരം ശബരിമലയിൽനിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതെന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചത്. ശബരിമലയിൽ ഇരുകൂട്ടരുടെയും കൈപൊള്ളിയിരിക്കുകയാണ്. സർക്കാർ നിർദ്ദേശപ്രകാരം നടപടി എടുക്കേണ്ടിവന്ന രണ്ടു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കണ്ണീരോടെയാണു മല ഇറങ്ങിയതെന്നും മുല്ലപ്പള്ളി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP